കമൽഹാസനൊപ്പം ‘മഞ്ഞുമ്മൽ ബോയ്സ്’ കണ്ട അനുഭവം പങ്കുവെച്ച് നടി രേഖ. ‘ഗുണ’ എന്ന ചിത്രം പുറത്തിറങ്ങിയപ്പോൾ അത്ര വലിയ ഹിറ്റ് ആയിരുന്നില്ല, എന്നാൽ നമ്മുടെ സിനിമ 20-30 വർഷങ്ങൾക്ക് ശേഷം സ്വയം സംസാരിക്കും എന്ന് കമൽ അന്നേ പറഞ്ഞിരുന്നു എന്ന് രേഖ പറയുന്നു. ‘മഞ്ഞുമ്മൽ ബോയ്‌സി’ൽ ഗുണ ഗാനം കേട്ടപ്പോൾ സന്തോഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കമൽഹാസനൊപ്പം ‘മഞ്ഞുമ്മൽ ബോയ്സ്’ കണ്ട അനുഭവം പങ്കുവച്ച് നടി രേഖ. ‘ഗുണ’ എന്ന ചിത്രം പുറത്തിറങ്ങിയപ്പോൾ അത്ര വലിയ ഹിറ്റ് ആയിരുന്നില്ല, എന്നാൽ നമ്മുടെ സിനിമ 20-30 വർഷങ്ങൾക്കു ശേഷം സംസാരിക്കും എന്ന് കമൽ അന്നേ പറഞ്ഞിരുന്നുവെന്ന് രേഖ പറയുന്നു.  ‘മഞ്ഞുമ്മൽ ബോയ്‌സി’ൽ ‘ഗുണ’ ഗാനം കേട്ടപ്പോൾ സന്തോഷം തോന്നിയെന്നും ‘ഗുണ’യിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവുമുണ്ടെന്നും രേഖ പറഞ്ഞു. 

‘‘മഞ്ഞുമ്മൽ ബോയ്‌സ് കണ്ടപ്പോൾ പണ്ട് ഞങ്ങൾ ഗുണയിൽ അഭിനയിച്ച ഓർമകളിലേക്ക് തിരികെ കൊണ്ടുപോയി.  ഗുണയും മഞ്ഞുമ്മൽ ബോയ്‌സും തമ്മിൽ ഒരു ബന്ധവുമില്ല. പക്ഷേ ആ പാട്ട് കേൾക്കുമ്പോൾ നമ്മുടെ ഉള്ളിൽ നിന്ന് ഒരു കുളിരു വരും.  അത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം വരും.  ആ  പാട്ടിൽ ഞാൻ ഇല്ലെങ്കിലും ആ സിനിമയിൽ ഞാൻ ഉണ്ടല്ലോ എന്നൊരു സന്തോഷം തോന്നും. കുറച്ചു നാൾ മുൻപ് കമൽ സാർ പറഞ്ഞു ‘‘നിങ്ങൾ എല്ലാം നോക്കിക്കോ കുറെ നാൾ കഴിയുമ്പോൾ കൊറോണ വൈറസ് എന്നൊരു വൈറസ് വരാൻ പോകുന്നു.’’ അതും നടന്നു.  

ADVERTISEMENT

ഗുണ ഒരു സൂപ്പർ ഹിറ്റ് സിനിമ ഒന്നും അല്ലായിരുന്നു.  അന്ന് ആവറേജ് ആയി പോയ ഒരു സിനിമയിരുന്നു ഗുണ.  പക്ഷേ ഈ പടം ഒരു ഇരുപത് മുപ്പത് വർഷം കഴിയുമ്പോഴും ചർച്ച ചെയ്യപ്പെടും എന്ന് കമൽ സർ പറഞ്ഞിരുന്നു.  ഇപ്പോൾ അതും നടന്നു.  അദ്ദേഹം ഒരു വലിയ മനുഷ്യൻ തന്നെ.  സന്താന ഭാരതി സാറിനോട് ഞാൻ  പറഞ്ഞു, ‘‘സാർ കമൽ സാർ അന്ന് പറഞ്ഞതുപോലെ തന്നെ ഇപ്പൊ നടന്നല്ലോ എന്ന്.  നോക്കു ആ പാട്ട് ഈ സിനിമയിൽ വരുമ്പോ എന്തൊരു സന്തോഷമാണ് തോന്നുന്നത്’’. 

ആ പാട്ട് ആ സിനിമയിൽ ഒരു പ്രണയിനിക്കായി പാടുന്നതാണെങ്കിലും സുഹൃത്തുക്കൾക്ക് വേണ്ടിയും ആ പാട്ട് പാടാം. അത്തരത്തിലുള്ള ഒരു മനോഹരമായ പാട്ടാണ് അത്.  ഗുണയിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ എനിക്ക് ഭയങ്കര സന്തോഷമുണ്ട്.  കമൽ സാറിനെ കുറെ നാൾ കഴിഞ്ഞാണ് കാണുന്നത്.  അദ്ദേഹം, ‘‘അമ്മാ എങ്ങനെയിരിക്കുന്നു’’ എന്ന് ചോദിച്ചു.  ഒരുപാട് സന്തോഷം തോന്നി.  ഈ സിനിമ എല്ലാവരും തിയറ്ററിൽ പോയി കാണണം.  ഈ സിനിമയുടെ സംവിധാനം ഫോട്ടോഗ്രഫി, ഗുഹയിലേക്ക് ഇറങ്ങി പോകുന്നത് , കൊടൈക്കനാലിൽ ലൊക്കേഷൻ, എഡിറ്റിങ് എല്ലാം നന്നായിട്ടുണ്ട്.  

ADVERTISEMENT

സിനിമയുടെ കാസ്റ്റിങ് ചെയ്തവർ വളരെ അനുയോജ്യരായ ആളുകളെയാണ് തിരഞ്ഞെടുത്തത്.  എല്ലാവരും അത്രയ്ക്ക് മനോഹരമായി അഭിനയിച്ചിട്ടുണ്ട്.  വളരെ നാച്ചുറൽ ആയി ഇരുന്നു.  ക്‌ളൈമാക്‌സ് കണ്ടു കയ്യടിക്കാതിരിക്കാൻ കഴിഞ്ഞില്ല.  മഞ്ഞുമ്മൽ ബോയ്സിന്റെ സംവിധായകന് എന്റെ അഭിനന്ദനങ്ങൾ.  വളരെ നല്ല സിനിമയാണ് എല്ലാവരും തീയറ്ററിൽ പോയി തന്നെ ഈ സിനിമ കാണണം.’’–രേഖ പറയുന്നു.