ബ്രഹ്മാണ്ഡ ചിത്രം സലാറിന്റെ വിജയം ആഘോഷിച്ച് അണിയറ പ്രവർത്തകർ. പൃഥ്വിരാജ് സുകുമാരൻ, പ്രഭാസ്, പ്രശാന്ത് നീൽ, നിർമാതാവ് വിജയ് കിരണ്ടൂർ എന്നിവരും സന്നിഹിതരായിരുന്നു. പൃഥ്വിയെ ചേർത്തുപിടിച്ചു നിൽക്കുന്ന പ്രശാന്ത് നീലിനെയും പ്രഭാസിനെയും ചിത്രങ്ങളിൽ കാണാം. ബ്ലോക്ബസ്റ്റർ സലാർ എന്നായിരുന്നു കേക്കിൽ എഴുതിയിരുന്നതും. പൃഥ്വിയും പ്രഭാസും ചേർന്നാണ് കേക്ക് മുറിച്ച് ആഘോഷത്തിനു തുടക്കമിട്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിസംബർ 22നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്തിരുന്നു. 650 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. മലയാളത്തിലും ചിത്രം വലിയ വിജയമായിരുന്നു. ആദ്യ ദിന കലക്‌ഷനിലും ചിത്രം റെക്കോര്‍ഡിട്ടു.

ADVERTISEMENT

വിജയ്‌യുടെ ‘ലിയോ’ സിനിമയുടെ റെക്കോർഡ് ആണ് സലാർ തകർത്തത്. 148.5 കോടിയായിരുന്നു ലിയോയുടെ ആദ്യദിന കലക്‌ഷൻ. ഷാറുഖ് ഖാന്റെ ജവാൻ 129.6 കോടി രൂപയുമായി മൂന്നാം സ്ഥാനത്തും രണ്‍ബിര്‍ കപൂറിന്റെ അനിമല്‍ 115.9കോടിയുമായി നാലാം സ്ഥാനത്തുമുണ്ട്.

കേരളത്തിൽ നിന്നുള്ള സലാറിന്റെ ആദ്യദിന കലക്‌ഷൻ 4.65 കോടിയായിരുന്നു. കർണാടക–11.60 കോടി. നോർത്ത് ഇന്ത്യ–18.6 കോടി. തമിഴ്നാട്–6.10 കോടി.

ADVERTISEMENT

പൃഥ്വിരാജ് പ്രൊഡക്‌ഷൻസാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്‍തത്. കെജിഎഫ് സീരിസിനു ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ പ്രേക്ഷകരും വലിയ പ്രതീക്ഷയിലായിരുന്നു. പ്രഭാസിന്റെ വൺമാൻ ഷോയും പൃഥ്വിയുടെ ശക്തമായ പ്രകടനവും സിനിമയുടെ ഹൈലൈറ്റ് ആണ്.

രണ്ട് ഭാഗങ്ങളായെത്തുന്ന സിനിമയുടെ ആദ്യ ഭാഗത്തിന്റെ പേര് സലാർ: പാർട് വൺ സീസ് ഫയർ എന്നാണ്. കെജിഎഫ്, കാന്താര എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ ആണ് നിർമാണം.

ADVERTISEMENT

രവി ബസ്രുര്‍ ആണ് സംഗീതം, ഛായാഗ്രഹണം ഭുവൻ ഗൗഡ. ശ്രുതി ഹാസൻ നായികയാകുന്നു. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങൾ. ഭുവൻ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുർ സംഗീത സംവിധാനവും നിർവഹിക്കുന്നു.

English Summary:

Salaar Success Party Photos