ഷൺമുഖൻ എന്ന ടാക്സി ഡ്രൈവറായി മോഹൻലാൽ തൊടുപുഴയിൽ
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. ചിത്രത്തിന്റെ പൂജ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ മോഹൻലാൽ പങ്കുവച്ചു. ശോഭനയാണ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയാകുന്നത്. 15 വർഷങ്ങൾക്കു േശഷം ഇവർ ഒന്നിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്. ‘എൽ 360’ എന്നാണ്

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. ചിത്രത്തിന്റെ പൂജ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ മോഹൻലാൽ പങ്കുവച്ചു. ശോഭനയാണ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയാകുന്നത്. 15 വർഷങ്ങൾക്കു േശഷം ഇവർ ഒന്നിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്. ‘എൽ 360’ എന്നാണ് സിനിമയ്ക്കു താൽക്കാലികമായി നൽകിയിരിക്കുന്ന ടൈറ്റിൽ.
തൊടുപുഴയ്ക്കടുത്ത് ഈസ്റ്റ് കലൂരാണ് ലൊക്കേഷൻ. തികച്ചും ലളിതമായ ചടങ്ങിൽ സംവിധായകൻ തരുൺ മൂർത്തിയുടെ പിതാവ് മധുമൂർത്തി സ്വിച്ച് ഓൺ കർമം നിർവഹിച്ചു. അവന്തിക രഞ്ജിത്ത് ഫസ്റ്റ് ക്ലാപ്പും നൽകി. സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഷണ്മുഖം എന്നാണ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. ഭാര്യയും മക്കളുമുള്ള അദ്ധ്വാനിയായ ഒരു ഡ്രൈവറാണ് ഷണ്മുഖം.
ഏറെ സുഹൃദ്ബന്ധം കാത്തുസൂക്ഷിക്കുന്ന, നാട്ടുകാരുടെ ഏറെ പ്രിയപ്പെട്ടവനായ ഒരു കഥാപാത്രം. ഏറെ ഇടവേളയ്ക്കുശേഷമാണ് മോഹൻലാൽ സാധാരണക്കാർക്കൊപ്പം ചേർന്നു നിൽക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ആർഷ ചാന്ദിനി ബൈജു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. കൂടാതെ നിരവധി പുതുമുഖങ്ങളെയും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു.
ഒരിടത്തരം ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം. രജപുത്രയുടെ പതിനാലാമതു ചിത്രവും മോഹൻലാലിന്റെ മുന്നൂറ്റിഅറുപതാമതു ചിത്രവുമാണിത്. ഏറെ ശ്രദ്ധേയമായ ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി ഒരുക്കുന്ന ചിത്രമെന്ന നിലയിലും പ്രോജക്ടിനു പ്രതീക്ഷകളേറെയാണ്.
കെ.ആർ.സുനിലിന്റേതാണ് കഥ. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. പ്രമുഖ ദിനപത്രങ്ങളിൽ ലേഖനങ്ങൾ എഴുതുകയും നിരവധി പുരസ്കാരങ്ങൾക്ക് അർഹനാകുകയും കെ.ആർ.സുനിൽ മികച്ച ഫൊട്ടോഗ്രഫർ കൂടിയാണ്. സംഗീതം ജേക്സ് ബിജോയ്.
ഛായാഗ്രഹണം ഷാജികുമാർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്. കലാസംവിധാനം ഗോകുൽദാസ്. മേക്കപ്പ് പട്ടണം റഷീദ്. കോസ്റ്റ്യും ഡിസൈൻ സമീറ സനീഷ്. നിർമാണ നിർവഹണം ഡിക്സൻ പൊടുത്താസ്. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്. റാന്നിയും തൊടുപുഴയുമാണ് പ്രധാന ലൊക്കേഷൻ. പിആർഒ വാഴൂർ ജോസ്.