ദിലീപിന്റെ ‘ബാന്ദ്ര’ സിനിമയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ മോശം നിരൂപണം നടത്തിയ വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. പൂന്തുറ പൊലീസിനോടാണ് കേസെടുത്ത് അന്വേഷണം നടത്താൻ കോടതി നിർദേശിച്ചത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിലീപിന്റെ ‘ബാന്ദ്ര’ സിനിമയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ മോശം നിരൂപണം നടത്തിയ വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. പൂന്തുറ പൊലീസിനോടാണ് കേസെടുത്ത് അന്വേഷണം നടത്താൻ കോടതി നിർദേശിച്ചത് സിനിമയുടെ നിർമാണക്കമ്പനി നൽകിയ ഹർജിയിലാണ് ഉത്തരവ്.

2023 നവംബർ 10-നാണ് സിനിമ റിലീസാകുന്നത്. രാവിലെ 11.30-ന് സിനിമ റിലീസ് ചെയ്ത് അരമണിക്കൂർ ആകുന്നതിനു മുൻപ് വ്ലോഗർമാർ നെഗറ്റീവ് പരാമർശവുമായി എത്തി. സിനിമാ വ്യവസായത്തെ തകർക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികൾ പ്രവർത്തിച്ചതെന്നായിരുന്നു സിനിമാ നിർമാതാവ് വിനായക ഫിലിംസിന്റെ ആരോപണം. ഇതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും സ്വകാര്യ അന്യായത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ADVERTISEMENT

അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി ബ്ലോഗ്സ്, ഷാസ് മുഹമ്മദ്, അര്‍ജുൻ, ഷിജാസ് ടോക്ക്സ്, സായ് കൃഷ്ണ എന്നീ ഏഴ് യൂട്യൂബർമാർക്കെതിരെയാണ് അന്വേഷണം. ഇവർ ചെയ്യുന്നത് അപകീർത്തിപ്പെടുത്തൽ മാത്രമല്ല കൊള്ളയടിക്കലാണെന്നും നിര്‍മാതാക്കൾ പറയുന്നു. 

ഈയടുത്ത കാലത്ത് മലയാളികളുടെ ചർച്ചവട്ടങ്ങളിൽ സജീവമായ വാക്കാണ് 'റിവ്യൂ ബോംബിങ്'. സമൂഹമാധ്യമങ്ങളിലൂടെ നെഗറ്റീവ് റിവ്യൂ പങ്കുവച്ച് സിനിമയെ തകർക്കുന്നതിനെ 'റിവ്യൂ ബോംബിങ്' എന്നു വാക്കു കൊണ്ടാണ് കോടതി പോലും അടയാളപ്പെടുത്തിയത്. സിനിമയെക്കുറിച്ച് അഭിപ്രായം പറയാൻ എല്ലാവർക്കും അവകാശം ഉണ്ടെങ്കിലും മനഃപൂർവം വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള നിരൂപണമോ നെഗറ്റീവ് റിവ്യൂ സംബന്ധിച്ച ബ്ലാക്ക് മെയിലിങ് പോലെയുള്ള ക്രിമിനൽ സ്വഭാവമുള്ള ഇടപെടലോ നടന്നാൽ പരാതിപ്പെടാമെന്ന് പൊലീസും പറയുന്നു.

English Summary:

Bandra movie negative review, court gives permission to take case against vloggers

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT