കേരളത്തിലേക്കെത്തുന്ന എംഡിഎംഎയുടെ വലിയൊരു പങ്കും നിർമിക്കുന്നത് ബെംഗളൂരു, ചെന്നൈ നഗരങ്ങളിലാണെന്നായിരുന്നു പൊലീസിന്റെയും എക്സൈസിന്റെയും ധാരണ. എന്നാൽ, ഈയിടെ ഇന്റലിജൻസ് ബ്യൂറോ (ഐബി) നൽകിയ വിവരം മറ്റൊന്നായിരുന്നു: രാജ്യത്തിനകത്തു വിതരണം ചെയ്യപ്പെടുന്ന എംഡിഎംഎയുടെ നല്ലപങ്കും നിർമിക്കുന്നതു ഗുജറാത്തിലാണ്. തൊട്ടുപുറകെ ആന്ധ്രപ്രദേശും തെലങ്കാനയുമുണ്ട്. രാസപദാർഥ നിർമാണത്തിനു ലൈസൻസുള്ള ധാരാളം ചെറുകിട ഫാക്ടറികൾ ഗുജറാത്തിലുണ്ട്. നഷ്ടത്തിലായി പൂട്ടിക്കിടക്കുന്ന ഇവ ലഹരി മാഫിയ പാട്ടത്തിനെടുക്കുന്നു. ഇവയാണ് എംഡിഎംഎ ‘കുക്കിങ്’ ലാബുകൾ. നിർമാണത്തിനുവേണ്ട രാസവസ്തുക്കൾ ഇറാനിൽനിന്നു ചെറുതുറമുഖങ്ങൾ വഴിയാണ് എത്തിക്കുന്നത്. നിർമാണം വിദേശികളുടെ നിയന്ത്രണത്തിൽ. നൈജീരിയ, ഇറാൻ എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികളാണ് കൂടുതലും ഇതിനെത്തുന്നത്. തെലങ്കാനയിലും ആന്ധ്രയിലും ഇതേപോലെ ‘കുക്കിങ്’ നടക്കുന്നു. ആന്ധ്രയിലെ നക്സൽ സ്വാധീന വനമേഖലകളായ പടേരു, നരസിംഹപട്ടണം, രാജമുന്ദ്രി എന്നിവിടങ്ങളിൽനിന്നു റോഡ് വഴി സംസ്ഥാനത്തേക്കു ക‍ഞ്ചാവെത്തുന്നുണ്ട്. കഴിഞ്ഞമാസം തിരുവനന്തപുരത്ത് നരുവാമൂട് പൊലീസ് പിടികൂടിയ 50 കിലോ കഞ്ചാവ് കാറിന്റെ പിറകിലെ സീറ്റിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലേക്കെത്തുന്ന എംഡിഎംഎയുടെ വലിയൊരു പങ്കും നിർമിക്കുന്നത് ബെംഗളൂരു, ചെന്നൈ നഗരങ്ങളിലാണെന്നായിരുന്നു പൊലീസിന്റെയും എക്സൈസിന്റെയും ധാരണ. എന്നാൽ, ഈയിടെ ഇന്റലിജൻസ് ബ്യൂറോ (ഐബി) നൽകിയ വിവരം മറ്റൊന്നായിരുന്നു: രാജ്യത്തിനകത്തു വിതരണം ചെയ്യപ്പെടുന്ന എംഡിഎംഎയുടെ നല്ലപങ്കും നിർമിക്കുന്നതു ഗുജറാത്തിലാണ്. തൊട്ടുപുറകെ ആന്ധ്രപ്രദേശും തെലങ്കാനയുമുണ്ട്. രാസപദാർഥ നിർമാണത്തിനു ലൈസൻസുള്ള ധാരാളം ചെറുകിട ഫാക്ടറികൾ ഗുജറാത്തിലുണ്ട്. നഷ്ടത്തിലായി പൂട്ടിക്കിടക്കുന്ന ഇവ ലഹരി മാഫിയ പാട്ടത്തിനെടുക്കുന്നു. ഇവയാണ് എംഡിഎംഎ ‘കുക്കിങ്’ ലാബുകൾ. നിർമാണത്തിനുവേണ്ട രാസവസ്തുക്കൾ ഇറാനിൽനിന്നു ചെറുതുറമുഖങ്ങൾ വഴിയാണ് എത്തിക്കുന്നത്. നിർമാണം വിദേശികളുടെ നിയന്ത്രണത്തിൽ. നൈജീരിയ, ഇറാൻ എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികളാണ് കൂടുതലും ഇതിനെത്തുന്നത്. തെലങ്കാനയിലും ആന്ധ്രയിലും ഇതേപോലെ ‘കുക്കിങ്’ നടക്കുന്നു.

