മോഡലായി കാവ്യ മാധവൻ; ഫോട്ടോ എടുത്ത് മകൾ മഹാലക്ഷ്മി; വൈറല്‍ വിഡിയോ
കാവ്യയുടെ ഫോട്ടോ എടുക്കുന്ന മകൾ മഹാലക്ഷ്മിയുടെ വിഡിയോ വൈറലാകുന്നു. കാവ്യയുടെ ചിത്രങ്ങൾ ഫൊട്ടോഗ്രാഫർ പകർത്തുന്നതിനിടെ മൊബൈൽ ഫോണുമായി മകൾ മാമാട്ടിയും അമ്മയുടെ ചിത്രങ്ങൾ എടുക്കുന്നത് വിഡിയോയിൽ കാണാം. സെലിബ്രിറ്റി മേക്കപ്പ്മാൻ ആയ ഉണ്ണിയാണ് മനോഹരമായ ഈ വിഡിയോ തന്റെ ഇൻസ്റ്റഗ്രാം പേജിൽ

കാവ്യയുടെ ഫോട്ടോ എടുക്കുന്ന മകൾ മഹാലക്ഷ്മിയുടെ വിഡിയോ വൈറലാകുന്നു. കാവ്യയുടെ ചിത്രങ്ങൾ ഫൊട്ടോഗ്രഫർ പകർത്തുന്നതിനിടെ മൊബൈൽ ഫോണുമായി മകൾ മാമാട്ടിയും അമ്മയുടെ ചിത്രങ്ങൾ എടുക്കുന്നത് വിഡിയോയിൽ കാണാം. സെലിബ്രിറ്റി മേക്കപ്പ്മാൻ ആയ ഉണ്ണിയാണ് മനോഹരമായ ഈ വിഡിയോ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചത്.
ദിലീപിന്റെയും കാവ്യയുടെയും മകൾ മാമാട്ടി എന്ന മഹാലക്ഷ്മിക്ക് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറെയാണ്. കുഞ്ഞു ഫൊട്ടോഗ്രഫർ മനസ്സുകീഴടക്കുന്നു എന്ന തരത്തിലാണ് ആരാധകർ കമന്റുമായെത്തുന്നത്.
വിവാഹത്തോടെയും മകളുടെ ജനനത്തോടെയും സമൂഹമാധ്യമങ്ങളിൽ നിന്ന് അകലം പാലിച്ചിരുന്ന കാവ്യ മാധവൻ അടുത്തിടെയാണ് ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുറന്ന് സമൂഹ മാധ്യമങ്ങളിൽ സജീവമായത്. താരത്തിന്റെ പുതിയ വിശേഷങ്ങളെല്ലാം ആരാധകര്‍ ആഘോഷമാക്കാറുണ്ട്. തന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പ്രവർത്തനം സജീവമാക്കാനുള്ള തയാറെടുപ്പിലാണ് കാവ്യ.
ലക്ഷ്യയുടെ പരസ്യവുമായി ഇപ്പോൾ താരം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. പുതിയ ഫോട്ടോഷൂട്ടും ബൊട്ടീക്കിന് വേണ്ടിയുള്ളതാണെന്നാണ് സൂചന.