ആ കുട്ടിയുടെ സന്തോഷത്തെ ഇല്ലാതാക്കരുത്: മാളികപ്പുറം തിരക്കഥാകൃത്ത് അഭിലാഷ് പിള്ള
‘മാളികപ്പുറം’ സിനിമ സംസ്ഥാന ചലച്ചിത്ര അവാർഡിൽ അവഗണിക്കപ്പെട്ടുവെന്ന വിവാദങ്ങളിൽ പ്രതികരണവുമായി സിനിമയുടെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ള. അർഹതയുള്ളവർക്ക് തന്നെയാണ് അവാർഡ് ലഭിച്ചിരിക്കുന്നതെന്നും അനാവശ്യ വിവാദങ്ങളിലേക്ക് ആ കുട്ടികളെയും മാളികപ്പുറം സിനിമയെയും വലിച്ചിഴക്കരുതെന്നും അദേഹം സോഷ്യല്‍

‘മാളികപ്പുറം’ സിനിമ സംസ്ഥാന ചലച്ചിത്ര അവാർഡിൽ അവഗണിക്കപ്പെട്ടുവെന്ന വിവാദങ്ങളിൽ പ്രതികരണവുമായി സിനിമയുടെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ള. അർഹതയുള്ളവർക്ക് തന്നെയാണ് അവാർഡ് ലഭിച്ചിരിക്കുന്നതെന്നും അനാവശ്യ വിവാദങ്ങളിലേക്ക് ആ കുട്ടികളെയും മാളികപ്പുറം സിനിമയെയും വലിച്ചിഴക്കരുതെന്നും അദേഹം സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു.
“അർഹതയുള്ളവർക്ക് തന്നെയാണ് അവാർഡ് ലഭിച്ചിരിക്കുന്നത്, ദയവ് ചെയ്തു അനാവശ്യ വിവാദങ്ങളിലേക്ക് ആ കുട്ടികളെയും മാളികപ്പുറം സിനിമയെയും വലിച്ചിഴക്കല്ലേ, ബാല താരത്തിനുള്ള അവാർഡ് നേടിയ തന്മയയുടെ പ്രകടനവും മികച്ചതാണ് ദയവ് ചെയ്തു ആ കുട്ടിയുടെ സന്തോഷത്തെ ഇല്ലാതാക്കരുത്”, അഭിലാഷ് പിള്ള കുറിച്ചു.
മാളികപ്പുറത്തില്‍ കല്യാണി എന്ന കഥാപാത്രത്തെയാണ് ദേവനന്ദ അവതരിപ്പിച്ചത്. ശബരിമലയില്‍ പോകണമെന്ന് തീവ്രമായി ആഗ്രഹിക്കുന്ന ദേവനന്ദയുടെ ജീവിതയാത്രയായിരുന്നു ചിത്രം.‘വഴക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിന് തന്മയ സോളിനാണ് മികച്ച ബാലതാരത്തിനുള്ള (പെണ്‍) പുരസ്കാരം ലഭിച്ചത്. ടൊവിനോ തോമസിനെ നായകനാക്കി സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രമാണിത്.