എഎസ്ഐ ജോർജായി മമ്മൂട്ടിയുടെ അഴിഞ്ഞാട്ടം; ‘കണ്ണൂർ സ്ക്വാഡ്’ പ്രേക്ഷക പ്രതികരണം
തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ്. മലയാള സിനിമാ പ്രേക്ഷകർക്ക് കലാമൂല്യമുള്ള ചിത്രങ്ങൾ സമ്മാനിച്ച മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രവും പ്രേക്ഷകരുടെ ഇഷ്ടം നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുൻ കണ്ണൂർ എസ്പി എസ്. ശ്രീജിത്ത് രൂപീകരിച്ച കണ്ണൂർ സ്ക്വാഡിന്റെ ഭാഗമായ

തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ്. മലയാള സിനിമാ പ്രേക്ഷകർക്ക് കലാമൂല്യമുള്ള ചിത്രങ്ങൾ സമ്മാനിച്ച മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രവും പ്രേക്ഷകരുടെ ഇഷ്ടം നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുൻ കണ്ണൂർ എസ്പി എസ്. ശ്രീജിത്ത് രൂപീകരിച്ച കണ്ണൂർ സ്ക്വാഡിന്റെ ഭാഗമായ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴും പ്രവർത്തനക്ഷമമായ ഒറിജിനൽ സ്ക്വാഡിൽ ആകെ ഒമ്പത് അംഗങ്ങളുണ്ടെങ്കിലും, ചിത്രത്തിൽ നാല് പൊലീസ് ഓഫിസർമാരെ മാത്രം കേന്ദ്രീകരിച്ചാണു മുന്നോട്ടുള്ള യാത്ര.
മമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വർമ്മ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ സ്‌ക്വാഡ് അംഗങ്ങൾ. കണ്ണൂർ സ്ക്വാഡിനെ ആസ്പദമാക്കിയുള്ള സിനിമയാണെങ്കിലും, ടീം കൈകാര്യം ചെയ്ത രണ്ട് കേസുകളുടെ സാങ്കൽപ്പിക കഥ കൂടിയാണിത്. വിജയരാഘവൻ അവതരിപ്പിക്കുന്ന ചിത്രത്തിലെ കണ്ണൂർ എസ്പി കാസർകോട് എസ്പിയുടെ അധികാരപരിധിയിൽ പെടുന്നുണ്ടെങ്കിലും ടീമിനെ ഏറ്റെടുക്കാൻ ആവശ്യപ്പെടുന്ന ഒരു കേസിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഇതിവൃത്തമെന്ന് അടുത്തിടെ നടന്ന ഏതാനും പ്രമോഷനൽ അഭിമുഖങ്ങളിൽ മമ്മൂട്ടി പറഞ്ഞിരുന്നു.
ഗ്രേറ്റ്ഫാദർ, വെള്ളം, ജോൺ ലൂഥർ തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹകനായിരുന്നു റോബി രാജ്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്. ജോർജാണ്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വിതരണം.
സിനിമയുടെ തിരക്കഥയൊരുക്കിയ റോണിയും മുഹമ്മദ് ഷാഫിയും 2018-ൽ കണ്ണൂർ സ്‌ക്വാഡിലെ ഉദ്യോഗസ്ഥരെ നേരിൽ കണ്ടാണ് കഥ ഒരുക്കിയത്. റോബി വർഗീസ് രാജ് സംവിധാനത്തിൽ ഒരുങ്ങിയ ത്രില്ലിങ് ക്രൈം ഡ്രാമയാണ് ‘കണ്ണൂർ സ്ക്വാഡ്’. കന്നഡ നടൻ കിഷോർ, വിജയരാഘവൻ, സംഗീതസംവിധായകൻ സുഷിൻ ശ്യാം തുടങ്ങി പ്രഗത്ഭരായ അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും ഒരുമിക്കുന്ന ചിത്രം തിയേറ്റർ എക്സ്പീരിയൻസ് നൽകുന്ന ചിത്രമാണ്. പി ആർ ഓ പ്രതീഷ് ശേഖർ.