ദൃശ്യപരമായി അതിശയിപ്പിക്കുന്ന വാലിബൻ, പക്ഷേ: മിഥുൻ രമേശിന്റെ റിവ്യു
മലൈക്കോട്ടൈ വാലിബൻ സിനിമ കണ്ട ശേഷം നടൻ മിഥുൻ രമേശ് പങ്കുവച്ച അഭിപ്രായമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ദൃശ്യപരമായി അതിശയിപ്പിക്കുന്ന മാസ്റ്റര്‍പീസ് ആണ് സിനിമയെന്നു പറയുന്ന മിഥുൻ വാലിബനില്‍ അനുഭവപ്പെട്ട പോരായ്‍മകളും ചൂണ്ടിക്കാട്ടുന്നു. കുറച്ചു കൂടി വേഗത കഥപറച്ചിലില്‍ ആകാമായിരുന്നു എന്നാണ്

മലൈക്കോട്ടൈ വാലിബൻ സിനിമ കണ്ട ശേഷം നടൻ മിഥുൻ രമേശ് പങ്കുവച്ച അഭിപ്രായമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ദൃശ്യപരമായി അതിശയിപ്പിക്കുന്ന മാസ്റ്റര്‍പീസ് ആണ് സിനിമയെന്നു പറയുന്ന മിഥുൻ വാലിബനില്‍ അനുഭവപ്പെട്ട പോരായ്‍മകളും ചൂണ്ടിക്കാട്ടുന്നു. കുറച്ചു കൂടി വേഗത കഥപറച്ചിലില്‍ ആകാമായിരുന്നു എന്നാണ് മിഥുന്റെ അഭിപ്രായം.
മിഥുൻ രമേശ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിൽ നിന്നും:
‘മലൈക്കോട്ടൈ വാലിബൻ’ എന്റെ കാഴ്ചപ്പാട്
ദൃശ്യപരമായി അതിശയിപ്പിക്കുന്ന ഒരു മാസ്റ്റർപീസ്, പക്ഷേ കുറച്ചുകൂടി വേഗതയാകാമായിരുന്നു. നാടോടി കഥകൾ അല്ലെങ്കിൽ അമർ ചിത്രകഥ പോലെ ഉള്ള ഒരു കഥ പറച്ചിൽ ഉള്ളത് കൊണ്ട് അഭിനയത്തിലും ദൃശ്യങ്ങളിലും നാടകീയത ഉണ്ടാകും അവിടെ സ്വാഭാവിക അഭിനയം പ്രതീക്ഷിക്കാൻ ആകില്ല.
ഈ കാലഘട്ടത്തിൽ തിയറ്ററിൽ ഇരിക്കുന്ന പ്രേക്ഷകന് ഒരു മിനിറ്റു ബോറടിച്ചാൽ പോലും പ്രശ്നമാണ്. കാരണം മറ്റൊരു സ്ക്രീൻ അതുപോലെ അവന്റെ കൈയിൽ ഉണ്ട് (മൊബൈൽ) അവനെ അതിലേക്കു തിരിയാൻ ഉള്ള അവസരം കൊടുക്കാതെ സിനിമ അവതരിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയാണ്.
നിങ്ങൾക്ക് മതിപ്പുളവാക്കാൻ പദ്ധതികളൊന്നുമില്ലെങ്കിലും, അവിടെ നിങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട്. പക്ഷേ സിനിമ ക്ഷമയോടെ കണ്ടിരുന്നവർക്കു കൊണ്ടുപോകാൻ ഒരുപാടു ഐറ്റംസ് വാലിബനിലുണ്ട്. ഷോട്ട്സ്, മ്യൂസിക് സ്കോർ, ലാലേട്ടന്റെ രോമാഞ്ചം നൽകുന്ന നിമിഷങ്ങൾ, പോസ്റ്റ് ഇന്റർവൽ വാർ സീക്വൻസ്, ടെയിൽ എൻഡ് ഇതൊക്കെയാണ് എന്നെ ആകർഷിച്ച ഘടകങ്ങൾ. ക്ഷമയോടെ കണ്ടിരുന്നാൽ തീർച്ചയായും ഗംഭീര തിയറ്റർ അനുഭവം തന്നെയാകും ഈ സിനിമ നിങ്ങൾ നൽകുക.