ക്യാമറയ്ക്കു പിന്നില്‍ കൂടുതല്‍ സ്ത്രീകള്‍ വേണം: മമ്മൂട്ടിയോട് പ്രാചി തെഹ്ലാന്; വൈറലായി കമന്റ്
മമ്മൂട്ടി നായകനായെത്തുന്ന ‘കണ്ണൂർ സ്ക്വാഡി’ന്റെ പാക്കപ്പ് ചിത്രത്തിന് നടി പ്രാചി തെഹ്‍ലാൻ നൽകിയ മറുപടിയാണ് സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നത്. സിനിമയുടെ സാങ്കേതിക മേഖലകളില്‍ കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തേണ്ടതിനെക്കുറിച്ചാണ് പ്രാചിയുടെ കമന്റ്. ‘‘ക്യാമറയ്ക്ക് പിന്നില്‍ നമുക്ക് കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തേണ്ടതുണ്ട്’’ എന്നായിരുന്നു പ്രാചി അഭിപ്രായപ്പെട്ടത്. മികച്ച ഫോട്ടോ ആണെന്നു പറഞ്ഞ് മമ്മൂട്ടിയെ അഭിനന്ദിച്ചിട്ടുമുണ്ട് നടി.

പ്രാചി തെഹ്‌ലാന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രമായിരുന്നു മമ്മൂട്ടി നായകനായെത്തിയ മാമാങ്കം. ഉണ്ണിമായ എന്ന കഥാപാത്രത്തെയാണ് പ്രാചി ചിത്രത്തിൽ അവതരിപ്പിച്ചത്.
മികച്ച സ്പോർട്സ് താരം കൂടിയാണ് പ്രാചി. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ നെറ്റ് ബോള്‍ ടീമിനെ നയിച്ചത് പ്രാചിയായിരുന്നു. ടെലിവിഷന്‍ പരമ്പരയിലൂടെയാണ് പ്രാചി അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് സിനിമയിലും അരങ്ങേറുകയായിരുന്നു.
നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. മമ്മൂട്ടി തന്നെയാണ് നിർമാണവും. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തോടൊപ്പം ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടൻ റോണി ഡേവിഡ് രാജ് ആണ്. മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് സുഷിൻ ശ്യാമും എഡിറ്റിങ് പ്രവീൺ പ്രഭാകറുമാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.