ജോയാണ് ഈ ചിത്രത്തെക്കുറിച്ച് സൂചിപ്പിക്കുന്നത്: ‘കാക്ക കാക്ക’യെക്കുറിച്ച് സൂര്യ
കാക്ക കാക്ക’ സിനിമയുടെ 20 ാം വാർഷികത്തിൽ ഹൃദയ സ്പർശിയായ കുറിപ്പുമായി സൂര്യ. ‘എനിക്ക് എല്ലാം തന്നെ ചിത്രമാണ് ഇത്. ‘‘അൻപുചെല്ലവൻ’ എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നു. ‘കാക്കാ കാക്ക’യുടെ എല്ലാവര്‍ക്കും ആശംസകള്‍’’.–സൂര്യ ട്വിറ്ററിൽ കുറിച്ചു. ജോയാണ് (ജ്യോതിക) തന്നോട് ഈ ചിത്രത്തെക്കുറിച്ച് ആദ്യം

‘കാക്ക കാക്ക’ സിനിമയുടെ 20 ാം വാർഷികത്തിൽ ഹൃദയ സ്പർശിയായ കുറിപ്പുമായി സൂര്യ. ‘‘എനിക്ക് എല്ലാം തന്നെ ചിത്രമാണ് ഇത്. ‘അൻപുചെല്‍വൻ’ എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നു. ‘കാക്കാ കാക്ക’യുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍’’.–സൂര്യ ട്വിറ്ററിൽ കുറിച്ചു. ജോയാണ് (ജ്യോതിക) തന്നോട് ഈ ചിത്രത്തെക്കുറിച്ച് ആദ്യം സൂചിപ്പിച്ചതെന്നും സൂര്യ വ്യക്തമാക്കുന്നു.
ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രം 2003ലാണ് റിലീസ് ചെയ്യുന്നത്. എസിപി അൻപുചെല്‍വൻ ഐപിഎസ് ആയി സൂര്യ എത്തിയപ്പോള്‍ മായ എന്ന കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിച്ചത്. ആര്‍.ഡി. രാജശേഖറായിരുന്നു ഛായാഗ്രാഹണം. കലൈപുലി എസ് തനു ആണ് ചിത്രത്തിന്റെ നിര്‍മാണം. ജീവൻ, ഡാനിയല്‍ ബാലാജി, ദേവദര്‍ശനിനി, മനോബാല, യോഗ് ജേപീ, വിവേക് ആനന്ദ്, സേതു രാജൻ തുടങ്ങിയവരും സൂര്യക്കൊപ്പം ചിത്രത്തില്‍ ഉണ്ടായിരുന്നു.
ഹാരിസ് ജയരാജ് ഈണമിട്ട ഗാനങ്ങൾ അക്കാലത്ത് തരംഗമായിരുന്നു. സൂര്യയുടെയും ജ്യോതികയുടെയും പ്രണയരംഗങ്ങളും സിനിമയുടെ ആകർഷണമായി.
കങ്കുവ ആണ് സൂര്യയുടെ അടുത്ത റിലീസ്. സിരുത്തൈ ശിവയാണ് ചിത്രത്തിന്റെ സംവിധാനം. വെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായിട്ടാണ് 'കങ്കുവ' എത്തുക. ജ്ഞാനവേൽ രാജയുടെ സ്റ്റുഡിയോ ഗ്രീനിനൊപ്പം ചിത്രത്തിന്റെ നിര്‍മാണത്തില്‍ യുവി ക്രീയേഷൻസും പങ്കാളിയാകുന്നു.