‘ജയിലർ’ സിനിമയിലെ ക്ലൈമാക്സ് സീനിൽ മോഹൻലാല്‍ സിഗരറ്റ് വലിച്ച് വണ്ടിയില്‍ നിന്നുറങ്ങുന്ന രംഗം മലയാളി പ്രേക്ഷകരെ ആവേശക്കൊടുമുടിയിലെത്തിച്ചിരുന്നു. ഇപ്പോഴിതാ ആ രംഗം ഷൂട്ട് ചെയ്തപ്പോള്‍ നേരിൽ കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് ഫൊട്ടോഗ്രാഫറും സംവിധായകനുമായ അനീഷ് ഉപാസന. സിങ്കിൾ ഷോട്ടിലാണ് മോഹൻലാൽ ഈ രംഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ജയിലർ’ സിനിമയിലെ ക്ലൈമാക്സ് സീനിൽ മോഹൻലാല്‍ സിഗരറ്റ് വലിച്ച് വണ്ടിയില്‍ നിന്നുറങ്ങുന്ന രംഗം മലയാളി പ്രേക്ഷകരെ ആവേശക്കൊടുമുടിയിലെത്തിച്ചിരുന്നു. ഇപ്പോഴിതാ ആ രംഗം ഷൂട്ട് ചെയ്തപ്പോള്‍ നേരിൽ കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് ഫൊട്ടോഗ്രാഫറും സംവിധായകനുമായ അനീഷ് ഉപാസന. സിങ്കിൾ ഷോട്ടിലാണ് മോഹൻലാൽ ഈ രംഗം പൂർത്തിയാക്കിയതെന്നും ചെന്നൈയിൽ വച്ചാണ് ഇത് ചിത്രീകരിച്ചതെന്നും അനീഷ് ഉപസാന പറയുന്നു.

ADVERTISEMENT

അനീഷ് ഉപസാനയുടെ വാക്കുകൾ:

അസിസ്റ്റന്റ് ഡയറക്ടർ ലാൽ സാറിനെ വിളിക്കാൻ കാരവന്റെ അടുത്തെത്തിയപ്പോൾ ആരും ശ്രദ്ധിക്കാത്ത തരത്തിൽ ഞാൻ അയാളോട് ചോദിച്ചു. ‘‘പൊളിക്കില്ലേ..?’’

ADVERTISEMENT

അവനൊന്ന് ചിരിച്ചു. എനിക്കൊന്നും മനസ്സിലായില്ല പെട്ടെന്ന് കാരവനിൽ നിന്നും ഇറങ്ങിയ ലാൽ സാർ.. 

“ഉപാസന പോയില്ലേ..??’’

ADVERTISEMENT

“ഇല്ല സാർ..സാറിനെയൊന്ന് ഈ ഡ്രസ്സിൽ കണ്ടിട്ട് പോകാന്ന് കരുതി..’’

‘‘കണ്ടില്ലേ...എങ്ങനെയുണ്ട്...?”

“സർ..ഒരു രക്ഷേം ഇല്ല..’’

മറുപടിയെന്നോണം ഒരു ചെറിയ പുഞ്ചിരി..പിന്നെ നേരെ ഷോട്ടിലേക്ക്. ഒരു തുറസ്സായ സ്ഥലം പൊരി വെയിൽ. ഏകദേശം 4 ക്യാമറകൾ. ലാൽ സാറിന് മുന്നിലായി ലോറി കത്തിക്കരിഞ്ഞ് കിടപ്പുണ്ട്. പുറകിലായി വെയിലത്ത് കത്തിക്കരിഞ്ഞ് നിൽക്കുന്ന ഞാനും. സംവിധായകന്റെ ശബ്ദം.

“ലാൽ സാർ റെഡി...?’’

‘റെഡി സാർ...!!’’

“റോൾ ക്യാമറ..ആക്‌ഷൻ...!!”

ലാൽ സാർ ഒരു സ്റ്റെപ്പ് മുന്നിലേക്ക് വച്ചു. ശേഷം കയ്യിലെ സിഗാർ നേരെ ചുണ്ടിലേക്ക്...

എന്റെ പൊന്നേ.....മാസ്സ്..

സത്യം പറഞ്ഞാൽ ആ റോഡിൽ നിലത്ത് മുട്ടും കുത്തി നിന്ന് ഉറക്കെ ഉച്ചയുണ്ടാക്കിയാലോ എന്ന് വരെ ചിന്തിച്ചു. ബൗൺസേഴ്സ് എടുത്ത് പറമ്പിലേക്കെറിയും എന്ന ഒറ്റക്കാരണം കൊണ്ട് ഞാൻ അടങ്ങി..

ശേഷം ഞാൻ , “സാർ ഞാൻ പൊയ്ക്കോട്ടേ..?’’

”ഇത്ര പെട്ടെന്നോ..??”

“എനിക്ക് ഇത് മതി സാർ...’’

ചെറുതായൊന്ന് ചിരിച്ചു. ഞാൻ തിരികെ നടക്കുമ്പോൾ ഒരു ചെറിയ ചിരിയോടെ അസിസ്റ്റന്റ്ഡയറക്ടർ എന്നെ നോക്കിനിൽക്കുന്നുണ്ടായിരുന്നു. അതേ സമയം ഞാൻ കേൾക്കുന്നത് ആ ഷോട്ടിന് തിയറ്ററിൽ ലഭിക്കുന്ന കയ്യടികളും ആർപ്പ് വിളികളും മാത്രമായിരുന്നു. Yes...this s the mohanlal...ഇനി വാലിബന്റെ നാളുകൾ...

NB : നമ്മളെല്ലാം ആർത്ത് വിളിച്ചത് ലാൽ സാർ ചെയ്ത സിങ്കിൾ  ഷോട്ട് ആണ്.