സ്വാസികയ്ക്കും പ്രേം ജേക്കബിനും വിവാഹാശംസകൾ നേർന്ന് നടൻ സുരേഷ് ഗോപി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലായിരുന്നു സുരേഷ് ഗോപി എത്തിയത്. ദമ്പതികളെ അനുഗ്രഹിച്ച ഗംഭീരമായ ആശംസയാണ് താരം ഇരുവർക്കും നേർന്നത്. വലിയൊരു കല്യാണം നടത്തിയതിന്റെ ക്ഷീണത്തിൽ നിൽക്കുകയാണ് താനെന്നും ആ വിവാഹത്തിന്റെ ആഘോഷം മനം കുളിർക്കെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വാസികയ്ക്കും പ്രേം ജേക്കബിനും വിവാഹാശംസകൾ നേർന്ന് നടൻ സുരേഷ് ഗോപി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലായിരുന്നു സുരേഷ് ഗോപി എത്തിയത്. ദമ്പതികളെ അനുഗ്രഹിച്ച ശേഷം ഗംഭീരമായ ആശംസയാണ് താരം ഇരുവർക്കും നേർന്നത്. വലിയൊരു കല്യാണം നടത്തിയതിന്റെ ക്ഷീണത്തിൽ നിൽക്കുകയാണ് താനെന്നും ആ വിവാഹത്തിന്റെ ആഘോഷം മനം കുളിർക്കെ അനുഭവിച്ച അച്ഛനായാണ് ഇവിടെ നിൽക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.

‘‘വലിയൊരു കല്യാണം നടത്തിയതിന്റെ ക്ഷീണത്തിൽ നിൽക്കുകയാണ്. ഇവിടെ ഞാൻ എത്തിയപ്പോൾ ഒരുപാട് പേർ ഉച്ചത്തിൽ വിളിക്കുന്നുണ്ടായിരുന്നു. തിരിച്ചും അതിന് മുകളിലുള്ള ഉച്ചത്തിൽ വിളിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ തൊണ്ടയ്ക്ക് സുഖമില്ല. ദൈവം തന്ന ദാനം മനം കുളിര്‍ക്കെ അനുഭവിച്ച ഒരു അച്ഛനായിട്ടാണ് ഇപ്പോഴും ഞാന്‍ മുന്നോട്ട് പോകുന്നത്. അങ്ങനെയൊരു അച്ഛനായിട്ടാണ് ഞാൻ ഇവിടെ വന്ന് നിൽക്കുന്നത്. 

ADVERTISEMENT

സ്വാസികയ്ക്ക് സ്വന്തം അച്ഛനും അമ്മയുമൊക്കെയുണ്ട്. എന്നെ ചേട്ടാ എന്നാണ് വിളിക്കുന്നതെങ്കിലും പെൺകുട്ടികളെ കാണുമ്പോൾ അച്ഛന്റെ സ്ഥാനത്ത് നിൽക്കുന്നതാണ് നല്ലത്. അത് സുരക്ഷിതമാണ്. ചില ആളുകൾ കച്ചയും കെട്ടി ഇറങ്ങിയിരിക്കുകയല്ലേ. തോളത്ത് കൈവെച്ചപ്പോഴും ഞാന്‍ അതാണ് ആലോചിച്ചത്. സ്വാസിക കെട്ടിപിടിച്ചതിന് ഞാനാണ് കേസ് കൊടുക്കേണ്ടത്. 

ചടങ്ങില്‍ പങ്കെടുക്കാന്‍ പറ്റിയതിന് ഒരുപാട് സന്തോഷം. നിങ്ങളുടെ ജീവിതത്തിന് ഒരുപാട് അനുഗ്രഹം ഉണ്ടാകട്ടെ. ജീവിതത്തിൽ നല്ല ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ഉണ്ടാകട്ടെ, നിങ്ങളുടെ കുടുംബത്തിനെക്കാളും വരും തലമുറയെ ആവശ്യം ഈ സമൂഹത്തിനാണ്. നിങ്ങളുടെ കുടുംബത്തേക്കാൾ കുഞ്ഞുങ്ങളെ ആവശ്യം ഇന്നത്തെ സമൂഹത്തിനാണ്.

ADVERTISEMENT

ലോക നന്മയ്ക്കായി അവർ വളർന്നു വരണം. അങ്ങനെ വളർത്തികൊണ്ട് വരാനുള്ള ശക്തി അച്ഛനും അമ്മയ്ക്കും ഉണ്ടെങ്കിൽ ഒരുപാട് കുഞ്ഞുങ്ങളുണ്ടാകുന്നതാണ് ഈ ലോകത്തിന് നല്ലത്. ഈ രാജ്യത്തിനും ലോകത്തിനും നല്ല പൗരന്മാരുണ്ടാകട്ടെ. തീർച്ചയായും ഇതൊരു നവമുഹൂർത്തമാകട്ടെ. 

ജീവിതത്തിന്റെ സൗഖ്യങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് ആ ഒരുകാര്യം വൈകിപ്പിക്കാതെ എത്രയും പെട്ടന്ന്, അടുത്ത വിശേഷം കൂടെ ഇതുപോലെ സന്തോഷത്തെ കൂടാൻ സാധിക്കട്ടെ എന്നുമാത്രമാണ് എനിക്ക് ആശംസിക്കാനുള്ളത്. നിങ്ങളുടെ ജീവിതാനുഗ്രഹത്തിന് വേണ്ടി സകല ദൈവങ്ങളോടും പ്രാർഥിക്കുന്നു.’’-സുരേഷ് ഗോപി പറഞ്ഞു.

English Summary:

Suresh Gopi at Swasika Vijay Wedding