‘ആനന്ദ’ത്തിനു ശേഷം ഗണേഷ് രാജ് കഥയെഴുതി സംവിധാനം ചെയ്ത പൂക്കാലം തിയറ്ററുകളിൽ ചിരിയാരവം തീർത്ത് മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയുടെ വൻ വിജയത്തിന് പിന്നാലെ സക്സസ് ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മലയാളത്തിന്‍റെ അതുല്യ നടൻ വിജയരാഘവൻ നൂറ് വയസ്സുള്ള കഥാപാത്രമായെത്തിയിരിക്കുന്ന 'പൂക്കാലം'

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ആനന്ദ’ത്തിനു ശേഷം ഗണേഷ് രാജ് കഥയെഴുതി സംവിധാനം ചെയ്ത പൂക്കാലം തിയറ്ററുകളിൽ ചിരിയാരവം തീർത്ത് മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയുടെ വൻ വിജയത്തിന് പിന്നാലെ സക്സസ് ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മലയാളത്തിന്‍റെ അതുല്യ നടൻ വിജയരാഘവൻ നൂറ് വയസ്സുള്ള കഥാപാത്രമായെത്തിയിരിക്കുന്ന 'പൂക്കാലം' ഈ അവധിക്കാലത്ത് കുടുംബസമേതം കാണുവാനുള്ള എല്ലാ ചേരുവകളും ഉള്ളൊരു കുടുംബചിത്രമാണെന്നാണ് സിനിമ കണ്ടവരുടെ ഭാഷ്യം. ചിത്രത്തിലെ നർമങ്ങളും രസങ്ങളുമൊക്കെ ചേർത്ത് സിനിമയുടെ മൊത്തം സ്വഭാവം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന സക്സസ് ട്രെയിലർ. 

ADVERTISEMENT

നൂറു വയസ്സുള്ള ഇട്ടൂപ്പിന്‍റേയും കൊച്ചുത്രേസ്യാമ്മയുടേയും അവരുടെ മക്കളുടേയും മരുമക്കളുടേയും കൊച്ചുമക്കളുടേയും അവരുടെ മക്കളുടേയും ജീവിതങ്ങളാണ് പ്രേക്ഷകർക്ക് മുമ്പിൽ പൂക്കാലം അവതരിപ്പിക്കുന്നത്. ഒരു പ്രേമലേഖനം എങ്ങനെയാണ് ഇവരുടെ ഉറക്കം കെടുത്തുന്നതെന്നാണ് സിനിമ പറഞ്ഞുവയ്ക്കുന്നത്. വിജയരാഘവനും, കെ.പി.എ.സി.ലീലയുമാണ് ഇട്ടൂപ്പ് - കൊച്ചു ത്രേസ്യാമ്മ ദമ്പതിമാരായി ചിത്രത്തിലെത്തിയിരിക്കുന്നത്. നൂറ് വയസ്സോളം പ്രായമുള്ളയാളായുള്ള വിജയരാഘവന്‍റെ മേക്കോവർ ഇതിനകം ചർച്ചയായിട്ടുണ്ട്. ഇവരെ കൂടാതെ നിരവധി താരങ്ങളും സിനിമയിൽ അണിനിരക്കുന്നുണ്ട്. 

ADVERTISEMENT

'ആനന്ദ'ത്തിൽ ശ്രദ്ധേയ വേഷങ്ങളിലെത്തിയ അന്നു ആന്‍റണിയും വരുണായെത്തിയ അരുണ്‍ കുര്യനും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ആനന്ദത്തിന്‍റെ ഛായാഗ്രാഹകനായ ആനന്ദ് സി ചന്ദ്രനാണ് പൂക്കാലത്തിന്‍റേയും ക്യാമറമാൻ. ആനന്ദത്തിൽ മനോഹര ഗാനങ്ങൾ ഒരുക്കിയ സച്ചിന്‍ വാര്യര്‍ തന്നെയാണ് ഇവിടെയും സംഗീതമൊരുക്കിയിരിക്കുന്നത്. 

ADVERTISEMENT

ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, ജോണി ആന്‍റണി, അബു സലീം, റോഷൻ മാത്യു, സുഹാസിനി,  ശരത് സഭ, അരുൺ അജിത് കുമാർ, അരിസ്റ്റോ സുരേഷ്, അമൽ രാജ്, കമൽ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ്, രഞ്ജിനി ഹരിദാസ്,സെബിൻ ബെൻസൺ, ഹരീഷ് പേങ്ങൻ, അശ്വനി ഖലേ, ജിലു ജോസഫ്, നിരണം രാജൻ, കനകലത, അസ്തലെ, അഥീന ബെന്നി, ഹണി റോസ്, ഹരിത മേനോൻ, കൊച്ചു പ്രേമൻ, നോയ് ഫ്രാൻസി, മഹിമ രാധാകൃഷ്ണ, ശ്രീരാജ്, ആദിത്യ മോഹൻ, ജോർഡി പൂഞ്ഞാർ തുടങ്ങി വലിയൊരു താരനിര തന്നെ സിനിമയിലുണ്ട്. 

സി.എന്‍.സി. സിനിമാസ് ആൻഡ് തോമസ് തിരുവല്ലാ ഫിലിംസിന്‍റെ ബാനറില്‍ വിനോദ് ഷൊര്‍ണൂരും തോമസ് തിരുവല്ലയും ചേര്‍ന്നു നിര്‍മ്മിച്ചിരിക്കുന്നതാണ് ചിത്രം.  കൈതപ്രം, റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍ എന്നിവരാണ് ഗാനരചന. മിഥുന്‍ മുരളി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം സൂരജ് കുറവിലങ്ങാട്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, കോസ്റ്റ്യും ഡിസൈന്‍ റാഫി കണ്ണാടിപ്പറമ്പ്, നിര്‍മ്മാണ നിര്‍വഹണം ജാവേദ് ചെമ്പ്, എക്സി.പ്രൊഡ്യൂസര്‍ വിനീത് ഷൊർണൂർ,സൗണ്ട് ഡിസൈനിങ് സിങ്ക് സിനിമ, ചീഫ് അസോ ഡയറക്ടര്‍ വിശാഖ് ആർ വാര്യർ, അസോ ഡയറക്ടര്‍ ലിബെൻ സേവ്യർ, സൗണ്ട് മിക്സിംഗ് വിപിൻ നായര്‍, കളറിസ്റ്റ് പിലാർ റഷീദ്, സ്റ്റിൽസ് സിനറ്റ് സേവ്യര്‍, പബ്ലിസിറ്റി ഡിസൈൻ അരുൺ തെറ്റയിൽ, മാര്‍ക്കറ്റിങ് സ്‌നേക്ക്പ്ലാന്‍റ്.