ജീവിതത്തിലും സിനിമയിലും നടന്റെ നാട്യങ്ങളൊന്നുമില്ലാത്ത തനി കോഴിക്കോട്ടുകാരനാണ് മാമുക്കോയ. അനുഭവങ്ങളുടെ അടിത്തട്ടിൽ നിന്ന് ജീവിതത്തിന്റെ ഉപ്പുകടൽ നീന്തിക്കയറിയ കലാകാരൻ. ഒരുകാലഘട്ടത്തിലെ കോഴിക്കോടിന്റെ സാഹിത്യ, സാംസ്കാരിക ജീവിതം കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞതിന്റെ ഉള്ളാഴമുണ്ട് മാമുക്കോയയുടെ

ജീവിതത്തിലും സിനിമയിലും നടന്റെ നാട്യങ്ങളൊന്നുമില്ലാത്ത തനി കോഴിക്കോട്ടുകാരനാണ് മാമുക്കോയ. അനുഭവങ്ങളുടെ അടിത്തട്ടിൽ നിന്ന് ജീവിതത്തിന്റെ ഉപ്പുകടൽ നീന്തിക്കയറിയ കലാകാരൻ. ഒരുകാലഘട്ടത്തിലെ കോഴിക്കോടിന്റെ സാഹിത്യ, സാംസ്കാരിക ജീവിതം കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞതിന്റെ ഉള്ളാഴമുണ്ട് മാമുക്കോയയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതത്തിലും സിനിമയിലും നടന്റെ നാട്യങ്ങളൊന്നുമില്ലാത്ത തനി കോഴിക്കോട്ടുകാരനാണ് മാമുക്കോയ. അനുഭവങ്ങളുടെ അടിത്തട്ടിൽ നിന്ന് ജീവിതത്തിന്റെ ഉപ്പുകടൽ നീന്തിക്കയറിയ കലാകാരൻ. ഒരുകാലഘട്ടത്തിലെ കോഴിക്കോടിന്റെ സാഹിത്യ, സാംസ്കാരിക ജീവിതം കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞതിന്റെ ഉള്ളാഴമുണ്ട് മാമുക്കോയയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതത്തിലും സിനിമയിലും നടന്റെ നാട്യങ്ങളൊന്നുമില്ലാത്ത തനി കോഴിക്കോട്ടുകാരനാണ് മാമുക്കോയ. അനുഭവങ്ങളുടെ അടിത്തട്ടിൽ നിന്ന് ജീവിതത്തിന്റെ ഉപ്പുകടൽ നീന്തിക്കയറിയ കലാകാരൻ. ഒരുകാലഘട്ടത്തിലെ കോഴിക്കോടിന്റെ സാഹിത്യ, സാംസ്കാരിക ജീവിതം കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞതിന്റെ ഉള്ളാഴമുണ്ട് മാമുക്കോയയുടെ ജീവിതക്കാഴ്ചകൾക്ക്. എസ്കെയുടെയും ബഷീറിന്റെയും ബാബുരാജിന്റെയുമൊക്കെ ജീവിത വഴികളിൽ എവിടെയൊക്കെയോ  ഉണ്ടായിരുന്നു മാമുക്കോയ എന്ന  കൂപ്പിലെയും കല്ലായിയിലെയും തടിയളവുകാരനായ ഈ നാടക നടൻ.  മാമുക്കോയ തന്നെക്കുറിച്ചു തന്നെ പറയുന്നതിങ്ങനെ, ‘അസാധാരണക്കാരായ കുറെ മനുഷ്യരോടൊപ്പം ജീവിക്കാൻ ഭാഗ്യം കിട്ടിയ ഒരു സാധാരണ മനുഷ്യൻ’. സിനിമയുടെ തിളക്കമുള്ള ലോകത്തും ഇന്നലെകൾ  പാഠപുസ്തകം പോലെ വഴികാട്ടി നടന്നതിനാൽ മാമുക്കോയയിലെ മനുഷ്യൻ അന്നുമിന്നും ഒരാൾ തന്നെ. സ്നേഹത്തിന്റെ കോഴിക്കോടൻ ഭാഷ സംസാരിക്കുന്ന, നന്മനിറഞ്ഞ കലാകാരൻ. സിനിമയിലേക്കുള്ള എത്തിപ്പെടൽ ഓർമിക്കുകയാണ് മാമുക്കോയ.(പുനഃപ്രസിദ്ധീകരിച്ചത്)