∙ അറകളുള്ള വാഹനം; ലഹരിപ്പാച്ചിൽ

ADVERTISEMENT

ആന്ധ്രയിലെ നക്സൽ സ്വാധീന വനമേഖലകളായ പടേരു, നരസിംഹപട്ടണം, രാജമുന്ദ്രി എന്നിവിടങ്ങളിൽനിന്നു റോഡ് വഴി സംസ്ഥാനത്തേക്കു ക‍ഞ്ചാവെത്തുന്നുണ്ട്. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നരുവാമൂട് പൊലീസ് പിടികൂടിയ 50 കിലോ കഞ്ചാവ് കാറിന്റെ പിറകിലെ സീറ്റിൽ പ്രത്യേകം അറയുണ്ടാക്കി അതിലാണ് കടത്തിയത്. ഒരു പരിശോധനയും ഉണ്ടായിരുന്നില്ലെന്നും ഒറ്റിയതുകൊണ്ടാണ് കുടുങ്ങിയതെന്നും പിടിയിലായ ആൾ പൊലീസിനോടു പറഞ്ഞു. ഇത്തരത്തിൽ അറകളുള്ള 20 വാഹനങ്ങളെങ്കിലും നിർമിച്ചു നൽകിയ വർക്‌ഷോപ്പുകാരനെയും പൊലീസ് കണ്ടെത്തിയിരുന്നു. മറ്റു വാഹനങ്ങളെല്ലാം തമിഴ്നാട്ടിൽ ‘ഓട്ട’ത്തിലാണെന്നാണ് പൊലീസിനു കിട്ടിയ വിവരം. ആന്ധ്രയിൽനിന്നു തമിഴ്നാട്ടിലേക്കും കേരളത്തിലേക്കും കഞ്ചാവ് എത്തിക്കുന്നതിൽ ചില മലയാളി ട്രക്ക് ഡ്രൈവർമാർക്കും പങ്കുണ്ട്. ഈയിടെ പിടിയിലായ തൃശൂർ സ്വദേശി ആന്ധ്രയിൽ ലോഡിറക്കി മടങ്ങുമ്പോൾ ലോറിയിൽ കഞ്ചാവ് കടത്തുകയായിരുന്നു.

(Representative image by wellphoto / istock)

∙ ലഹരിയുടെ തീരം

ഗുജറാത്ത് തീരം ലഹരിക്കടത്തുകാരുടെ ഇഷ്ടപാതയാണ്. 2021–24 കാലയളവിൽ ഗുജറാത്തിൽനിന്ന് 9680 കോടി രൂപ വിലമതിക്കുന്ന 87,605 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇതിലേറെയും മറ്റു സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോകാനിരുന്നതാണെന്നു നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഉദ്യോഗസ്ഥർ പറയുന്നു. കപ്പലുകളിൽ കൊണ്ടുവരുന്ന ലഹരിമരുന്ന് ചെറുകിട മത്സ്യബന്ധന ബോട്ടുകൾ വഴിയാണ് പലയിടങ്ങളിലേക്കും എത്തിക്കുന്നത്.

