യുകെയിൽ മകൾ കല്യാണിക്കൊപ്പം അവധി ആഘോഷിക്കുന്നതിനിടെ രസകരമായ പോസ്റ്റുമായി നടി ലിസി. മകളോട് ഒരു ഫോട്ടോ എടുക്കാൻ പറഞ്ഞാൽ ഇതായിരിക്കും സംഭവിക്കുക എന്ന അടിക്കുറിപ്പോടെ രസകരമായൊരു വിഡിയോയാണ് ലിസി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഫോട്ടോ എടുക്കാൻ വേണ്ടി തയാറെടുക്കുന്ന ലിസിയെ വിഡിയോയിൽ കാണാം. എന്നാൽ അമ്മയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുകെയിൽ മകൾ കല്യാണിക്കൊപ്പം അവധി ആഘോഷിക്കുന്നതിനിടെ രസകരമായ പോസ്റ്റുമായി നടി ലിസി. മകളോട് ഒരു ഫോട്ടോ എടുക്കാൻ പറഞ്ഞാൽ ഇതായിരിക്കും സംഭവിക്കുക എന്ന അടിക്കുറിപ്പോടെ രസകരമായൊരു വിഡിയോയാണ് ലിസി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഫോട്ടോ എടുക്കാൻ വേണ്ടി തയാറെടുക്കുന്ന ലിസിയെ വിഡിയോയിൽ കാണാം.

എന്നാൽ അമ്മയെ പറ്റിച്ച് ഫോട്ടോയ്ക്കു പകരം കല്യാണി എടുക്കുന്നത് വിഡിയോയും. അമ്മ അറിയാതെ താൻ വിഡിയോയാണ് എടുക്കുന്നതെന്ന് കല്യാണി പറയുന്നതും കേൾക്കാം. അമ്മയെ കണ്ടാൽ ഇപ്പോൾ ഒരു സൂപ്പർ മോഡലിനെപ്പോലുണ്ടെന്നും കല്യാണി പറയുന്നുണ്ട്.

ADVERTISEMENT

ലിസിയുടെ സുഹൃത്തുക്കളായ നടി രാധിക ശരത്കുമാര്‍, ഖുശ്ബു സുന്ദർ എന്നിവരും കമന്റ് ചെയ്യുന്നുണ്ട്. ‘‘മനോഹരമായ നിമിഷങ്ങൾ’’ എന്നായിരുന്നു പൂർണിമ ഭാഗ്യരാജ് കുറിച്ചത്.

പ്രിയദർശൻ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് ലിസി.  'ഓടരുതമ്മാവാ ആളറിയാം' എന്ന ചിത്രത്തിലൂടെ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുമ്പോൾ 16 വയസ്സ് മാത്രമായിരുന്നു ലിസിക്ക് പ്രായം. തുടർന്ന് പ്രിയദർശന്റെ ഒട്ടേറെ ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ ലിസിക്ക് കഴിഞ്ഞു. 1990 ഡിസംബറിൽ ഇരുവരും വിവാഹിതരായി. നീണ്ട 22 വർഷത്തെ ദാമ്പത്യം 2014 ൽ അവസാനിച്ചു.

ADVERTISEMENT

2015 ലാണ് പിരിയാൻ തീരുമാനിച്ച വിവരം ഇരുവരും പ്രഖ്യാപിച്ചത്. അത് അടുത്ത സുഹൃത്തുക്കളെപ്പോലും ഞെട്ടിച്ചു. എന്തുകൊണ്ട് പിരിയുന്നു എന്നു പറഞ്ഞിട്ടില്ലെന്നു മാത്രമല്ല, പിരിയുന്നതിലെ വേദനയും ഇരുവരും പങ്കുവച്ചിരുന്നു. ആത്മസുഹൃത്തുക്കളായ സുരേഷ് കുമാറും മോഹൻലാലുമടക്കം പലരും പലതവണ ഇടപെട്ടിട്ടും അവരുടെ തീരുമാനം മാറ്റാനായിരുന്നില്ല. സംയുക്ത ഹർജി 2016 ൽ കോടതി തീർപ്പാക്കി നിയമപ്രകാരം വിവാഹമോചനം അനുവദിച്ചു. വേർപിരിഞ്ഞെങ്കിലും പല ചടങ്ങുകളിലും ഇരുവരെയും നല്ല സുഹൃത്തുക്കളായി കാണാറുണ്ടായിരുന്നു.

പിരിഞ്ഞു ജീവിക്കുന്നെങ്കിലും മകൻ സിദ്ധാർഥിന്റെയും മകൾ കല്യാണിയുടെയും ഏതു കാര്യത്തിന് ഇരുവരും ഒന്നിക്കാറുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തിയും അവരുടെ ഏതുകാര്യത്തിനും ഒന്നിച്ചുണ്ടാകുമെന്നു വ്യക്തമാക്കിയുമായിരുന്നു ഇവർ  പിരിഞ്ഞത്.

English Summary:

Lissy spends quality time with daughter Kalyani Priyadarshan in the UK