ദിലീപിന്റെ പിറന്നാൾ സ്പെഷൽ ചിത്രവുമായി കാവ്യ മാധവൻ
ദിലീപിന്റെ പിറന്നാൾ ദിനത്തിൽ മനോഹരമായ ഫോട്ടോ പങ്കുവച്ച് കാവ്യ മാധവൻ. ഒരേനിറത്തിലുള്ള വസ്ത്രമണിഞ്ഞ ചിത്രമാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കാവ്യ പങ്കുവച്ചത്. അനൂപ് ഉപാസനയാണ് ഫോട്ടോഗ്രാഫർ. മുൻപ് മാമാട്ടിയുടെയും ദിലീപിന്റെയും ചിത്രങ്ങൾ പകർത്തിയതും അനൂപ് ആയിരുന്നു. താരദമ്പതികൾ ബ്ലാക്ക് ഔട്ഫിറ്റിൽ

ദിലീപിന്റെ പിറന്നാൾ ദിനത്തിൽ മനോഹരമായ ഫോട്ടോ പങ്കുവച്ച് കാവ്യ മാധവൻ. ഒരേനിറത്തിലുള്ള വസ്ത്രമണിഞ്ഞ ചിത്രമാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കാവ്യ പങ്കുവച്ചത്. അനൂപ് ഉപാസനയാണ് ഫോട്ടോഗ്രാഫർ. മുൻപ് മാമാട്ടിയുടെയും ദിലീപിന്റെയും ചിത്രങ്ങൾ പകർത്തിയതും അനൂപ് ആയിരുന്നു. താരദമ്പതികൾ ബ്ലാക്ക് ഔട്ഫിറ്റിൽ പ്രത്യക്ഷപ്പെടുന്നു.
കല്യാൺ നവരാത്രി ആഘോഷങ്ങളിൽ ദിലീപും കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും നടൻ അജയ് ദേവ്ഗണിന്റെ ഒപ്പം നിൽക്കുന്നൊരു ചിത്രവും നടി പങ്കുവയ്ക്കുകയുണ്ടായി. കാവ്യയുടെ സ്വന്തം ബ്രാൻഡായ ലക്ഷ്യയുടെ സാരി ധരിച്ചാണ് കാവ്യ ചടങ്ങിനെത്തിയത്. ദിലീപും മീനാക്ഷിയും അനുജത്തിയും ഏകദേശം ഒരേനിറത്തിലുള്ള വേഷങ്ങളാണ് ധരിച്ചത്.
തന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ വിപണനം സജീവമാക്കാനുള്ള തയാറെടുപ്പിലാണ് താരം ഇപ്പോൾ. ലക്ഷ്യ എന്ന പേരിലുള്ള ഡിസൈനർ വസ്ത്രങ്ങളുടെ വെബ്സൈറ്റിലും കാവ്യയുടെ മനോഹര ചിത്രങ്ങൾ കാണാം. ഇൻസ്റ്റഗ്രാമിൽ ദിലീപിനെയും മീനാക്ഷിയെയും കൂടാതെ നടി ഫോളോ ചെയ്യുന്ന ഏക പേജും ലക്ഷ്യയുടേതാണ്.
മലയാളിത്തം തുളുമ്പുന്ന മുഖശ്രീയുമായി ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് കാവ്യ മാധവന്‍. അഭിനയത്തില്‍നിന്നു വിട്ടുനിൽക്കുന്ന കാവ്യ സിനിമയിലേക്ക് തിരിച്ചുവരണമെന്ന് ആരാധകർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി. 2016ൽ റിലീസ് ചെയ്ത ‘പിന്നെയും’ എന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. 2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര്.