കാളിദാസിന്റെ ‘രജനി’ക്കു പ്രേക്ഷക പിന്തുണയേറുന്നു
കാളിദാസ് നായകനായെത്തിയ ‘രജനി’ എന്ന സിനിമയ്ക്ക് പ്രേക്ഷക പിന്തുണയേറുന്നു. സമൂഹമാധ്യമങ്ങളിലും മറ്റും മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. നമിത പ്രമോദ് ആണ് സിനിമയിൽ നായിക. വിഷ്ണു മോഹൻ എന്ന പ്രേക്ഷകന്റെ വാക്കുകൾ: പ്രേക്ഷകരെ ആകാംഷ നിറപ്പിച്ച്, കഥയോടൊപ്പം സഞ്ചരിപ്പിക്കുന്ന വിധമുള്ള മേക്കിങ്

കാളിദാസ് നായകനായെത്തിയ ‘രജനി’ എന്ന സിനിമയ്ക്ക് പ്രേക്ഷക പിന്തുണയേറുന്നു. സമൂഹമാധ്യമങ്ങളിലും മറ്റും മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. നമിത പ്രമോദ് ആണ് സിനിമയിൽ നായിക.
വിഷ്ണു മോഹൻ എന്ന പ്രേക്ഷകന്റെ വാക്കുകൾ: പ്രേക്ഷകരെ ആകാംഷ നിറപ്പിച്ച്, കഥയോടൊപ്പം സഞ്ചരിപ്പിക്കുന്ന വിധമുള്ള മേക്കിങ് ചിത്രത്തിന്റെ ഏറ്റവും പ്രധാന പോസിറ്റീവ് വശങ്ങളിൽ ഒന്നാണ്. പശ്ചാത്തല സംഗീതവും, ഛായാഗ്രഹണവും, ത്രില്ലർ മൂഡും, ഒട്ടും എച്ചുകെട്ടൽ ഇല്ലാതെ ഇടയ്ക്കു വന്ന രജനികാന്ത് റെഫെറൻസും ചിത്രത്തിന്റെ നല്ല വശങ്ങളിൽ പെടുന്നു. ഇന്നിന്റെ കാണാകാഴ്ചകളിലേക്കും, നിസാഹായതായിലേക്കും കൂടി വിരൽ ചൂണ്ടുന്ന ചിത്രം എവിടെയൊക്കെയോ നീതിന്യായ വ്യവസ്ഥിതിയിൽ നിന്നും പ്രേക്ഷകരെ മാറി ചിന്തിപ്പിക്കാൻ വിധത്തിൽ കണക്റ്റഡ് ആക്കുന്ന ഇമോഷണൽ രംഗങ്ങളും ചിത്രത്തിന്റെ മുതൽക്കൂട്ടാണ്. സംവിധായകൻ പറയാൻ ഉദ്ദേശിച്ച രാഷ്ട്രീയം വ്യക്തമായി പ്രേക്ഷകരോട് സംവദിക്കുന്നതിൽ സിനിമ വിജയിക്കുന്നുണ്ട്. ഫെസ്റ്റിവൽ ചിത്രങ്ങൾക്കിടയിലും പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്താതെ നല്ല ഒരു ത്രില്ലർ അനുഭവം പങ്കുവയ്ക്കുന്നു രജനി.
ജൊവാന ജുവൽ എന്ന പ്രേക്ഷകൻ പറയുന്നു: വലിയ ഹൈപ്പൊന്നുമില്ലാതെയിറങ്ങിയ പടമായതുകൊണ്ട്, എനിക്കും വലിയ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല..എന്നാലും പോയി കണ്ടു...നിരാശപ്പെടുത്തിയില്ല..അത് തന്നെ ആകെയൊരാശ്വാസം. ത്രില്ലടിപ്പിച്ച് ശ്വാസം മുട്ടിക്കുന്ന പടമൊന്നുമല്ലെങ്കിലും, ലാഗൊന്നുമടിപ്പിക്കാതെ അത്യാവശ്യം ത്രില്ലടിപ്പിച്ചുവെന്ന് തന്നെ പറയാം.. മൊത്തത്തിൽ ആ ഒരു ത്രിൽ വൈബിൽ തന്നെയാണ് പടം മുന്നോട്ട് പോകുന്നത്.കാളിദാസിന്റെ പെർഫോമൻസ് കൊള്ളാം. നമിത പ്രമോദും, സൈജു കുറിപ്പും ഉൾപ്പെടെയുള്ളവരും തങ്ങളുടെ റോളുകൾ നന്നായി തന്നെ ചെയ്തിട്ടുണ്ട്. മേക്കിങ്ങും കൊള്ളാം. മൊത്തത്തിൽ, ഡീസന്റ് ആയിട്ടൊരു ക്രൈം ഇൻവെസ്റ്റിഗേഷൻ പടമായിട്ട് തന്നെയാണ് എനിക്ക് തോന്നിയത്
പരസ്യ കലാരംഗത്തെ പ്രഗൽഭരായ നവരസ ഗ്രൂപ്പ്, നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത് കെ.എസ്., ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേർന്ന് നിർമിച്ച് നവാഗതനായ വിനില്‍ സ്കറിയ വര്‍ഗീസ് രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് രജനി. സമീപകാലത്തു ഇറങ്ങിയ നല്ലൊരു ഇൻവെസ്റ്റിഗറ്റീവ് ക്രൈം ത്രില്ലർ എന്ന് തന്നെ വേണം രജനിയെ വിശേഷിപ്പിക്കാൻ. മലയാളത്തിലും തമിഴിലുമായി ഒരുക്കിയിരിക്കുന്ന ഈ ദ്വിഭാഷ ചിത്രം ത്രില്ലിങ് അനുഭവവുമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച് തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു.
ഈ അടുത്ത് കാലത്ത് ഇറങ്ങിയതിൽ കാളിദാസ് ജയറാം എന്ന നടന്റെ വേറിട്ടൊരു കഥാപാത്രമാണ് രജനി ചിത്രത്തിലെ നവീൻ. ഒരു കൊലപാതകത്തിന്റെ നിഗൂഢതകൾ ചുരുളഴിയിക്കാൻ ഉള്ള അന്വേഷണം ആണ് ചിത്രം പറയുന്നത്. സമൂഹത്തിൽ ഒരു വിഭാഗം അനുഭവിക്കുന്ന വിഷയവും ചിത്രം ചർച്ച ചെയ്യപ്പെടുന്നുണ്ട് . തികച്ചും വ്യത്യസ്തമായ മേക്കിങ്,സ്ക്രിപ്റ്റ് മികവ് എന്നിവ കൊണ്ടും രജനി പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നു.