സിനിമാ സെറ്റില്‍ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെക്കുറിച്ചു തുറന്നു പറഞ്ഞ് നടി ഗൗരി നന്ദ. കഴിഞ്ഞ ദിവസം ‘സ്വര്‍ഗത്തിലെ കട്ടുറുമ്പ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ വാഹനമിടിച്ച് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണിരുന്നു. ഗൗരിയും നടന്മാരായ ചെമ്പില്‍ അശോകനും ചാലി പാലയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമാ സെറ്റില്‍ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെക്കുറിച്ചു തുറന്നു പറഞ്ഞ് നടി ഗൗരി നന്ദ. കഴിഞ്ഞ ദിവസം ‘സ്വര്‍ഗത്തിലെ കട്ടുറുമ്പ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ വാഹനമിടിച്ച് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണിരുന്നു. ഗൗരിയും നടന്മാരായ ചെമ്പില്‍ അശോകനും ചാലി പാലയും സഞ്ചരിച്ച വാഹനം നിയന്ത്രണം തെറ്റി റോഡരികിലുള്ള വൈദ്യുതിപോസ്റ്റില്‍ ഇടിക്കുകയായിരുന്നു. വാഹനത്തിനു വേഗം കുറവായത് കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. ആര്‍ക്കും സാരമായ പരുക്കുകളില്ല. സെറ്റില്‍ അപകടം സംഭവിച്ച വിവരം അറിഞ്ഞതോടെ, തന്നെ വിളിച്ചു വിവരം തിരക്കിയവര്‍ക്കു നന്ദി പറയുകയാണ് ഗൗരി നന്ദ ഇപ്പോള്‍.

‘‘എല്ലാവർക്കും നമസ്കാരം, കഴിഞ്ഞ ദിവസം ‘സ്വർഗത്തിലെ കട്ടുറുമ്പ്’ സിനിമ ഷൂട്ടിങ് ലൊക്കേഷനിൽ ചിത്രീകരണം നടക്കുന്നതിനിടെ ഞാൻ സഞ്ചരിച്ച പൊലീസ് വാഹനം പെട്ടെന്നു നിയന്ത്രണം വിട്ട് അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ പോയി ഇടിക്കുകയുണ്ടായി. അപകടത്തിൽ പോസ്റ്റ് ഒടിഞ്ഞു ലൈൻ പൊട്ടി ഞാൻ ഇരുന്ന സൈഡിൽ താഴെവീണു. ഞാൻ ഫ്രണ്ട്‌ സീറ്റിൽ ഇടതുവശത്തായിരുന്നു ഇരുന്നത്. ഡ്രൈവിങ് സീറ്റിൽ ചെമ്പിൽ അശോകൻ ചേട്ടൻ, ചാലിപാലാ ചേട്ടൻ ബാക്ക് സീറ്റിൽ. പോസ്റ്റിൽ ഇടിച്ചു നിന്നതുകൊണ്ട് വലിയ അപകടം ഒഴിവായിക്കിട്ടി. ആർക്കും അങ്ങനെ കാര്യമായ പരുക്കുകളൊന്നും തന്നെ സംഭവിച്ചില്ല. വിവരം അറിഞ്ഞു വിളിച്ചവരോടൊക്കെ നന്ദി പറയുന്നു. ഞാൻ പൂർണ സുരക്ഷിതയാണ്, ഏവരുടെയും പ്രാർഥനകൾക്കും പിന്തുണകൾക്കും നന്ദി.’’–ഗൗരി നന്ദ പറഞ്ഞു.

ADVERTISEMENT

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്വർഗത്തിലെ കട്ടുറുമ്പ്’. എടിഎം, മിത്രം, ചാവേർപ്പട, എന്റെ കല്ലുപെൻസിൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജസ്പാൽ. കെ.എൻ. ശിവൻകുട്ടൻ കഥയെഴുതുന്ന ചിത്രം മൈന ക്രിയേഷൻസ് നിർമിക്കുന്നു. ഗായത്രി അശോകാണ് ചിത്രത്തിലെ നായിക.