ഇടുക്കിയിലെ തങ്കമണി എന്ന കൊച്ചുഗ്രാമത്തിൽ വർഷങ്ങൾക്ക് മുമ്പ് നടന്നൊരു സംഭവം. ആ യഥാർഥ സംഭവത്തിന്‍റെ ചുവടുപിടിച്ച് ഒപ്പം ഫിക്ഷനും ചേർത്തുകൊണ്ട് തിയേറ്ററുകളിലെത്തിയ 'തങ്കമണി' പ്രേക്ഷക പ്രീതിയിൽ തിയറ്ററുകളിൽ മുന്നേറുകയാണ്. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ പ്രേക്ഷകരും ചിത്രത്തിനേറുകയാണ്. രണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടുക്കിയിലെ തങ്കമണി എന്ന കൊച്ചുഗ്രാമത്തിൽ വർഷങ്ങൾക്ക് മുമ്പ് നടന്നൊരു സംഭവം. ആ യഥാർഥ സംഭവത്തിന്‍റെ ചുവടുപിടിച്ച് ഒപ്പം ഫിക്ഷനും ചേർത്തുകൊണ്ട് തിയേറ്ററുകളിലെത്തിയ 'തങ്കമണി' പ്രേക്ഷക പ്രീതിയിൽ തിയറ്ററുകളിൽ മുന്നേറുകയാണ്. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ പ്രേക്ഷകരും ചിത്രത്തിനേറുകയാണ്. രണ്ട് വേഷപ്പകർച്ചകളിൽ എത്തുന്ന ദിലീപിന്‍റെ ഹൈ വോള്‍ട്ടേജ് പെര്‍ഫോമൻസ് ആണ് സിനിമയുടെ ആകർഷണം. 

1986 ല്‍ ഇടുക്കി ജില്ലയിലെ തങ്കമണിയില്‍ നടന്ന പൊലീസ് നരനായാട്ട് വിഷയമാക്കി രതീഷ് രഘുനന്ദനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കട്ടപ്പന- തങ്കമണി റൂട്ടില്‍ ഓടിയിരുന്ന ഒരു സ്വകാര്യ ബസിലെ ജീവനക്കാര്‍ക്കും തങ്കമണിക്കാരായ കോളേജ് വിദ്യാര്‍ഥികള്‍ക്കുമിടയില്‍ ആരംഭിച്ച തര്‍ക്കവും സംഘര്‍ഷവും എങ്ങനെയാണ് ഒരു നാടും പോലീസ് സംവിധാനവും തമ്മിലുള്ള സംഘര്‍ഷമായി മാറിയതെന്നതാണ് സിനിമയുടെ ഇതിവൃത്തം. യഥാർഥത്തിൽ നടന്ന ഈ സംഭവവും കൂടെ ഫിക്ഷന്‍റെ സാധ്യതകളും ഉപയോഗപ്പെടുത്തി സിനിമാറ്റിക് രീതിയിലാണ് സംവിധായകൻ രതീഷ് രഘുനന്ദന്‍ സിനിമ ഒരുക്കിയിരിക്കുന്നത്. 

ADVERTISEMENT

ദിലീപ് അവതരിപ്പിച്ച ആബേല്‍ ജോഷ്വാ മാത്തന്‍ എന്ന കഥാപാത്രത്തിന്‍റെ ജീവിതം അടിസ്ഥാനമാക്കിയാണ് സിനിമ മുന്നേറുന്നത്. യാതൊന്നിലും ഉള്‍പ്പെടാതെ പോലീസ് നടപടികളില്‍ ഇരകളാക്കപ്പെട്ടവരുടെ അനേകം നിരപരാധികളിൽ ഒരാളാണ് ഈ കഥാപാത്രം. താനും കുടുംബവും നാടും അനുഭവിച്ച പീഡനപർവങ്ങൾക്കെതിരെ അയാള്‍ ഇറങ്ങി തിരിക്കുന്നിടത്താണ് സിനിമ മറ്റൊരു തലത്തിലേക്ക് മാറുന്നത്. 

ഓരോ നിമിഷവും ഉദ്വേഗ ജനകമായ സംഭവങ്ങളിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തുവാനും ഒപ്പം കഥാപാത്രങ്ങളുടെ വൈകാരികമായ അനുഭവം പകരാനും സംവിധായകന് സാധിച്ചിട്ടുണ്ട് എന്നതാണ് സിനിമയുടെ വിജയമെന്ന് പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നു. മികവുറ്റ ഛായാഗ്രഹണവും കലാസംവിധാനവും സംഗീതവുമാണ് സിനിമയിലേതെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഒട്ടേറെ സിനിമകളിൽ ഇതിനകം വേറിട്ട നിരവധി കഥാപാത്രങ്ങളായെത്തിയിട്ടുള്ള ദിലീപ് ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമാണ് തങ്കമണിയിലെ ആബേല്‍ ജോഷ്വ മാത്തന്‍ എന്നാണ് സിനിമാപ്രേമികളുടെ ഭാഷ്യം.

English Summary:

Thankamani getting good response