∙ ലഹരിയുടെ വഴി

ADVERTISEMENT

തെക്കേ അമേരിക്കൻ, ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നു മുംബൈയിലേക്കു വ്യാപകമായി ലഹരിമരുന്നെത്തുന്നുണ്ട്. വലിയ ചരക്കുതുറമുഖങ്ങളിൽ ഒന്നായ മുംബൈയിലെ ജെഎൻപിടിയാണ് പ്രധാന കേന്ദ്രങ്ങളിലൊന്ന്. ഇവിടെനിന്ന് പുണെ, ബെംഗളൂരു നഗരങ്ങളിലൂടെ കേരളത്തിലേക്ക്. ആഡംബര കപ്പലുകളും ഇതിനായി ഉപയോഗിക്കുന്നവരുണ്ട്. പഴം– പച്ചക്കറി കണ്ടെയ്നറുകളിൽനിന്നു ലഹരി പിടിക്കുക പതിവാണ്. ഓറഞ്ച് ഇറക്കുമതിയുടെ മറവിൽ 1476 കോടി രൂപയുടെ ലഹരിമരുന്ന് ഇന്ത്യയിലേക്കു കടത്തിയ കേസിൽ 2022 ഒക്ടോബറിൽ മലയാളിയെ നവിമുംബൈയിൽ അറസ്റ്റ് ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും കേന്ദ്രീകരിച്ചുള്ള മാഫിയയാണ് പ്രധാനമായും ലഹരിമരുന്ന് എത്തിക്കുന്നത്. പെറു, ഇക്വഡോർ, ബ്രസീൽ എന്നിവിടങ്ങളിൽനിന്നാണ് കൊക്കെയ്ൻ കൂടുതലായി എത്തുന്നതെന്ന് എൻസിബി ഉദ്യോഗസ്ഥർ പറയുന്നു. പോളണ്ടിൽനിന്നും മറ്റും എൽഎസ്ഡി വൻതോതിൽ കടത്തുന്നു. ഹെറോയിൻ പോലുള്ളവ കൂടുതൽ വരുന്നത് അഫ്ഗാനിസ്ഥാനിൽനിന്ന്.

വിദേശികളും സിനിമ – സീരിയൽ രംഗത്തെ ചിലരും ഡെലിവറി ബോയ്സും വിദ്യാർഥികളും ഇഴചേർന്നു കിടക്കുന്ന റാക്കറ്റിലെ പ്രധാന കണ്ണികളായി ഒട്ടേറെ മലയാളികളുണ്ട്. കേരളത്തിലേക്കു ലഹരി ഒഴുക്കുന്നതിനു പിന്നിൽ ഈ വൻകിട റാക്കറ്റിനും പങ്കുണ്ട്. പഠനത്തിനും മറ്റുമായി നഗരത്തിലെത്തുന്ന ആഫ്രിക്കൻ വിദ്യാർഥികൾ ഉൾപ്പെടെയുള്ള വിദേശികൾ വീസ കാലാവധി കഴിയുന്നതോടെ ലഹരി വ്യാപാരത്തിലേക്കു തിരിയുന്നു.

∙ രാസലഹരിയുടെ ഇടനാഴികൾ

എംഡിഎംഎയുടെ പ്രധാന ഇടത്താവളങ്ങളാണ് ബെംഗളൂരുവും ചെന്നൈയും. വൻതോതിൽ രാസലഹരി ഇവിടെ ശേഖരിക്കപ്പെടുന്നു. പിന്നീടു കൊച്ചി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്കു കടത്തുന്നു. കർണാടകയിലും തമിഴ്നാട്ടിലും വലിയ അളവിലുള്ള ലഹരിയുമായി പിടിക്കപ്പെട്ടാലും വൻതുക കൈക്കൂലി നൽകിയാൽ കേസില്ലാതെ ഊരിപ്പോരാമെന്ന സ്ഥിതിയുണ്ട്.

∙ കൊച്ചി: ഹോട്ട് ഹബ്

ADVERTISEMENT

സംസ്ഥാനത്തു ലഹരിമരുന്ന് പലപ്പോഴും ആദ്യമെത്തുന്നത് കൊച്ചിയിലാണ്. റോഡ്, റെയിൽ, ജലഗതാഗത– വിമാനമാർഗങ്ങൾ ഒരുപോലെ ലഭ്യമാണെന്നതാണ് പ്രധാനകാരണം. പരിധിയില്ലാത്ത പാതിരാസ്വാതന്ത്ര്യമാണു മറ്റൊന്ന്. മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, നോർത്ത് പറവൂർ, നെട്ടൂർ, കാക്കനാട് തുടങ്ങിയ സ്ഥലങ്ങളിൽ ലഹരി സൂക്ഷിക്കുന്ന കേന്ദ്രങ്ങളുണ്ട്.

