ഞങ്ങൾ ആടും പാടും അഭിനയിക്കും: സത്യഭാമയ്ക്കു മണികണ്ഠന്റെ മറുപടി
ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിച്ച സത്യഭാമക്കെതിരെ രൂക്ഷ പ്രതികരണവുമായി നടന്‍ മണികണ്ഠന്‍ ആചാരി. സത്യഭാമ അധിക്ഷേപിച്ച രാമകൃഷ്ണന്‍റെ ഫോട്ടോ പങ്കുവച്ചായിരുന്നു താരത്തിന്‍റെ പ്രതികരണം. സത്യഭാമയ്ക്കൊരു മറുപടി എന്ന് തുടങ്ങുന്നതാണ് കുറിപ്പ്. തങ്ങള്‍ ഈ മണ്ണില്‍ ജനിച്ചവരാണെന്നും, തങ്ങള്‍ ആടുകയും

ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിച്ച സത്യഭാമക്കെതിരെ രൂക്ഷ പ്രതികരണവുമായി നടന്‍ മണികണ്ഠന്‍ ആചാരി. സത്യഭാമ അധിക്ഷേപിച്ച രാമകൃഷ്ണന്‍റെ ഫോട്ടോ പങ്കുവച്ചായിരുന്നു താരത്തിന്‍റെ പ്രതികരണം. സത്യഭാമയ്ക്കൊരു മറുപടി എന്ന് തുടങ്ങുന്നതാണ് കുറിപ്പ്. തങ്ങള്‍ ഈ മണ്ണില്‍ ജനിച്ചവരാണെന്നും, തങ്ങള്‍ ആടുകയും അഭിനയിക്കുകയും ചെയ്യും, അത് നല്ല മനസുള്ളവര്‍ കണ്ടോളും എന്നും മണികണ്ഠന്‍ കുറിച്ചു.
മണികണ്ഠന്‍ പങ്കുവച്ച പോസ്റ്റിന്‍റെ പൂര്‍ണരൂപം:
‘‘സത്യഭാമയ്ക്കൊരു മറുപടി, ഞങ്ങൾ മനുഷ്യരാണ് ഈ മണ്ണിൽ ജനിച്ചു വളർന്നവർ ഞങ്ങൾ കലാകാരന്മാർ ആണ്, അതാണ് ഞങ്ങളുടെ അടയാളം. ഞങ്ങൾ ആടും പാടും അഭിനയിക്കും കാണാൻ താത്പര്യമുള്ളവർ നല്ലമനസ്സുള്ളവർ കണ്ടോളും...ആരൊക്കെ എന്തൊക്കെ ചെയ്യണം എന്ന് നിങ്ങൾ വീട്ടിലിരുന്ന് തീരുമാനിക്കുന്ന കാലം കഴിഞ്ഞുപോയി. ഇത് യുഗം വേറെയാണ്.’’
ചാലക്കുടിക്കാരൻ നർത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് വ്യക്തി യോഗ്യനല്ല എന്നുമായിരുന്നു സത്യഭാമ പറഞ്ഞത്. പരാമർശം വിവാദമായതോടെ രാമകൃഷ്ണന അനുകൂലിച്ച് നിരവധിപേര്‍ രംഗത്തെത്തി. അതേസമയം, തന്റെ അധിക്ഷേ പരാമർശത്തിൽ ഉറച്ച് നിൽക്കുകയാണ് സത്യഭാമ. താന്‍ സ്വന്തം അഭിപ്രായമാണ് പറഞ്ഞത്. മോഹിനിയാട്ടം കളിക്കേണ്ടത് മോഹിനിയാണ് മോഹനനല്ല, പുരുഷൻമാർ അവതരിപ്പിക്കുന്നുണ്ടെങ്കിൽ അവർക്ക് സൗന്ദര്യം വേണം. സൗന്ദര്യമില്ലാത്ത, കറുത്തവർക്കും നൃത്തം പഠിക്കാം എന്നാല്‍ മല്‍സരത്തിനു പോകരുത് തുടങ്ങിയവയായിരുന്നു സത്യഭാമയുടെ വിവാദ പരാമര്‍ശങ്ങള്‍.