ഹക്കീം ഷാജഹാന്റെ നായികയായി പ്രിയംവദ; പൂജ വിഡിയോ
ഷാനവാസ് കെ. ബാവകുട്ടി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പൂജ നടന്നു. സപ്ത തരംഗ ക്രിയേഷൻസിന്റെയും വിക്രമാദിത്യ ഫിലിംസിന്റേയും ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിനു രഘുനാഥ് പാലേരി തിരക്കഥ എഴുതുന്നു. ഹക്കീം ഷാജഹാൻ, പ്രിയംവദ, പൂർണിമ ഇന്ദ്രജിത്ത് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. ആനകള്ളൻ, പഞ്ചവർണ്ണ തത്ത,

ഷാനവാസ് കെ. ബാവകുട്ടി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പൂജ നടന്നു. സപ്ത തരംഗ ക്രിയേഷൻസിന്റെയും വിക്രമാദിത്യ ഫിലിംസിന്റേയും ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിനു രഘുനാഥ് പാലേരി തിരക്കഥ എഴുതുന്നു. ഹക്കീം ഷാജഹാൻ, പ്രിയംവദ, പൂർണിമ ഇന്ദ്രജിത്ത് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.
ആനകള്ളൻ, പഞ്ചവർണ്ണ തത്ത, ആനന്ദം പരമാനന്ദം എന്നീ ചിത്രങ്ങൾക്ക് ശേഷം സപ്ത തരംഗ ക്രിയേഷൻസും വിക്രമാദിത്യൻ ഫിലിംസും ചേർന്നു നിർമിക്കുന്ന ചിത്രം കൂടിയാണിത്. കിസ്‌മത്ത്, തൊട്ടപ്പൻ, എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രേക്ഷകർ എന്നും ഞെഞ്ചിലേറ്റുന്ന ഒന്നു മുതൽ പൂജ്യം വരെ,പൊന്മുട്ട ഇടുന്ന താറാവ്,മേലേപറമ്പിൽ ആൺവീട്,വധു ഡോക്ടറാണ്,മഴവിൽകാവടി,പിൻഗാമി തുടങ്ങിയ സുപ്പർ ഹിറ്റ് സിനിമകൾക്ക് തിരകഥ എഴുതിയ രഘുനാഥ് പലേരി ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് ഇത്. രഘുനാഥ് പലേരി തിരക്കഥ എഴുതുന്ന 33 മത്തെ സിനിമ കൂടിയാണിത്.
‘ഹൃദയം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കിയ ഹിഷാം അബ്‌ദുൾ ബഹാബ് ആണ് ഈ ചിത്രത്തിന് വേണ്ടി പാട്ടുകൾ ഒരുക്കുന്നത്. ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് എൽദോസ് നിരപ്പേൽ ആണ്, എഡിറ്റിങ് മനോജ്, ലൈൻ പ്രൊഡ്യൂസർ എൽദോ സെൽവരാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എംഎസ്. ബാബുരാജ്, ആർട് അരുൺ ജോസ്,കൊസ്റ്റും ഡിസൈനർ-നിസാർ റഹ്മത്, മേക്കപ്പ്-അമൽ ചന്ദ്രൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ ഉണ്ണി.സി, എ. കെ രജിലേഷ്, സൗണ്ട് ഡിസൈനർ രംഗനാഥ് രവി, കാസ്റ്റിങ് ഡയറക്ടർ ബിനോയ് നമ്പല, കൊറിയോഗ്രാഫർ അബാദ് റാം മോഹൻ,സ്റ്റിൽ-ഷാജി നന്ദൻ,സ്റ്റണ്ട് കെവിൻ കുമാർ, മാർക്കറ്റിങ് ഒബ്‌സ്ക്യുറ.