ദൃശ്യം 3 ഒരേ സമയം മലയാളത്തിലും ഹിന്ദിയിലുമായി ചിത്രീകരിക്കുമെന്ന വാർത്ത തെറ്റെന്ന് വെളിപ്പെടുത്തി അണിയറ പ്രവർത്തകർ. സിനിമയുടെ മൂന്നാം ഭാഗത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും വാർത്തകൾക്കു വേണ്ടി പലരും പ്രചരിhdhfക്കുന്ന തെറ്റായ റിപ്പോർട്ടുകളാണ് ഇതെല്ലാമെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദൃശ്യം 3 ഒരേ സമയം മലയാളത്തിലും ഹിന്ദിയിലുമായി ചിത്രീകരിക്കുമെന്ന വാർത്ത തെറ്റെന്ന് വെളിപ്പെടുത്തി അണിയറ പ്രവർത്തകർ. സിനിമയുടെ മൂന്നാം ഭാഗത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും വാർത്തകൾക്കു വേണ്ടി പലരും പ്രചരിhdhfക്കുന്ന തെറ്റായ റിപ്പോർട്ടുകളാണ് ഇതെല്ലാമെന്നും സിനിമയോട് അടുത്ത വൃത്തങ്ങൾ മനോരമ ഓൺലൈനിനോടു പറഞ്ഞു.

‘‘ദൃശ്യം 3യുടെ കഥയുമായി പലരും സംവിധായകൻ ജീത്തു ജോസഫിനെ സമീപിക്കുന്നുണ്ട്. എന്നാൽ പുറത്തുനിന്നുള്ള ഒരാളുടെ കഥയും അണിയറ പ്രവർത്തകര്‍ പരിഗണിക്കുന്നില്ലെന്ന് ദൃശ്യം രണ്ടാം ഭാഗത്തിന്റെ ആലോചനകൾ നടക്കുന്ന സമയത്തേ ടീം വ്യക്തമാക്കിയതാണ്. തീർച്ചയായും മൂന്നാം ഭാഗത്തിനായി ജീത്തു ശ്രമിക്കുന്നുണ്ട്. എന്നാല്‍ അത് ഉണ്ടോ ഇല്ലയോ എന്ന സൂചന കൊടുക്കാൻ പോലും ഇപ്പോൾ സമയം ആയിട്ടില്ല. ഇനി ഉണ്ടെങ്കിൽ തന്നെ ഇപ്പോൾ വരുന്ന വാര്‍ത്തകളുമായി ബന്ധപ്പെട്ടുളള ഒരു തീരുമാനവും അണിയറ പ്രവർത്തകര്‍ ആരും തന്നെ എടുത്തിട്ടില്ല. ഇതെല്ലാം വ്യാജ വാർത്തകളാണ്.’’–ദൃശ്യം സിനിമയോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ADVERTISEMENT

മോഹൻലാലിനെയും അജയ് ദേവ്ഗണ്ണിനെയും നായകന്മാരാക്കി ഒരേസമയം ദൃശ്യം 3 മലയാളത്തിലും ഹിന്ദിയിലും ഒരുക്കുന്നുവെന്നാണ് പിങ്ക്‌വില്ല എന്ന ബിടൗൺ മാധ്യമത്തിൽ വാർത്ത വന്നത്. ദൃശ്യം 2 ഹിന്ദിയുടെ സംവിധായകനും സഹ തിരക്കഥാകൃത്തുമായ അഭിഷേക് പഥക്കും സഹ രചയിതാക്കളുമാണ് മൂന്നാം ഭാ​ഗത്തിന്‍റെ ആശയം ജീത്തു ജോസഫിനു മുന്നില്‍ അവതരിപ്പിച്ചതെന്നും വാർത്തയിൽ പറയുന്നു.

അഭിഷേക് പഥക്ക് അവതരിപ്പിച്ച ആശയം ജീത്തുവിന് ഇഷ്ടമായെന്നും ഇതിനെ മുന്‍നിര്‍ത്തി ജീത്തു ജോസഫ് ചിത്രത്തിന്‍റെ തിരക്കഥ രൂപപ്പെടുത്തുകയാണെന്നും പിങ്ക്‌വില്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2024 ല്‍ സിനിമ ചിത്രീകരണം ആരംഭിക്കുമെന്നുമായിരുന്നു വാർത്ത.

ADVERTISEMENT

English Summary: Drishyam 3: No plans to release Mohanlal and Ajay Devgn’s versions together