‘ബാഹുബലി’യുടെ മെഴുക് പ്രതിമ നിർമിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് മൈസൂരിലെ ഒരു മ്യൂസിയം. ബാഹുബലി സിനിമയിലെ പ്രഭാസിന്റെ പ്രതിമ അടുത്തിടെ മൈസൂരുവിലെ ഒരു മെഴുക് പ്രതിമാ മ്യൂസിയത്തില്‍ അനാച്ഛാദനം ചെയ്യപ്പെട്ടിരുന്നു. പ്രഭാസുമായി യാതൊരു ഛായയും ഈ പ്രതിമയ്ക്ക് ഇല്ലെന്നാണ് വിമര്‍ശകരുടെ ആരോപണം. സോഷ്യല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ബാഹുബലി’യുടെ മെഴുക് പ്രതിമ നിർമിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് മൈസൂരിലെ ഒരു മ്യൂസിയം. ബാഹുബലി സിനിമയിലെ പ്രഭാസിന്റെ പ്രതിമ അടുത്തിടെ മൈസൂരുവിലെ ഒരു മെഴുക് പ്രതിമാ മ്യൂസിയത്തില്‍ അനാച്ഛാദനം ചെയ്യപ്പെട്ടിരുന്നു. പ്രഭാസുമായി യാതൊരു ഛായയും ഈ പ്രതിമയ്ക്ക് ഇല്ലെന്നാണ് വിമര്‍ശകരുടെ ആരോപണം. സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവും പരിഹാസവും കടുത്തതോടെ ‘ബാഹുബലി’ നിർമാതാവ് ശോബു യര്‍ലഗഡ്ഡ തന്നെ രംഗത്തെത്തി. 

ADVERTISEMENT

തങ്ങളുടെ അറിവോ സമ്മതോ കൂടാതെയാണ് പ്രതിമ നിർമിച്ചിരിക്കുന്നതെന്നും കോപ്പിറൈറ്റ് ലംഘനമായതിനാൽ ഉടൻ തന്നെ ഇത് നീക്കം ചെയ്യാനുള്ള നടപടി എടുക്കുമെന്നും ശോഭു എക്സ് പ്ലാറ്റ്ഫോമിലൂടെ പറഞ്ഞു. മൈസൂർ മ്യൂസിയത്തിലെ പ്രഭാസിന്റെ മെഴുകു പ്രതിമയുടെ ചിത്രമടക്കം പങ്കുവച്ചായിരുന്നു നിർമാതാവിന്റെ പ്രതികരണം.

ADVERTISEMENT

ഇത് മഗധീരയിലെ രാം ചരണാണോ, പ്രഭാസുമായി ആകെയുള്ള സാമ്യം ആ പടച്ചട്ട മാത്രമാണെന്നുമൊക്കെയാണ് കമന്റുകൾ വരുന്നത്. എന്തായാലും ‘ബാഹുബലി’ നിർമാതാവ് കൂടി രംഗത്തുവന്നതോടെ പ്രതിമ എത്രയും പെട്ടന്ന് നീക്കം ചെയ്യാനുള്ള തയാറെടുപ്പിലാണ് മ്യൂസിയം അധികൃതരെന്നും കേൾക്കുന്നു.

ADVERTISEMENT

നേരത്തെ ബാങ്കോക്കിലെ മാദം തുസാഡ്‍സ് മ്യൂസിയത്തില്‍ പ്രഭാസിന്‍റെ ഒരു പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നിയമപരമായി ആവശ്യമായ അനുമതി വാങ്ങിയ ശേഷം നിര്‍മിച്ച ഒന്നായിരുന്നു. 

സലാര്‍ ആണ് പ്രഭാസിന്‍റെ അടുത്ത റിലീസ്. കെജിഎഫ് 2വിനു ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.