രാഷ്ട്രീയ പ്രവേശനം ഉടനില്ലെന്ന് വെളിപ്പെടുത്തി നടൻ വിശാൽ. ഫാൻസ് ക്ലബ് വഴി ദുരിതമനുഭവിക്കുന്ന ആളുകളെ കാണുകയും സഹായിക്കുകയും ചെയ്യുന്നുണ്ടെന്നും അത് തുടരുമെന്നും വിശാൽ സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. വരും വർഷങ്ങളിൽ രാഷ്ട്രീയ പ്രവേശനത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം സൂചന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാഷ്ട്രീയ പ്രവേശനം ഉടനില്ലെന്നു വെളിപ്പെടുത്തി നടൻ വിശാൽ. ദുരിതമനുഭവിക്കുന്ന ആളുകളെ ഫാൻസ് ക്ലബ് വഴി കാണുകയും സഹായിക്കുകയും ചെയ്യുന്നുണ്ടെന്നും അത് തുടരുമെന്നും വിശാൽ സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. വരും വർഷങ്ങളിൽ രാഷ്ട്രീയ പ്രവേശനത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം സൂചന നൽകുന്നുണ്ട്. വിജയ്ക്കു പിന്നാലെ വിശാലും രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നടന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും 2026 ലെ തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്നുമായിരുന്നു വാർത്ത.

‘‘എന്നെ അഭിനേതാവായും സാമൂഹിക പ്രവർത്തകനായും അംഗീകരിച്ച തമിഴ്‌നാട്ടിലെ ജനങ്ങളോട് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. ആവുന്നത്ര ആളുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ, എന്റെ ഫാൻസ് ക്ലബ്ബ് വഴി ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ആദ്യം മുതലേ ചെയ്തുവരുന്നുണ്ട്. 

ADVERTISEMENT

ജനക്ഷേമ പ്രസ്ഥാനം രൂപീകരിച്ച് ജില്ല, നിയോജക മണ്ഡലം, ബ്രാഞ്ച് അടിസ്ഥാനത്തിൽ പ്രവർത്തിക്കുക എന്നതാണ് അടുത്ത ഘട്ടം. എന്റെ അമ്മയുടെ പേരിൽ നടത്തുന്ന 'ദേവി ഫൗണ്ടേഷൻ' വഴി ഞങ്ങൾ എല്ലാ വർഷവും പാവപ്പെട്ടവരും നിരാലംബരുമായ നിരവധി വിദ്യാർഥികളെ സഹായിക്കുന്നു. ദുരിതബാധിതരായ കർഷകര്‍ക്കു സഹായം നൽകി വരുന്നുണ്ട്.

ഷൂട്ടിങ്ങിനു പോകുന്ന പല സ്ഥലങ്ങളിലും ആളുകളെ കാണുകയും പരാതികൾ കേൾക്കുകയും അവരുടെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്നത് ജനക്ഷേമ പ്രസ്ഥാനത്തിലൂടെയാണ്. ക്ഷേമ പ്രവർത്തനങ്ങളിൽ മുഴുകുമ്പോൾ രാഷ്ട്രീയ നേട്ടങ്ങൾ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. പ്രകൃതി ആവശ്യപ്പെടുകയാണെങ്കിൽ, ഭാവിയിൽ ജനങ്ങൾക്കുവേണ്ടി സംസാരിക്കാൻ ഞാൻ മടിക്കില്ല.’’–വിശാൽ പ്രസ്താവനയിൽ പറയുന്നു.

English Summary:

Tamil Star Vishal Says Not Entering Politics, But May Do So In Future