 

ADVERTISEMENT

നാടകം, ജീവിതം, സിനിമ

 

കലാകാരനാകണമെന്ന ആഗ്രഹം ചെറുപ്പം മുതലേയുണ്ടായിരുന്നു. എന്നാൽ  അനുകൂലമായ സാഹചര്യമൊന്നുമുണ്ടായിരുന്നില്ല. എന്നു മാത്രമല്ല, എല്ലാം പ്രതികൂലമായിരുന്നു. പ്രദേശത്തുള്ള നാടകങ്ങളും മറ്റുമൊക്കെ കണ്ടാണ് വളർന്നത്. അങ്ങനെ പിന്നീട് നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. അങ്ങനെയൊരു വാസനയുണ്ടായിരുന്നു. അമച്വർ നാടകങ്ങളിലാണ് അഭിനയിച്ചിരുന്നത്. കല്ലായിയില് മരത്തിന്റെ അളവ് പണിയുണ്ടായിരുന്നതിനാൽ പ്രഫഷനലായൊന്നും പോകാൻ സാധിച്ചിരുന്നില്ല. കോഴിക്കോടും പരിസര പ്രദേശങ്ങളിലുമൊക്കെയായിരുന്നു  നാടകാഭിനയം. അന്ന് സാഹിത്യകാരന്മാരായാലും സംഗീതജ്ഞരായാലും കലാസാംസ്കാരിക പ്രവർത്തകരായാലും കോഴിക്കോട്ട് ഒറ്റക്കെട്ടാണ്. നാടകമാണെങ്കിലും എസ്കെയും ബഷീറും ബാബുരാജുമൊക്കെ റിഹേഴ്സൽ കാണാൻ വരികയും അഭിപ്രായം പറയുകയും ചെയ്യും. അന്നത്തെ കൂട്ടായ്മകളിൽ തിക്കോടിയനും ഉറൂബും പി. ഭാസ്കരനും രാഘവൻ മാഷുമൊക്കെയുണ്ടായിരുന്നു. നാടകവും മര അളവുമായങ്ങനെ പോകുന്നതിനിടെ നാടക സംഘത്തിൽ തന്നെയുള്ളവർ ചേർന്ന് ഒരുസിനിമയുണ്ടാക്കുന്നു, അന്യരുടെ ഭൂമി. എന്നാൽ അത് സിനിമയാക്കാനുള്ള കാശുണ്ടായിരുന്നില്ല.  

 

ADVERTISEMENT

അങ്ങനെയിരിക്കെയാണ് കെ.ജി. ജോർജും സംഘവും മണ്ണ് എന്ന പേരിലൊരു സിനിമയ്ക്കായി കോഴിക്കോട്ടെത്തുന്നത്. രണ്ടു പേരായിരുന്നു നിർമാതാക്കൾ. എന്നാൽ ഷൂട്ടിങ് തുടങ്ങുന്നതിനു മുൻപ് എന്തോ അഭിപ്രായവ്യത്യാസത്തിൽ നിർമാതാക്കൾ അതിൽ നിന്നു പിൻവാങ്ങി. നിർമാതാക്കളിലൊരാളായ ടി.വി. മാധവൻ നിലമ്പൂർ ബാലന്റെയടുത്ത് എത്തുന്നതങ്ങനെയാണ്. അയാളോട് നിലമ്പൂർ ബാലൻ അന്യരുടെ ഭൂമിയെക്കുറിച്ചു പറഞ്ഞു. നല്ല കഥയാണ് കേട്ടുനോക്കാം എന്നു പറഞ്ഞു കൂട്ടിവന്നു. കഥ കേട്ട് ഇഷ്ടപ്പെട്ട് സിനിമ തുടങ്ങാമെന്നായി. അന്ന് കല്ലായി സംഘത്തിന്റെ നേതാവായിരുന്ന പി.എ. മുഹമ്മദ് കോയ എന്ന ഇയ്യാക്ക പറഞ്ഞു ‘എന്നാൽ സിനിമ നിലമ്പൂർ ബാലൻ തന്നെ സംവിധാനം ചെയ്യട്ടെ’. അതുവരെ പി.എ. ബക്കറെക്കൊണ്ട് സംവിധാനം ചെയ്യിക്കാമെന്നാണ് ആലോചിച്ചിരുന്നത്. ആ ചിത്രത്തിൽ ഒരു നിഷേധിയുടെ കഥാപാത്രത്തെയാണ് മാമുക്കോയ അവതരിപ്പിച്ചത്. എന്നാൽ ആ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. 

