ഹൗഡിനിയിൽ ആസിഫ് അലിയുടെ നായികയായി ജലജയുടെ മകൾ
പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ‘ഹൗഡിനി’ എന്ന ചിത്രത്തിൽ നായികയായി ദേവി. മലയാളത്തിന്റെ ശാലീന സുന്ദരിയായിരുന്ന പഴയകാല നടി ജലജയുടെ മകളാണ് ദേവി. ദേവിയും അമ്മയേപ്പോലെ തന്നെ അഭിനേത്രിയാകണമെന്ന മോഹവുമായി കഴിയുകയായിരുന്നു. വിവാഹത്തോടെ ജലജ അഭിനയരംഗം വിട്ട് ഭർത്താവായ പ്രകാശുമൊത്ത് ബഹ്റിനിൽ സെറ്റിൽ ചെയ്തു.

പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ‘ഹൗഡിനി’ എന്ന ചിത്രത്തിൽ നായികയായി ദേവി. മലയാളത്തിന്റെ ശാലീന സുന്ദരിയായിരുന്ന പഴയകാല നടി ജലജയുടെ മകളാണ് ദേവി. അമ്മയെപ്പോലെ അഭിനേത്രിയാകണമെന്നായിരുന്നു ദേവിയുടെയും ആഗ്രഹം. വിവാഹത്തോടെ അഭിനയരംഗം വിട്ട ജലജ ഭർത്താവ് പ്രകാശുമൊത്ത് ബഹ്റൈനിലേക്കു താമസം മാറ്റിയിരുന്നു. ദേവിയുടെ ജനനവും വിദ്യാഭ്യാസവുമൊക്കെ ബഹ്റൈനിൽ ആയിരുന്നു. അമേരിക്കയിലായിരുന്നു ഉപരിപഠനം.
ഗൾഫ് ജീവിതം അവസാനിപ്പിച്ച് ജലജയും കുടുംബവും തിരുവനന്തപുരത്തു താമസമാക്കിയതിനു ശേഷമാണ് ദേവിക്ക് അഭിനയത്തിനു വഴി തുറന്നത്. ‘‘ദേവിക്ക് അഭിനയം താൽപര്യമാണങ്കിൽ ആ വഴി തിരഞ്ഞെടുക്കട്ടെ’’ എന്നാണ് ജലജ, മകളുടെ ആഗ്രഹത്തെക്കുറിച്ചു പറഞ്ഞത്. മാലിക് എന്ന ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ദേവി അഭിനയരംഗത്ത് ഹരിശീ കുറിച്ചത്. വലിയൊരു ഇടവേളയ്ക്കുശേഷം സിനിമയിലേക്കുള്ള ജലജയുടെ മടങ്ങിവരവും അതേ ചിത്രത്തിൽത്തന്നെയായിരുന്നു.
ചെറുപ്പം മുതൽ നൃത്തപരിശീലനം നേടിയ ദേവി മികച്ച നർത്തകി കൂടിയാണ്. ഹൗഡിനി എന്ന ചിത്രത്തിൽ ദേവി നായികയായതിനെക്കുറിച്ച് സംവിധായകൻ പ്രജേഷ് സെന്നിന്റെ പ്രതികരണം ഇങ്ങനെ.
‘‘കുറച്ചു നാളായി ദേവിയുടെ കാര്യം മനസ്സിലുണ്ടായിരുന്നു. ഈ സമയത്താണ് ഹൗഡിനി ആരംഭിക്കുന്നത്. ഈ ചിത്രത്തിലെ നായികയെ നിശ്ചയിക്കേണ്ടി വന്നപ്പോൾ അസോഷ്യേറ്റ് ഡയറക്ടർ ഗിരീഷ് മാരാരാണ് ദേവിയുടെ കാര്യം നിർദ്ദേശിച്ചത്. അതും കൂടി ആയപ്പോൾ ദേവിയെ പരിഗണിക്കുകയായിരുന്നു. കഥാപാത്രത്തെക്കുറിച്ചു പറഞ്ഞു കൊടുക്കുകയും രണ്ടു സീനുകൾ കൊടുത്തത് ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തു. ഇതിലെ മീന എന്ന കഥാപാത്രം അങ്ങനെ ദേവിയിൽ ഭദ്രമായി.’’
ആസിഫ് അലി അവതരിപ്പിക്കുന്ന, മജീഷ്യനായ നന്ദൻ എന്ന കഥാപാത്രത്തിന്റെ ഭാര്യയാണ് മീന.
വാഴൂർ ജോസാണ് ഹൗഡിനിയുടെ പിആർഒ. ഫോട്ടോ ലിബിസൺ ഗോപി.