പറന്നു ചിത്രീകരിച്ച് എമ്പുരാൻ; ആരാധകരെ ആവേശത്തിലാക്കി പുതിയ അപ്ഡേഷൻ
പറന്നു ചിത്രീകരിക്കുകയാണ് എമ്പുരാൻ. യുദ്ധരംഗങ്ങൾ, വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ടാങ്കുകൾ, ട്രക്കുകൾ, കോടികൾ വിലയുള്ള കാറുകൾ തുടങ്ങി അത്യപൂർവമായ പലതും നിറയുന്ന സിനിമയുടെ ലൊക്കേഷനുകൾ മിക്കതും മുൻപൊരിക്കലും സിനിമാ ചിത്രീകരണം നടക്കാത്ത സ്ഥലങ്ങളാണ്. അമേരിക്കയിലെ അഞ്ച് സ്റ്റേറ്റുകളിലാണ് രണ്ടാം ഘട്ടം

പറന്നു ചിത്രീകരിക്കുകയാണ് എമ്പുരാൻ. യുദ്ധരംഗങ്ങൾ, വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ടാങ്കുകൾ, ട്രക്കുകൾ, കോടികൾ വിലയുള്ള കാറുകൾ തുടങ്ങി അത്യപൂർവമായ പലതും നിറയുന്ന സിനിമയുടെ ലൊക്കേഷനുകൾ മിക്കതും മുൻപൊരിക്കലും സിനിമാ ചിത്രീകരണം നടക്കാത്ത സ്ഥലങ്ങളാണ്.
അമേരിക്കയിലെ അഞ്ച് സ്റ്റേറ്റുകളിലാണ് രണ്ടാം ഘട്ടം ചിത്രീകരിച്ചത്. യുകെയിൽ മൂന്നിടത്തു ചിത്രീകരിച്ചു. അടുത്ത ഘട്ടത്തിൽ ദുബായിയിലും അബുദാബിയിലുമടക്കമുള്ള ഗൾഫ് രാജ്യങ്ങളിലെ എട്ടിടത്തെങ്കിലും ചിത്രീകരിക്കും.
15 ലൊക്കേഷനുകളിൽ ചിത്രീകരിക്കുമെന്നാണ് ഇപ്പോഴുള്ള കണക്ക്. രാജ്യാന്തര താരങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഒന്നാം ഘട്ടം ലെ, ലഡാക്ക്് എന്നിവിടങ്ങളിലെ മലനിരകളിലാണു ചിത്രീകരിച്ചത്. ഡൽഹിയിലും മുംബൈയിലും ചെന്നൈയിലും ചിത്രീകരണം ബാക്കിയാണ്. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലുമാകും ചിത്രീകരിക്കുക. ഓരോ ഘട്ടത്തിനു ശേഷം ഒരു മാസത്തോളം സമയം ഇടവേളയുണ്ട്. വലിയ സെറ്റുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാൻ വേണ്ടിയാണിത്.
150 കോടി രൂപ ചെലവാണു പ്രതീക്ഷിച്ചതെങ്കിലും അതു കടന്നുപോയേക്കും. ആശീർവാദ് സിനിമയ്ക്കു വേണ്ടി ആന്റണി പെരുമ്പാവൂരിനൊപ്പം രാജ്യത്തെ പ്രമുഖ നിര്‍മാതാക്കളായ ലെയ്ക കൂടി എത്തി എന്നതാണു ശ്രദ്ധേയം.
‘എമ്പുരാന്’ ഷൂട്ടിങ് ലൊക്കേഷൻ കണ്ടെത്താൻ മാത്രം പൃഥ്വിരാജ് ചെലവഴിച്ചത് നീണ്ട പതിനെട്ട് മാസമാണ്. ലൂസിഫറിലെപ്പോലെ തിരുവനന്തപുരം, വണ്ടിപ്പെരിയാർ, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലും എമ്പുരാന്റെ കഥ നടക്കുന്നുണ്ടെങ്കിലും എമ്പുരാനിൽ മറ്റൊരു ലോകവുമുണ്ടെന്ന് പൃഥ്വി പറയുന്നു. സിനിമയിൽ കാണിക്കുന്നതുപോലെ, അതാതു രാജ്യങ്ങളിൽത്തന്നെയാണ് ഇത്തരം രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ആ ഒറിജിനാലിറ്റിയാകും എമ്പുരാന്റെ പ്രധാന പ്രത്യേകത.
2019ലെ ബ്ലോക്ക്ബസ്റ്ററുകളിലൊന്നായ ലൂസിഫറിനു ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗമായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയിൽ മോഹൻലാൽ ഖുറേഷി അബ്‌റാം ആയി വീണ്ടുമെത്തുന്നു. എമ്പുരാനിൽ മുണ്ടുമടക്കിക്കുത്തി അടിയുണ്ടാക്കുന്ന മോഹൻലാലിനെ നിങ്ങൾ കണ്ടെന്ന് വരില്ലെന്നും ലൂസിഫറിന്റെ രണ്ടാം ഭാഗമാണോ താൻ ചെയ്യുന്നതെന്ന് ഇപ്പോൾ തനിക്ക് പോലും പറയാൻ പറ്റില്ലെന്നും പൃഥ്വിരാജ് പറയുന്നു.
മുരളി ഗോപിയാണു കഥയും തിരക്കഥയും. മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, സായ് കുമാർ, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, സച്ചിൻ ഖേദേക്കർ എന്നിവരും ലൂസിഫറിലെ തുടർച്ചയായി തങ്ങളുടെ വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ആശിർവാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂരാണു നിർമിക്കുന്നത്. സുരേഷ് ബാലാജിയും ജോർജിപയനും ചേർന്നുള്ള വൈഡ് ആംഗിൾ ക്രിയേഷൻസാകും ലൈൻ പ്രൊഡക്‌ഷൻ. ബജറ്റോ റിലീസ് തീയതിയോ തീരുമാനിക്കാതെയാണ് ചിത്രീകരണം.
മലയാള സിനിമയെന്ന നിലയിൽ മാത്രമാകില്ല എമ്പുരാൻ ആസൂത്രണം ചെയ്യുന്നത്. തിയറ്ററിലും ഒടിടിയിലും വൻ ബിസിനസ് നടന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമെന്ന നിലയിൽ ഹോളിവുഡ് ചിത്രത്തിനു സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നത്.