മലയാളി പ്രേക്ഷകരെയും ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയെയും വിമർശിച്ചു സംസാരിച്ച യുവനടി മേഘന എല്ലെനെതിരെ രൂക്ഷ വിമർശനവുമായി മലയാളികൾ. കേരളത്തിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ ഇത്ര ചർച്ചയാകുന്നില്ലെന്നും തമിഴ്നാട്ടിൽ എന്തുകൊണ്ടാണ് ഈ സിനിമ ഇങ്ങനെ ആഘോഷിക്കുന്നതെന്ന് തനിക്കു മനസ്സിലാകുന്നില്ലെന്നും നടി പറഞ്ഞിരുന്നു. കൂടാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളി പ്രേക്ഷകരെയും ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയെയും വിമർശിച്ചു സംസാരിച്ച യുവനടി മേഘന എല്ലെനെതിരെ രൂക്ഷ വിമർശനവുമായി മലയാളികൾ. കേരളത്തിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ ഇത്ര ചർച്ചയാകുന്നില്ലെന്നും തമിഴ്നാട്ടിൽ എന്തുകൊണ്ടാണ് ഈ സിനിമ ഇങ്ങനെ ആഘോഷിക്കുന്നതെന്ന് തനിക്കു മനസ്സിലാകുന്നില്ലെന്നും നടി പറഞ്ഞിരുന്നു. കൂടാതെ കേരളത്തിലുള്ളവർ തമിഴ് സിനിമകളെ വിജയപ്പിക്കാറില്ലെന്നും അവിടെ ആകെ വിജയിക്കുന്നത് വിജയ് സിനിമകൾ മാത്രമാണെന്നും മേഘന മാധ്യമങ്ങളോടു പറയുകയുണ്ടായി.

മേഘനയുടെ ‘അരിമാപ്പട്ടി ശക്തിവേൽ’ എന്ന തമിഴ് ചിത്രം കഴിഞ്ഞ ദിവസം റിലീസിനെത്തിയിരുന്നു. സിനിമ കണ്ട ശേഷം തിയറ്റർ വിട്ടിറങ്ങിയപ്പോഴായിരുന്നു മേഘ്നയുടെ പ്രതികരണം. താനൊരു മലയാളി ആണെന്ന് പറഞ്ഞ് കൊണ്ടാണ് ഇവർ സംസാരിച്ച് തുടങ്ങിയത്.

ADVERTISEMENT

ഇതോടെ മലയാളത്തിൽ വിജയിച്ച തമിഴ് സിനിമകളുടെ കണക്കെടുത്ത് മലയാളി പ്രേക്ഷകരും നടിക്കെതിരെ എത്തി. വിജയ്‌യുടെ സിനിമകൾ മാത്രമല്ല നല്ലതെന്നു തോന്നുന്ന ചെറുതും വലുതുമായ എല്ലാ സിനിമകളും മലയാളികൾ ഇവിടെ വിജയിപ്പിച്ചിട്ടുണ്ടെന്ന് പ്രേക്ഷകർ പറയുന്നു. രാക്ഷസൻ, പോർതൊഴിൽ, ലവ് ടുഡേ പോലുള്ള ചെറിയ സിനിമകളും ലിയോ, ജയിലർ, പൊന്നിയിൻ സെൽവൻ, വിക്രം, കൈതി പോലുള്ള വമ്പന്‍ സിനിമകളും മലയാളത്തിൽ വലിയ വിജയം നേടിയിട്ടുണ്ടെന്ന് ഇവർ അടിവരയിട്ടു പറയുന്നു.

മലയാളി പ്രേക്ഷകരെയും മഞ്ഞുമ്മൽ ബോയ്സിനെയും അപകീർത്തിപ്പെടുത്തി സംസാരിച്ച നടി മലയാളികൾക്കു തന്നെ അപമാനമാണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

ADVERTISEMENT

‘‘നിങ്ങൾ പറയുന്ന ആ ചെറിയ സിനിമ മഞ്ഞുമ്മൽ ബോയ്സ് അല്ലേ. തുറന്നു പറയാം, ഞാനൊരു മലയാളിയാണ്. കേരളത്തിൽ മഞ്ഞുമ്മൽ ബോയ്സിന് ഇത്രത്തോളം പ്രതികരണം ഒന്നുമില്ല. എന്തുകൊണ്ട് തമിഴ്നാട്ടിൽ ഇങ്ങനെ ഈ സിനിമ ആഘോഷിക്കുന്നതെന്ന് മനസിലാകുന്നില്ല. വ്യത്യസ്തമായി എന്തെങ്കിലും കൊടുത്തോ എന്നും അറിയില്ല. ഞാൻ സിനിമ കണ്ട ആളാണ്. പക്ഷേ ഈ പറയുന്ന രീതിയിൽ തൃപ്തികരമല്ല അത്. അങ്ങനെ ഒന്നും കിട്ടിയുമില്ല. 

