രജനികാന്ത് ചിത്രം ‘ജയിലർ’ കേരളത്തില്‍ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ വരവേറ്റത്. മലയാളത്തിന്റെ സ്വന്തം സൂപ്പർസ്റ്റാർ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നു എന്നതും ഈ ആവേശത്തിനൊരു കാരണമായിരുന്നു. സിനിമയിൽ രജനിക്കും മോഹൻലാലിനുമൊപ്പം തന്നെ ആരാധകരെ ആവേശത്തിലാഴ്ത്തുകയാണ് കന്നഡ സൂപ്പർസ്റ്റാർ ശിവരാജ് കുമാര്‍.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രജനികാന്ത് ചിത്രം ‘ജയിലർ’ കേരളത്തില്‍ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ വരവേറ്റത്. മലയാളത്തിന്റെ സ്വന്തം സൂപ്പർസ്റ്റാർ മോഹൻലാൽ അതിഥിവേഷത്തിലെത്തുന്നു എന്നതും ഈ ആവേശത്തിനൊരു കാരണമായിരുന്നു. സിനിമയിൽ രജനിക്കും മോഹൻലാലിനുമൊപ്പം തന്നെ ആരാധകരെ ആവേശത്തിലാഴ്ത്തുകയാണ് കന്നഡ സൂപ്പർസ്റ്റാർ ശിവരാജ് കുമാര്‍. വെറുമൊരു കൈലിമുണ്ടും ടിഷ്യുപേപ്പറുമായാണ് തിയറ്റര്‍ കുലുങ്ങുന്ന മാസ് പ്രകടനവുമായി അദ്ദേഹം എത്തുന്നത്.

കര്‍ണാടകയിലെ ഗ്യാങ്സ്റ്ററായ നരസിംഹ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ജയിലറിൽ അവതരിപ്പിക്കുന്നത്. ഇൻട്രൊ സീനിൽ കാര്യമായ മാസ് ഇല്ലായിരുന്നെങ്കിലും സംവിധായകൻ നെൽസൺ അത് ക്ലൈമാക്സിനായി കരുതി വച്ചിരിക്കുകയായിരുന്നു.

ADVERTISEMENT

തിയറ്റർ ഒന്നടങ്കം പിടിച്ചുകുലുക്കുന്ന തരത്തിലുള്ള മാസ് വരവാണ് ക്ലൈമാക്സിൽ അദ്ദേഹത്തിന്റേത്. കേരളത്തിൽ പോലും ശിവരാജ് കുമാറിന്റെ ഈ രംഗത്തിനു വമ്പൻ പ്രതികരണമാണ് ലഭിച്ചത്.

കന്നഡയിലെ പ്രശസ്ത താരം രാജ്കുമാറിന്റെ മകനാണ് ശിവരാജ്കുമാർ. നിര്‍മാതാവ് രാഘവേന്ദ്ര, അന്തരിച്ച പ്രശസ്ത താരം പുനീത് രാജ്കുമാർ എന്നിവർ സഹോദരങ്ങളാണ്.

ADVERTISEMENT

കഴിഞ്ഞ 36 വർഷമായി കന്നഡ ഇൻഡസ്ട്രിയിലെ ഏറ്റവും വലിയ സൂപ്പർതാരങ്ങളിൽ ഒരാളാണ് അദ്ദേഹം. ഈ നീണ്ട വർഷങ്ങൾക്കിടയിൽ അദ്ദേഹം ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയായിരുന്നു ‘ജയിലർ’. ധനുഷിന്റെ ക്യാപ്റ്റൻ മില്ലറാണ് ശിവരാജ്കുമാറിന്റെ അടുത്ത പ്രോജക്ട്.