 

ബഷീർ വാങ്ങിത്തന്ന വേഷം

 

ADVERTISEMENT

അന്യരുടെ ഭൂമിക്കു ശേഷം അഞ്ചുവർഷം കഴിഞ്ഞാണ് ഒരു സിനിമയിൽ ചെറിയ വേഷത്തിൽ അഭിനയിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറാണ് അതിനു കാരണം.   കലാസംവിധായകനായ എസ്. കൊന്നനാട്ട് പി.എ. മുഹമ്മദ് കോയയുടെ സുറുമയിട്ട കണ്ണുകൾ എന്ന നോവൽ സിനിമയാക്കുന്നു. കൊന്നനാട്ട് ആദ്യമായി സിനിമ സംവിധാനം ചെയ്യുകയാണ്. ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപായി ഗുരുവിന്റെ അനുഗ്രഹം വാങ്ങാനായി കൊന്നനാട്ടും പി.എ. മുഹമ്മദ് കോയയും ബേപ്പൂരിൽ ബഷീറിന്റെ വീട്ടിലെത്തി. അപ്പോൾ മാമുക്കോയയും കുറച്ചാളുകളും മാങ്കോസ്റ്റിന്റെ ചുവട്ടിലുണ്ട്. മടങ്ങുന്നതിന് മുൻപായി കൊന്നനാട്ടിനോട് ബഷീർ ചോദിച്ചു ‘അതേ ഇത് കോഴിക്കോട് പശ്ചാത്തലമായിട്ടുള്ളൊരു കഥയാണ്. ഇവൻ മാമു, ഇവിടെ നാടകത്തിലൊക്കെ അഭിനയിച്ചു നടക്കുകയാ. എന്തെങ്കിലുമൊരു വേഷം ഇവനും കൊടുത്തൂടേ’. പിന്നെന്താ കൊടുക്കാലോ എന്ന് കൊന്നനാട്ട്. സിനിമാ സംഘം മടങ്ങിയ ശേഷം ചായയൊക്കെ കുടിച്ചു പോകാൻ നേരം ബഷീർ ഓർമിപ്പിച്ചു, ‘പോയി നോക്കണം’. അങ്ങനെ ലൊക്കേഷനിലെത്തി. അപ്പോളാണ് മനസിലാകുന്നത് സത്യത്തിൽ ആ സിനിമയിൽ വേഷമൊന്നും ബാക്കിയുണ്ടായിരുന്നില്ല. എല്ലാം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. പിന്നെ ബഷീർ പറഞ്ഞതായതിനാൽ ഒഴിവാക്കാനും വയ്യ. സിനിമയിൽ കെ.പി. ഉമ്മർ ഒരറബിയാണ്. അറബിക്കല്യാണവും മറ്റുമൊക്കെയാണ് കഥ. ഇതിൽ അറബിക്ക് പോകാനും വരാനും ഒരു കുതിരവണ്ടിയുണ്ട്. നാടകത്തിലൊക്കെ അഭിനയിച്ചിരുന്ന  സ്നേഹിതനായ കൃഷ്ണൻ കുട്ടിക്കാണ് കുതിരവണ്ടിക്കാരന്റെ വേഷം. എന്നാൽ കുതിരയ്ക്ക് പുല്ലിട്ട് കൊടുക്കുന്ന ആളായി നിൽക്കട്ടെ എന്ന് തീരുമാനിച്ചു. ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോൾ ചിത്രത്തിൽ അഭിനയിക്കുന്ന ബഹദൂറിനും നെല്ലിക്കോട് ഭാസ്കരനും മാമുക്കോയയോട് സഹതാപം തോന്നി. അങ്ങനെ അവര്‍ സംവിധായകനോട് പറ‍ഞ്ഞ് ചായക്കടയിലൊക്കെയുള്ള  കുറച്ചു സീനുകളിൽ കൂടി ഉൾപ്പെടുത്തി. ഇതായിരുന്നു രണ്ടാമത്തെ സിനിമ. 

