ഉപ്പയുടെ അതേ കണ്ണുകളാണ് മധു സാറിന്, ആ കണ്ണുകൾ നിറഞ്ഞാൽ എന്റെ കണ്ണും നിറയും: റഹ്മാൻ
നവതി ആഘോഷിക്കുന്ന മലയാളത്തിന്റെ ഇതിഹാസ താരം മധുവിന് പിറന്നാൾ ആശംസകളുമായി റഹ്മാൻ. തന്റെ ഉപ്പയുടെ അതേ കണ്ണുകളാണ് അദ്ദേഹത്തിന്റേതെന്ന് തോന്നാറുണ്ടെന്നും അഭിനയിക്കുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞുകണ്ടാല്‍ തന്റെ കണ്ണും അറിയാതെ നിറഞ്ഞുപോകുമെന്നും റഹ്മാൻ പറയുന്നു. ‘‘പ്രിയപ്പെട്ട മധുസാറിന്റെ പിറന്നാളാണ്

നവതി ആഘോഷിക്കുന്ന മലയാളത്തിന്റെ ഇതിഹാസ താരം മധുവിന് പിറന്നാൾ ആശംസകളുമായി റഹ്മാൻ. തന്റെ ഉപ്പയുടെ അതേ കണ്ണുകളാണ് അദ്ദേഹത്തിന്റേതെന്ന് തോന്നാറുണ്ടെന്നും അഭിനയിക്കുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞുകണ്ടാല്‍ തന്റെ കണ്ണും അറിയാതെ നിറഞ്ഞുപോകുമെന്നും റഹ്മാൻ പറയുന്നു.
‘‘പ്രിയപ്പെട്ട മധുസാറിന്റെ പിറന്നാളാണ് ഇന്ന്. ഭരതേട്ടന്റെ ഇത്തിരിപ്പൂവേ ചുവന്ന പൂവേ മുതല്‍ എത്രയെത്ര സിനിമകളില്‍ എന്റെ അച്ഛനായി. ഒരിക്കല്‍ ഒരിടത്ത്, കഥ ഇതുവരെ, അറിയാത്ത വീഥികള്‍, ഇവിടെ ഈ തീരത്ത്, വീണമീട്ടിയ വിലങ്ങുകള്‍... ഓര്‍ത്തെടുക്കാന്‍ പോലും ആവുന്നില്ല.ക്യാമറയ്ക്കു മുന്നിലും പിന്നിലും മധുസാറിൻ്റെ സ്നേഹം അനുഭവിക്കാന്‍ എനിക്കു ഭാഗ്യം കിട്ടി.
എന്റെ ഉപ്പയുടെ അതേ കണ്ണുകളാണ് അദ്ദേഹത്തിന്റേതുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അഭിനയിക്കുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞുകണ്ടാല്‍ എന്റെ കണ്ണും അറിയാതെ നിറഞ്ഞുപോകുമായിരുന്നു. അത്തരം അഭിനയമുഹൂർത്തങ്ങള്‍ ഇപ്പോഴും മനസ്സിലുണ്ട്..
സെറ്റിലെ കളിചിരി തമാശകളില്‍ അദ്ദേഹം ഞങ്ങള്‍ക്കൊപ്പം പങ്കാളിയായി. എല്ലാവരോടും നിറഞ്ഞ സ്നേഹം മാത്രം. ആ നന്മയുടെ തെളിച്ചമാണ് അദ്ദേഹത്തിന്റെ മുഖത്ത് ഇപ്പോഴും കാണുന്ന പ്രകാശമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മധുരം പകര്‍ന്ന ആ സ്നേഹപ്രകാശത്തിന് നവതി ആശംസകള്‍.’’–റഹ്മാൻ പറയുന്നു.