വിവാഹ മോചന വാർത്തകളോട് പ്രതികരിച്ച് നടി അസിൻ. ഭർത്താവ് രാഹുലിനൊപ്പം ഇപ്പോൾ വേനൽക്കാല അവധി ആസ്വദിക്കുകയാണെന്നും വളരെ സാങ്കൽപികവും അടിസ്ഥാനരഹിതവുമായ വാർത്തകളോട് പ്രതികരിച്ച് ജീവിതത്തിലെ അഞ്ചു മിനിറ്റ് നഷ്ടപ്പെടുത്തുന്നതിൽ ദുഃഖമുണ്ടെന്നും

വിവാഹ മോചന വാർത്തകളോട് പ്രതികരിച്ച് നടി അസിൻ. ഭർത്താവ് രാഹുലിനൊപ്പം ഇപ്പോൾ വേനൽക്കാല അവധി ആസ്വദിക്കുകയാണെന്നും വളരെ സാങ്കൽപികവും അടിസ്ഥാനരഹിതവുമായ വാർത്തകളോട് പ്രതികരിച്ച് ജീവിതത്തിലെ അഞ്ചു മിനിറ്റ് നഷ്ടപ്പെടുത്തുന്നതിൽ ദുഃഖമുണ്ടെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹ മോചന വാർത്തകളോട് പ്രതികരിച്ച് നടി അസിൻ. ഭർത്താവ് രാഹുലിനൊപ്പം ഇപ്പോൾ വേനൽക്കാല അവധി ആസ്വദിക്കുകയാണെന്നും വളരെ സാങ്കൽപികവും അടിസ്ഥാനരഹിതവുമായ വാർത്തകളോട് പ്രതികരിച്ച് ജീവിതത്തിലെ അഞ്ചു മിനിറ്റ് നഷ്ടപ്പെടുത്തുന്നതിൽ ദുഃഖമുണ്ടെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹ മോചന വാർത്തകളോട് പ്രതികരിച്ച് നടി അസിൻ. ഭർത്താവ് രാഹുലിനൊപ്പം ഇപ്പോൾ വേനൽക്കാല അവധി ആസ്വദിക്കുകയാണെന്നും വളരെ സാങ്കൽപികവും അടിസ്ഥാനരഹിതവുമായ വാർത്തകളോട് പ്രതികരിച്ച് ജീവിതത്തിലെ അഞ്ചു മിനിറ്റ് നഷ്ടപ്പെടുത്തുന്നതിൽ ദുഃഖമുണ്ടെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അസിൻ പറയുന്നു. ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ നിന്ന് ഭർത്താവായ രാഹുൽ ശർമയുടെ ചിത്രങ്ങൾ അസിൻ നീക്കം ചെയ്തതോടെയാണ് ദമ്പതികൾ പിരിയുകയാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്. ബോളിവുഡിലെ നിരവധി ഓൺലൈൻ പോർട്ടലുകളിൽ താര ദമ്പതിമാരുടെ വിവാഹ മോചന വാർത്തകള്‍ നിറഞ്ഞു.

‘‘വേനൽക്കാല അവധി ആസ്വദിക്കുകയാണ് ഞങ്ങൾ. ശരിക്കും പറഞ്ഞാൽ ഒരു മേശക്കിരുവശവുമിരുന്ന് പ്രഭാത ഭക്ഷണം ആസ്വദിക്കുന്നതിനിടെയാണ് വളരെ സാങ്കൽപികവും തീർത്തും അടിസ്ഥാനരഹിതവുമായ ചില ‘വാർത്തകൾ’ കാണാനിടയായത്. ഈ സംഭവം എന്നെ ഓർമിപ്പിക്കുന്നത് മറ്റൊരു വാർത്തയെക്കുറിച്ചാണ്. ഞങ്ങളുടെ വിവാഹം അടുത്തിരിക്കുന്ന നാളുകളിൽ ഞങ്ങളുടെ രണ്ടുപേരുടെയും കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് വിവാഹ ഒരുക്കങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്തുകൊണ്ടിരുന്നപ്പോൾ വന്നൊരു വാർത്ത. ഞങ്ങൾ ബ്രേക്ക്അപ്പ് ആയി എന്നായിരുന്നു അതിലുണ്ടായിരുന്നത്. ദയവായി കൂടുതൽ പക്വതയോടെ വാർത്തകൾ സൃഷ്ടിക്കാൻ ശ്രമിക്കുക. ഇത്തരം വ്യാജവാർത്തകളോട് പ്രതികരിക്കാൻ ഞങ്ങളുടെ ഏറ്റവും മനോഹരമായ അവധിക്കാലത്തിന്റെ 5 മിനിറ്റ് പാഴാക്കിയതിൽ നിരാശയുണ്ട്. നിങ്ങൾക്ക് ഒരു നല്ല ദിവസം ആശംസിക്കുന്നു.’’ അസിൻ കുറിച്ചു.