കൊച്ചി ആഴക്കടലിൽ നിന്ന് 15,000 കോടി രൂപയുടെ ലഹരി മരുന്ന് പിടികൂടിയപ്പോൾ. (ഫയൽ ചിത്രം: മനോരമ)

∙ ‘പണി’ കിട്ടുന്നവർ

എന്തു ജോലിയാണു ചെയ്യുന്നതെന്ന് ആർക്കുമറിയില്ല. എന്നാൽ, കയ്യിൽ പുത്തൻ ഐ ഫോണുണ്ട്, കറങ്ങാൻ സ്പോർട്സ് ബൈക്ക്. പകൽ മ‍ുഴുവൻ വീട്ടിലടച്ചിരിപ്പ്. രാത്രി ഏഴോടെ പുറത്തേക്കിറങ്ങും. രാത്രി ഒന്നോ രണ്ടോ മണിയോടെ ‘പണി’ തീർത്തു മടക്കം. നഗരങ്ങളിലെത്തുന്ന ലഹരി, പതിവ് ഇടപാടുകാരുടെ കയ്യിലെത്തിക്കുന്നത് ഇവരാണ്. ബൈക്കിൽ മിക്കവാറും ഒരു പെൺകുട്ടി കൂടിയുണ്ടാകും. പൊലീസ് കൈകാട്ടിയാലും ബൈക്ക് നിർത്താറില്ല. ലഹരി മാഫിയ അടച്ചോളും പിഴ! ഒരു ഡെലിവറിക്ക് 500 മുതൽ 750 വരെ രൂപ ലഭിക്കും. ഒരു ദിവസത്തെ സമ്പാദ്യം 5000 മുതൽ 7500 രൂപ വരെ.

∙ കാന്തപ്രയോഗം

സംസ്ഥാനത്തേക്കു ലഹരി കടത്താൻ റെന്റ് എ കാറുകൾ വ്യാപകമായി ഉപയോഗിക്കുന്നതു കണ്ടെത്തിയിരുന്നു. ചെക്പോസ്റ്റുകളിൽ ഉൾഭാഗം അരിച്ചു പെറുക്കിയാലും ഒന്നും കിട്ടില്ല. കാരണം, ലഹരി കാറിന്റെ അടിഭാഗത്ത് കാന്തങ്ങളുടെ സഹായത്തോടെ ഒട്ടിച്ചുവയ്ക്കും. വാഹനം ഉയർത്തി പരിശോധിക്കാതെ കണ്ടെത്താനാകില്ല. അല്ലെങ്കിൽ, സ്കാനറും സ്നിഫർ നായ്ക്കളും വേണം. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ ‘കാന്തപ്രയോഗ’ വിദഗ്ധരുണ്ട്.

(Representative image by PitiyaO / istock)

∙ ടെലിഗ്രാം വിപണനം

പ്രധാന നഗരങ്ങളിലെ ലഹരി ഹോട്ട്സ്പോട്ടുകളിലേറെയും നിരീക്ഷണത്തിലായതോടെ നേരിട്ടുള്ള ഇടപാടുകൾ കുറഞ്ഞു. ടെലിഗ്രാം ഗ്രൂപ്പുകളെയാണ് ഇപ്പോൾ കൂടുതലും ഉപയോഗപ്പെടുത്തുന്നത്. ലിങ്ക് വഴി പണമടച്ചാൽ ലഹരിമരുന്ന് ഒളിപ്പിച്ചുവച്ച സ്ഥലത്തിന്റെ ഗൂഗിൾ ലൊക്കേഷനും ചിത്രവും നൽകും. അവിടെച്ചെന്ന് എടുത്താൽ മതി.

