ലോകമെമ്പാടുമുള്ള മലയാളികൾ ഏറെ നാളുകളായി കാത്തിരുന്ന, പ്രളയം പ്രമേയമാക്കിയ ‘2018’ മേയ് അഞ്ച് മുതൽ തിയറ്ററുകളിലെത്തുകയാണ്. ഇതുവരെ കാണാത്ത വ്യത്യസ്തമായ ഒരു പ്രമോഷൻ രീതിയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഉപയോ​ഗിച്ചിരിക്കുന്നത്. സിനിമയുടെ പോസ്റ്ററുകൾ പതിച്ചുകൊണ്ട്, മലയാളിയുടെ ചങ്കുറപ്പിന്റെ കഥയുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകമെമ്പാടുമുള്ള മലയാളികൾ ഏറെ നാളുകളായി കാത്തിരുന്ന, പ്രളയം പ്രമേയമാക്കിയ ‘2018’ മേയ് അഞ്ച് മുതൽ തിയറ്ററുകളിലെത്തുകയാണ്. ഇതുവരെ കാണാത്ത വ്യത്യസ്തമായ ഒരു പ്രമോഷൻ രീതിയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഉപയോ​ഗിച്ചിരിക്കുന്നത്. സിനിമയുടെ പോസ്റ്ററുകൾ പതിച്ചുകൊണ്ട്, മലയാളിയുടെ ചങ്കുറപ്പിന്റെ കഥയുമായി ജനശതാബ്ദി എക്സ്പ്രസ്സ് ഓടി തുടങ്ങി. ഒരു ട്രെയിനിൽ പൂർണമായും സിനിമയുടെ പോസ്റ്ററുകൾ നിറഞ്ഞിട്ടുണ്ടേൽ ആ ചിത്രം എത്രമേൽ മൂല്യമുള്ളതായിരിക്കുമെന്ന് ഉറപ്പിക്കാം. 2018 വെറുമൊരു സിനിമയല്ല. മലയാളികളുടെ കേരളീയരുടെ ആത്മവിശ്വാസത്തിന്റെയും മനോധൈര്യത്തിന്റെയും കഥയാണ്. പ്രളയത്തിൽ തകർന്ന നാടിനെ കരളുറപ്പോടെ നേരിട്ട, കേരളത്തിന്റെ ഒത്തൊരുമയെ ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്ന ചിത്രം പ്രേക്ഷകരിലേക്കെത്താൻ ഇനി ദിവസങ്ങൾ മാത്രം. 

ADVERTISEMENT

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയ മുൻനിര താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം 'കാവ്യാ ഫിലിംസ്', 'പി കെ പ്രൈം പ്രൊഡക്ഷൻസ് 'എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഖിൽ പി ധർമജന്റെതാണ് സഹതിരക്കഥ. 

ADVERTISEMENT

അഖിൽ ജോർജ്ജ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ചമൻ ചാക്കോയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നോബിൻ പോളിന്റെതാണ് സംഗീതം, വിഷ്ണു ഗോവിന്ദിന്റെതാണ് സൗണ്ട് ഡിസൈൻ. പ്രൊഡക്‌ഷൻ ഡിസൈനർ: മോഹൻദാസ്, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജികെ, പ്രൊഡക്‌ഷൻ കൺട്രോളർ: ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോഷ്യേറ്റ് ഡയക്ടർ: സൈലക്സ് അബ്രഹാം, വസ്ത്രാലങ്കാരം : സമീറ സനീഷ്, പിആർഒൃഡിജിറ്റൽ മാർക്കറ്റിങ്ങ് : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ്: സിനറ്റ് –ഫസലുൾ ഹഖ്, വി എഫ് എക്സ്: മിന്റ്സ്റ്റീൻ സ്റ്റ്യുഡിയോസ്, ഡിസൈൻസ്: യെല്ലോടൂത് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.