ബിജു മേനോനും ആസിഫ് അലിയും ഒന്നിക്കുന്ന ജിസ് ജോയ് ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. നേർക്കുനേർ നിന്ന് പോരടിക്കുന്ന പൊലീസ് ഓഫിസർമാരായി ഇരുവരും എത്തുന്ന ചിത്രത്തിന് തലവൻ എന്നാണ് പേര് നൽകിയിരിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്‌ഷൻസ് ഇൻ അസ്റ്റോസിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ അരുൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിജു മേനോനും ആസിഫ് അലിയും ഒന്നിക്കുന്ന ജിസ് ജോയ് ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. നേർക്കുനേർ നിന്ന് പോരടിക്കുന്ന പൊലീസ് ഓഫിസർമാരായി ഇരുവരും എത്തുന്ന ചിത്രത്തിന് തലവൻ എന്നാണ് പേര് നൽകിയിരിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്‌ഷൻസ് ഇൻ അസ്റ്റോസിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ നിർമിക്കുന്ന ചിത്രം ത്രില്ലർ വിഭാഗത്തിൽപെടുന്നു.

പൊലീസ് പശ്ചാത്തലത്തിൽ എത്തുന്ന ചിത്രത്തിൽ ദിലീഷ് പോത്തനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്‌ഷൻസ് നിർമിക്കുന്ന ചിത്രം കൂടിയാണിത്. മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് തലവൻ. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

ADVERTISEMENT

സമൂഹത്തിൽ ഉത്തരവാദിത്വമുള്ള പദവിയിൽ ജോലി ചെയ്യുന്ന രണ്ടുപേർ. അവരുടെ ജീവിതത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങളാണ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.  ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. 

ഛായാഗ്രഹണം ശരൺ വേലായുധൻ. എഡിറ്റിങ് സൂരജ് ഇ.എസ്., കലാസംവിധാനം അജയൻ മങ്ങാട്, സൗണ്ട് രംഗനാഥ് രവി, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ജിഷാദ്, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ സാഗർ, അസോഷ്യേറ്റ് ഡയറക്ടേഴ്സ് ഫർഹാൻസ് പി. ഫൈസൽ, അഭിജിത്ത് കെ.എസ്., പ്രൊഡക്‌ഷൻ മാനേജർ ജോബി ജോൺ, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് ഷെമീജ് കൊയിലാണ്ടി, പ്രൊഡക്‌ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ, പിആർഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിങ് അനൂപ് സുന്ദരൻ.

English Summary:

Biju Menon - Asif Ali combo is back with Jis Joy's police thriller 'Thalavan'; Title Motion Poster is out now