ആദ്യമായി ഓഡിഷനിൽ പങ്കെടുത്ത വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് ഉണ്ണി മുകുന്ദൻ. മെട്രോ മനോരമ സംഘടിപ്പിച്ച മിസ്റ്റർ ഹാൻഡ്‌സം എന്ന പരിപാടിയിൽ ഒരു സീൻ അഭിനയിച്ചു കാണിക്കുന്ന വിഡിയോയാണ് ഉണ്ണി മുകുന്ദൻ പങ്കുവച്ചത്. ഓഡിഷനിൽ വിജയിച്ചില്ലെങ്കിലും ജീവിതത്തിൽ തനിക്കെല്ലാം നേടാനായെന്നും സ്വപ്നം കണ്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദ്യമായി ഓഡിഷനിൽ പങ്കെടുത്ത വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് ഉണ്ണി മുകുന്ദൻ. മെട്രോ മനോരമ സംഘടിപ്പിച്ച മിസ്റ്റർ ഹാൻഡ്‌സം എന്ന പരിപാടിയിൽ ഒരു സീൻ അഭിനയിച്ചു കാണിക്കുന്ന വിഡിയോയാണ് ഉണ്ണി മുകുന്ദൻ പങ്കുവച്ചത്. ഓഡിഷനിൽ വിജയിച്ചില്ലെങ്കിലും ജീവിതത്തിൽ തനിക്കെല്ലാം നേടാനായെന്നും സ്വപ്നം കണ്ട ചലച്ചിത്രമേഖലയിൽ ഒരു ദശാബ്ദത്തിലേറെയായി താനുമുണ്ടെന്നും ഉണ്ണി പറയുന്നു.

ADVERTISEMENT

ഉണ്ണിമുകുന്ദന്റെ കുറിപ്പിന്റെ പൂർണ രൂപം: 

ADVERTISEMENT

‘‘ഒരു ദശാബ്ദത്തിലേറെയായി ചലച്ചിത്രമേഖലയിൽ ഞാനുണ്ട്. കൗമാരപ്രായത്തിൽ സ്വപ്നം കണ്ട മിക്കവാറും എല്ലാ കാര്യങ്ങളും നേടിയെടുക്കുകയും, പുതിയ അഭിലാഷങ്ങളും ലക്ഷ്യങ്ങളുമായി മുന്നോട്ട് പോകുകയും ചെയ്യുന്ന ഞാൻ അപ്രതീക്ഷിതമായി ഈ വിഡിയോ കണ്ടപ്പോൾ ത്രില്ലടിച്ചുപോയി. 2008/09 കാലഘട്ടത്തിൽ ഞാൻ എന്റെ സ്വപ്നങ്ങളെ പിന്തുടരുന്ന സമയത്തെ വിഡിയോയാണിത്. ഈ വിഡിയോ എനിക്ക് ഏറെ പ്രധാനപ്പെട്ടതാണ്. തങ്ങളുടെ ലക്ഷ്യത്തിന് വേണ്ടി പരിശ്രമിക്കുന്ന എല്ലാവർക്കുമായി എന്റെ സ്വപ്നങ്ങളിലേക്കുന്ന യാത്രയിലെ ഈ പഴയ വിഡിയോ ഞാൻ പങ്കുവയ്ക്കുകയാണ്.  

ADVERTISEMENT

ആ ഓഡിഷനിൽ ഞാൻ തോറ്റിരുന്നു. അന്ന് എന്റെ ഹൃദയം വല്ലാതെ തകർന്നു. പക്ഷേ ആ റിജക്ഷൻ ഞാൻ മനസിലേക്കല്ല തലയിലേക്ക് ആണ് എടുത്തത്. അതുകൊണ്ടാണ് ഇന്ന് നിങ്ങളുടെ മുന്നിൽ നിൽക്കുന്ന ഈ ഞാനുണ്ടായത്. ഈ ലക്ഷ്യത്തിനായി ഞാൻ കഠിനാധ്വാനം ചെയ്തു. എന്റെ സ്വപ്നങ്ങളുടെ സൗന്ദര്യത്തിൽ വിശ്വസിച്ച് എന്റെ ആന്തരികതയെ പരിപോഷിപ്പിച്ചതിന്റെ വിജയമാണ് ഇന്ന് കാണുന്നത്. സ്വന്തം ലക്ഷ്യത്തിലേക്കുള്ള പാതയിൽ കഠിനാധ്വാനം ചെയ്യുന്ന  ആൺകുട്ടികളോടും പെൺകുട്ടികളോടും എനിക്ക് പറയാനുള്ളത് ഇത്രമാത്രമാണ്, നിങ്ങൾ ഒരിക്കലും സ്വയം കൈവിടരുത്.  "നീ സ്വപ്നം കാണുന്നത് നേടിയെടുക്കുമെന്ന്" അന്നെന്നോട് ആരെങ്കിലും പറഞ്ഞെങ്കിൽ ഓഡിഷനിൽ തോറ്റതിന് ഞാൻ അത്ര കരയുകയില്ലായിരുന്നു. എന്തായാലും ജീവിതം ഒരു ചെറിയ ഓട്ടമത്സരമല്ല ഒരു വലിയ മാരത്തൺ ആണ്.  സുഹൃത്തുക്കളെ നമുക്ക് വീണ്ടും സിനിമയിൽ കാണാം.’’–ഉണ്ണി മുകുന്ദന്‍ പറഞ്ഞു.