 

ദൂരെ ദൂരെ ഒരു കൂടുകൂട്ടാം

 

ശ്രീനിവാസൻ തിരക്കഥയെഴുതി സിബി മലയിൽ സംവിധാനം ചെയ്ത ‘ദൂരെ ദൂരെ ഒരു കൂടുകൂട്ടാം’ എന്ന സിനിമയാണ് തന്നെ ശരിക്കും സിനിമാ നടനാക്കിയതെന്ന് മാമുക്കോയ. അതിനു കാരണക്കാരൻ ശ്രീനിവാസനും. നാടകാഭിനയവുമായി നടക്കുന്ന കാലത്തുതന്നെ ശ്രീനിവാസനുമായി പരിചയമുണ്ട്. നാടക പ്രസ്ഥാനവുമായി ശ്രീനിവാസൻ തലശ്ശേരിയിലുണ്ട്. ഇടയ്ക്ക് കോഴിക്കോട്ടും വരും. അപ്പോഴാണ് അരോമ മണി ശ്രീനിവാസന്റെ സ്ക്രിപ്റ്റിൽ സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രം ചെയ്യുന്നതിനായി കോഴിക്കോട്ട് എത്തുന്നത്. എന്നെ കിട്ടാതെ വന്നപ്പോൾ ശ്രീനിവാസൻ സുഹൃത്ത് അശോകനെ വിളിച്ചു. അശോകൻ ചെന്നു കണ്ടപ്പോൾ പറഞ്ഞു. ‘സ്കൂൾ പശ്ചാത്തലത്തിലുള്ളൊരു കഥയാണ്. കുറേ അധ്യാപക കഥാപാത്രങ്ങളുണ്ട്. അതിൽ അറബി മുൻഷിയുടെ വേഷം മാമുവിനെക്കൊണ്ട് ചെയ്യിക്കാം എന്ന്. അങ്ങനെയാണ് ആ വേഷം ചെയ്യുന്നത്. ആദ്യത്തെ ചില സീനുകളൊക്കെ കണ്ടപ്പോൾ സിബി മലയിൽ ശ്രീനിവാസനോട് പറഞ്ഞു, ‘അറബി മുൻഷി തരക്കേടില്ലല്ലോ’. രണ്ടുമൂന്ന് സീൻ മാത്രമേ സ്ക്രിപ്റ്റിലുണ്ടായിരുന്നുള്ളൂ. പിന്നീട് സീൻ കൂട്ടി. അങ്ങനെ സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായി മാറി. ഈ സിനിമയ്ക്കു ശേഷം കല്ലായിയിലെ പണിക്കും നാടകാഭിനയത്തിനുമൊന്നും പോകേണ്ടി വന്നില്ലെന്ന് മാമുക്കോയ.

 

ഈ സിനിമ കഴിഞ്ഞ ഉടൻ തന്നെ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റിൽ ശ്രീനിവാസന്റെ ശുപാർശയിൽ വേഷംകിട്ടി. മോഹൻലാലിന്റെ കൂട്ടുകാരിലൊരാൾ. അതും ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ തന്നെ സത്യൻ അന്തിക്കാട്–ശ്രീനിവാസൻ ടീമിന്റെ സന്മനസുള്ളവർക്ക് സമാധാനം എന്ന സിനിമ. അതു തീരാറായപ്പോഴേക്കും സിബി മലയിലിന്റെ മമ്മൂട്ടി ചിത്രം രാരീരം. അങ്ങനെ മാമുക്കോയ എന്ന   മരം അളവുകാരൻ, നാടക നടൻ, പിന്നെ സിനിമാ നടൻ മാത്രമായി.