ചെറിയ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് എപ്പോഴും നല്ലതാണ്. ഒരാളൊരു ഹെപ്പ് കൊടുത്താൽ വരുന്നവരെല്ലാം സിനിമയെ വെറുതെ പ്രശംസിക്കുകയാണ്. ഇത്രത്തോളം ഹൈപ്പ് കൊടുക്കാൻ അതിൽ എന്താണ് ഉള്ളതെന്നും മനസിലാകുന്നില്ല. മഞ്ഞുമ്മല്‍ ബോയ്സ് പോലുള്ള ചെറിയ സിനിമകൾക്കു ലഭിക്കുന്ന പ്രോത്സാഹനം ഞങ്ങളുടെ സിനിമയ്ക്കും നൽകണം. 

ADVERTISEMENT

ഇവിടെ മലയാള സിനിമകൾ വലിയ ആഘോഷമാക്കുന്നതുപോലെ കേരളത്തിൽ ആരും തമിഴ് പടങ്ങൾ ആഘോഷമാക്കുന്നില്ല. ചെറിയ സിനിമകൾ അവിടെ വരുന്നതും പോകുന്നതും അറിയുന്നില്ല. കേരളത്തിൽ ആകെ ഹിറ്റാകുന്നത് വിജയ് സിനിമകള്‍ മാത്രമാണ്. മറ്റൊരു തമിഴ് സിനിമയും അവിടെ കാണാൻ പോലും കിട്ടില്ല. എനിക്കു തന്നെ ഒരു തമിഴ് സിനിമ കാണണമെന്നുണ്ടെങ്കിൽ കേരളത്തിൽ നിന്നും കൊയമ്പത്തൂരു വന്നാകും കാണുക. അവർ തമിഴ് സിനിമകളെ അധികം പ്രോത്സാഹിപ്പിക്കുന്നില്ല. പിന്നെ എന്തിനാണ് ഇവിടെ ഇവർ മലയാള സിനിമകളെ ഇത്ര പ്രോത്സാഹിപ്പിക്കുന്നതെന്ന് എനിക്ക് അറിയില്ല.’’–ഇതായിരുന്നു മേഘനയുടെ വാക്കുകൾ.

അരിമാപ്പട്ടി ശക്തിവേലിന്റെ സംവിധായകനും ഇവർക്കൊപ്പം ഉണ്ടായിരുന്നു. എന്നാൽ മേഘനയുടെ പ്രതികരണത്തെ തിരുത്തി അപ്പോൾ തന്നെ സംവിധായകൻ രംഗത്തുവന്നു. മഞ്ഞുമ്മൽ ബോയ്സിൽ ഇമോഷൻസ് കണക്ട് ആകുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. 

വിഡിയോ വൈറലായതോടെ മലയാളികളും നടിക്കെതിരെ രം​ഗത്തെത്തി. സംവിധായകന് കാര്യം മനസിലായെന്നും ഇതുപോലെ മണ്ടത്തരം പറയുന്ന നടിമാരെ സിനിമയിൽ നിന്നും പുറത്താക്കണമെന്നൊക്കെയാണ് ട്രോളുകൾ. തുടർന്ന് ഈ നടി ആരെന്നായിരുന്നു കണ്ടെത്തുകയായിരുന്നു വിമർശകരുടെ ലക്ഷ്യം. തമിഴിൽ ലോ ബജറ്റ് സിനിമകളിലൂടെ ശ്രദ്ധേയയാണ് മേഘന. 2017 റിലീസ് ചെയ്ത ഉരുതിക്കോൽ എന്ന ചിത്രത്തിലൂടെയാണ് മേഘ്ന വെള്ളിത്തിരയിൽ എത്തുന്നത്. ബൈരി, ഐപിസി 376 തുടങ്ങിയ സിനിമകളിലും പ്രധാന വേഷത്തിൽ എത്തിയിരുന്നു. 

English Summary:

Malayalai Audience Against Actress Meghana Ellen