മലയാളികളുടെ ഇഷ്ട താരമാണ് നടി മീന. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്ത മീന, മലയാള ഭാഷയിലെ സിനിമ ജീവിതത്തിലെ 40 വർഷം പൂർത്തിയാക്കുകയാണ്. 1984 ല്‍ ‘ഒരു കൊച്ചു കഥ ആരും പറയാത്ത കഥ’ എന്ന സിനിമയില്‍ ബാലതാരമായി എത്തിയാണ് മീന മലയാള ഭാഷയില്‍ തുടക്കം കുറിച്ചത്. പിന്നീടങ്ങോട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികളുടെ ഇഷ്ട താരമാണ് നടി മീന. തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്ത മീന, മലയാള സിനിമയിൽ 40 വർഷം പൂർത്തിയാക്കുകയാണ്. 1984 ല്‍ ‘ഒരു കൊച്ചു കഥ, ആരും പറയാത്ത കഥ’ എന്ന സിനിമയില്‍ ബാലതാരമായി എത്തിയാണ് മീന മലയാളത്തിൽല്‍ തുടക്കം കുറിച്ചത്. പിന്നെ മീനയുടെ മിക്ക കഥാപാത്രങ്ങളെയും മലയാള പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

‘ബ്രോ ഡാഡി’ക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന മീന ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത ശക്തമായ വേഷത്തിലാണ് പുതുവര്‍ഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.  ‘ഇടം’ എന്ന ചിത്രത്തിനു ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആനന്ദപുരം ഡയറീസ്’ എന്ന സിനിമയിലൂടെയാണ് മീന വീണ്ടും മലയാളത്തിലെത്തുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം കോളജിലേക്ക് പഠിക്കാനെത്തുന്ന കഥാപാത്രത്തെയാണ് സിനിമയിൽ മീന അവതരിപ്പിക്കുന്നത്. കോളജ് പശ്ചാത്തലത്തിൽ ക്യാംപസ്  ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ തമിഴ് നടൻ ശ്രീകാന്തും മനോജ് കെ. ജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ പുരോഗമിക്കുന്ന സിനിമ ഫ്രെബുവരി അവസാനത്തോടെ തിയറ്ററിലെത്തും.

ADVERTISEMENT

സിദ്ധാർഥ്ശിവ, ജാഫർ ഇടുക്കി, സുധീർ കരമന, റോഷൻ അബ്ദുൽ റഹൂഫ്, മാലാ പാർവതി, സിബി തോമസ്, രാജേഷ് അഴീക്കോടൻ, അഭിഷേക് ഉദയകുമാർ, ശിഖ സന്തോഷ്, നിഖിൽ സഹപാലൻ, സഞ്ജന സാജൻ, രമ്യ സുരേഷ്, ഗംഗ മീര, കുട്ടി അഖിൽ, ആർജെ അഞ്ജലി, വൃദ്ധി വിശാൽ, മീര നായർ, അർജുൻ പി.അശോകൻ, അഞ്ജു മേരി, ജയരാജ് കോഴിക്കോട്, മുരളീധർ, ഷൈന ചന്ദ്രൻ, ഉഷ കരുനാഗപ്പള്ളി, മനു ജോസ്, സൂരജ് തേലക്കാട്, ദേവിക ഗോപാൽ നായർ, ആർലിൻ ജിജോ തുടങ്ങിയ താരങ്ങളും സിനിമയിൽ അഭിനിയിക്കുന്നുണ്ട്. നീൽ പ്രൊഡക്‌ഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശശി ഗോപാലൻ നായർ കഥയെഴുതി നിർമിക്കുന്ന ചിത്രമാണിത്. സജിത്ത് പുരുഷനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. റഫീഖ് അഹമ്മദിന്റെയും മനു മഞ്ജിത്തിന്റെയും ഗാനങ്ങങ്ങൾക്ക് ഈണം നൽകുന്നത് ഷാൻ റഹ്മാനും ആൽബർട്ട് വിജയനുമാണ്.

മാർ, പ്രൊഡക്‌ഷൻ കൺട്രോളർ വിനോദ് മംഗലത്ത്, കൊറിയോഗ്രാഫർ ബാബാ ബാസ്‌കർ, കല സാബു മോഹൻ, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം ഫെമിന ജബ്ബാർ, സ്റ്റിൽസ്- അജി മസ്ക്കറ്റ്, പരസ്യകല കോളിൻസ് ലിയോഫിൽ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ- ഉമേശ് അംബുജേന്ദ്രൻ, അസോഷ്യേറ്റ് ഡയറക്ടർ കിരൺ എസ് മഞ്ചാടി, അസിസ്റ്റന്റ് ഡയറക്ടർ വിഷ്ണു വിജയൻ ഇന്ദിര, അഭിഷേക് ശശിധരൻ, മിനി ഡേവിസ്, വിഷ്ണു ദേവ് എം ജെ, ശരത് കുമാർ എസ്, ചീഫ് അസോസിയേറ്റ് ക്യാമറമാൻ ക്ലിന്റോ ആന്റണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് മോഹൻദാസ് എം.ആർ., പ്രൊഡക്‌ഷൻ മാനേജർ ജസ്റ്റിൻ കൊല്ലം, അസ്ലാം പുല്ലേപ്പടി, ലോക്കേഷൻ മാനേജർ വന്ദന ഷാജു. 

English Summary:

The first-look poster for Meena’s ‘Anandapuram Diaries’ is out