∙ കുക്കിങ് പഠിക്കാൻ മലയാളി സംഘം

ബെംഗളൂരു നഗരത്തോടുചേർന്നു നൈജീരിയക്കാർ കൂടുതലായി താമസിക്കുന്ന ഗ്രാമം. ഇവിടത്തെ ‘ലാബു’കളിൽ നിർമിക്കുന്ന എംഡിഎംഎ കേരളത്തിലേക്ക് എത്തുന്നത് അന്വേഷണ ഏജൻസികൾക്കറിയാം. ഈയിടെ ലഭിച്ചൊരു ഇന്റലിജൻസ് വിവരം പക്ഷേ, ഞെട്ടിച്ചുകളഞ്ഞു. കാസർകോട് സ്വദേശിയായ യുവാവിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുനിന്നു കുറച്ചുപേർ ലാബിൽ പരിശീലനത്തിനു ചേർന്നെന്നതായിരുന്നു അത്. അന്വേഷണത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചു. ബെംഗളൂരു– കൊച്ചുവേളി ഇന്റർസിറ്റി എക്സ്പ്രസ് ലഹരിക്കടത്തിന് ഉപയോഗിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സ്ക്വാഡുണ്ടെങ്കിലും ചുരുങ്ങിയ സമയത്തിനുള്ളിൽ ട്രെയിനുകളിൽ പരിശോധന പൂർത്തിയാക്കുക പ്രയാസമാണ്. സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള സംസ്ഥാനാന്തര സർവീസുകളും ലഹരിക്കടത്തിന് ഉപയോഗിക്കുന്നു.

എക്സൈസ് പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ് (ഫയൽ ചിത്രം: മനോരമ)

∙ ഹൈബ്രിഡ് ലഹരി

പുതിയ ലഹരിയിനമായ ഹൈബ്രിഡ് കഞ്ചാവ് കൂടുതലും ഉപയോഗിക്കുന്നതു സമൂഹത്തിന്റെ ഉന്നതശ്രേണിയിലുള്ളവർ. സാധാരണ കഞ്ചാവിന്റെ അഞ്ചിരട്ടിയിലേറെ വില. എസി മുറികൾക്കുള്ളിൽ വളർത്തിയെടുക്കുന്ന ഹൈബ്രിഡ് കഞ്ചാവിനു 30 മടങ്ങെങ്കിലും ദൂഷ്യവശങ്ങൾ കൂടുമെന്നു വിദഗ്ധർ പറയുന്നു. അമിതമായി ഉപയോഗിച്ചാൽ മരണംവരെ സംഭവിക്കാം. മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയിടങ്ങളിൽനിന്നാണ് എത്തുന്നത്.

∙ ബെംഗളൂരു റാക്കറ്റ്

വിദേശികളും സിനിമ – സീരിയൽ രംഗത്തെ ചിലരും ഡെലിവറി ബോയ്സും വിദ്യാർഥികളും ഇഴചേർന്നു കിടക്കുന്ന റാക്കറ്റിലെ പ്രധാന കണ്ണികളായി ഒട്ടേറെ മലയാളികളുണ്ട്. കേരളത്തിലേക്കു ലഹരി ഒഴുക്കുന്നതിനു പിന്നിൽ ഈ വൻകിട റാക്കറ്റിനും പങ്കുണ്ട്. പഠനത്തിനും മറ്റുമായി നഗരത്തിലെത്തുന്ന ആഫ്രിക്കൻ വിദ്യാർഥികൾ ഉൾപ്പെടെയുള്ള വിദേശികൾ വീസ കാലാവധി കഴിയുന്നതോടെ ലഹരി വ്യാപാരത്തിലേക്കു തിരിയുന്നു. ചൂതാട്ടകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള രാജ്യാന്തര റാക്കറ്റ് ഇന്ത്യയിലെ പ്രധാനനഗരങ്ങളിലേക്കു ലഹരിമരുന്ന് കടത്തുന്നതായി കർണാടക പൊലീസിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗം കണ്ടെത്തിയിരുന്നു.

∙ ഡാർക്ക് വെബ് ഇടപാട്

ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് ഡാർക്ക് വെബിലൂടെ വിദേശരാജ്യങ്ങളിൽനിന്നു ലഹരി മരുന്ന് ഇറക്കുമതി ചെയ്യുന്ന മലയാളികൾ ഉൾപ്പെട്ട റാക്കറ്റുകളുണ്ട്. നെതർലൻഡ്സ്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽനിന്നു കഞ്ചാവും ഹഷീഷും മെസേജിങ് ആപ്പുകൾ വഴി ഓർഡർ ചെയ്തിരുന്നു.

English Summary:

Kerala's Drug Crisis: Unmasking the Smuggling Networks, Tracing the Route of MDMA and Other Narcotics

Show comments