ADVERTISEMENT

ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് ഭർത്താവ് രാഹുലുമൊത്തുള്ള ചിത്രങ്ങൾ അസിൻ നീക്കം ചെയ്തിരുന്നു. സോഷ്യൽ മീഡിയ പ്രൊഫൈലിൽ നിന്ന് വിവാഹ ഫോട്ടോകളും മാറ്റുകയുണ്ടായി.

‘‘ഞങ്ങൾക്ക് അറിയാവുന്ന ഏറ്റവും സന്തോഷമുള്ള ദമ്പതികളിൽ ഒരാളാണ് അസിനും രാഹുലും. അസിനെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന നല്ലൊരു ഭർത്താവും അച്ഛനുമാണ് രാഹുൽ. സിനിമാലോകത്ത് തന്നെ വളരെ അപൂർവമായി മാത്രം കാണുന്ന ഐഡിയൽ ദമ്പതികളാണ് അവർ. അവർ പ്രശസ്തിയുടെ ലോകത്തുനിന്ന് അകന്ന് തീർത്തും വ്യക്തിപരമായ ജീവിതമാണ് ഇപ്പോൾ നയിക്കുന്നത്. അവരെപ്പോലെയുള്ള ദമ്പതികളെക്കുറിച്ച് ഇങ്ങനെയുള്ള വാർത്തകൾ എഴുതുന്നത് പരിഹാസ്യമാണ്. മകളോടൊപ്പം ഇപ്പോൾ ഒരു അവധിക്കാലം ആഘോഷിക്കുന്ന അവർ ഈ വാർത്തകൾ കണ്ടു ചിരിക്കുകയായിരിക്കും.’’ അസിനോട് അടുത്ത വൃത്തങ്ങൾ ദേശീയമാധ്യമത്തോട് പ്രതികരിച്ചു.

ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
ADVERTISEMENT

‘ഗജിനി’ എന്ന സൂര്യ ചിത്രത്തിലൂടെ തെന്നിന്ത്യയിലെ താരറാണിയായി മാറിയ നടിയാണ് അസിൻ. ഗജിനിയുടെ കഥപോലെ ആയിരുന്നു അസിന്റെയും രാഹുലിന്റെയും വിവാഹം. ഇന്ത്യന്‍ സിനിമാ രംഗത്ത് തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു 2016 ല്‍ മൈക്രോമാക്സ്- റെവോള്‍ട്ട് ബ്രാന്‍ഡുകളുടെ മേധാവിയായ രാഹുല്‍ ശര്‍മ അസിനെ വിവാഹം കഴിക്കുന്നത്. ഇതോടെ അഭിനയത്തില്‍നിന്ന് നടി പിൻവാങ്ങിയിരുന്നു. ഈ ദമ്പതിമാർക്ക് ഒരു പെൺകുട്ടിയാണ് ഉള്ളത്. സിനിമയില്‍നിന്നു മാറി നിന്നെങ്കിലും അസിൻ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമുള്ള ആഘോഷ ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ള അസിൻ പൊടുന്നനെ സോഷ്യൽ മീഡിയയിൽ നിന്ന് ഭർത്താവിന്റെ ചിത്രങ്ങൾ ഒഴിവാക്കിയതാണ് ദമ്പതിമാർ പിരിയുകയാണെന്ന വാർത്തകൾ പ്രചരിക്കാൻ കാരണമായത്.