തമിഴിൽ നിന്നും 25 കോടി; ‘ലൂസിഫറി’ന്റെ റെക്കോർഡ് തകർത്ത് ‘മഞ്ഞുമ്മൽ’
മലയാളത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ബസ്റ്റർ സിനിമയാകാനുള്ള തയാറെടുപ്പിലാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. തമിഴ്നാട്ടിൽ കലക്‌ഷൻ 25 കോടി പിന്നിട്ടതോടെ മോഹൻലാൽ ചിത്രം ‘ലൂസിഫറി’ന്റെ റെക്കോർഡും പഴങ്കഥയായി. മോളിവുഡിൽ ഏറ്റവും കൂടുതൽ പണംവാരിയ സിനിമകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് മഞ്ഞുമ്മൽ ബോയ്സ്. 127- 129

മലയാളത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ബസ്റ്റർ സിനിമയാകാനുള്ള തയാറെടുപ്പിലാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. തമിഴ്നാട്ടിൽ കലക്‌ഷൻ 25 കോടി പിന്നിട്ടതോടെ മോഹൻലാൽ ചിത്രം ‘ലൂസിഫറി’ന്റെ റെക്കോർഡും പഴങ്കഥയായി. മോളിവുഡിൽ ഏറ്റവും കൂടുതൽ പണംവാരിയ സിനിമകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് മഞ്ഞുമ്മൽ ബോയ്സ്.
127- 129 വരെയാണ് ലൂസിഫറിന്റെ ലൈഫ് ടൈം കലക്‌ഷൻ. നിലവിലെ അനൗദ്യോഗിക റിപ്പോർട്ട് പ്രകാരം മഞ്ഞുമ്മൽ ബോയ്സ് 130 കോടിയാണ് നേടിയിരിക്കുന്നത്. തമിഴ്നാട്ടിൽ കഴിഞ്ഞ രണ്ടാഴ്ചയായി വലിയ പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്.
കൂടാതെ അമേരിക്കയിൽ വൺ മില്യൻ ഡോളർ കലക്‌ഷൻ (ഏകദേശം 8 കോടി രൂപ) സ്വന്തമാക്കുന്ന ആദ്യ മലയാള സിനിമയെന്ന റെക്കോർഡും മഞ്ഞുമ്മലിനാണ്. മലയാള സിനിമയെ സംബന്ധിച്ച് അഭിമാന നേട്ടമാണ് ഇത്. ജൂഡ് ആന്തണി ചിത്രം 2018 ആണ് നിലവില്‍ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ്.
കേരളത്തിലെ തിയറ്ററുകളിൽ നിന്നു മാത്രം സിനിമ നേടിയിരിക്കുന്നത് 50 കോടിക്കടുത്താണ്. മൂന്നാം വാരം ശനിയാഴ്ച അഡ്വാൻസ് ബുക്കിൽ കേരളത്തിൽ നിന്നു ലഭിച്ചത് 74 ലക്ഷവും തമിഴ്നാട്ടിൽ 1.89 കോടിയുമാണ്.
അതേസമയം, മലയാളത്തിലെ ഏറ്റവും വലിയ പണംവാരി പടങ്ങളിൽ മുന്നിൽ പുലിമുരുകനും 2018മാണുള്ളത്. മഞ്ഞുമ്മൽ ബോയ്സിന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പു കൂടി എത്തുന്നതോടെ കലക്‌ഷൻ മാറി മറിഞ്ഞേക്കാം.