തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെ നടി നിമിഷ സജയനെതിരെ സൈബറാക്രമണം. താരത്തിന്‍റെ ഫെയ്സ്ബുക്ക് , ഇന്‍സ്റ്റാ പേജിലൂടെയാണ് വ്യാപക രീതിയില്‍ സംഘപരിവാര്‍ അണികളുടെ സൈബറാക്രമണം. കടുത്ത സൈബർ ആക്രമണത്തെ തുടർന്ന് സമൂഹ മാധ്യമ പേജുകളിൽ പോസ്റ്റ് ചെയ്യുന്ന കമന്റിന് താരം നിയന്ത്രണം ഏർപ്പെടുത്തി. നാല്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെ നടി നിമിഷ സജയനെതിരെ സൈബറാക്രമണം. താരത്തിന്‍റെ ഫെയ്സ്ബുക്ക് , ഇന്‍സ്റ്റാ പേജിലൂടെയാണ് വ്യാപക രീതിയില്‍ സംഘപരിവാര്‍ അണികളുടെ സൈബറാക്രമണം. കടുത്ത സൈബർ ആക്രമണത്തെ തുടർന്ന് സമൂഹ മാധ്യമ പേജുകളിൽ പോസ്റ്റ് ചെയ്യുന്ന കമന്റിന് താരം നിയന്ത്രണം ഏർപ്പെടുത്തി. നാല് വർഷം മുമ്പ് നിമിഷ പറഞ്ഞൊരു പ്രസ്താവനയാണ് ബിജെപി പ്രവർത്തരെയടക്കം ചൊടിപ്പിച്ചത്.

നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന ജനാവലി റാലിയുടെ ഭാഗമായി നിമിഷ സജയന്‍ പങ്കെടുത്തിരുന്നു. ആ റാലിയില്‍ നിമിഷ സജയൻ പറഞ്ഞ വാക്കുകള്‍ വീണ്ടും കുത്തി പൊക്കിയാണ് സംഘപരിവാര്‍ അണികളുടെ വിമര്‍ശനം. ‘‘തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മൾ കൊടുക്കുവോ? കൊടുക്കൂല്ല. നന്ദി’’ എന്നായിരുന്നു നിമിഷ പറയുന്നത്.

ADVERTISEMENT

തൃശൂര് തൊട്ടുകളിച്ചാൽ ഇതാകും അവസ്ഥയെന്നും വാക്കുകൾ പറയുമ്പോൾ ശ്രദ്ധിക്കണ്ടേ അംബാനെ എന്നുമൊക്കെയാണ് നടിക്കു നേരെ ഉയരുന്ന വിമർശനങ്ങൾ. ഇതിനു പുറമെ ഒരുപാട് ട്രോൾ മീമുകളും നിമിഷക്കെതിരെ  പ്രചരിക്കുന്നുണ്ട്.

അതേസമയം വിജയത്തിനു പിന്നാലെ വികാരധീനനായാണ് സുേരഷ് ഗോപി മാധ്യമങ്ങൾക്കു മുന്നിൽ സംസാരിച്ചത്. തൃശൂര്‍ ഞാനെടുത്തിട്ടില്ലെന്നും തൃശൂരുകാർ തന്നെന്നും പറഞ്ഞ സുരേഷ് ഗോപി ലൂര്‍ദ് മാതാവിന് കൊടുത്തത് അതുപോലൊരു കിരീടമായിട്ട് തൃശൂരിനെ ഞാനെന്‍റെ തലയില്‍ വയ്ക്കുമെന്നും തൃശൂരിലെ യഥാര്‍ഥ മതേതര പ്രജാദൈവങ്ങളെ വണങ്ങുന്നെന്നും പറഞ്ഞു. കേരളത്തിന്റെ എം.പിയായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

Four-Year-Old Statement Sparks Cyberattacks on Actress Nimisha Sajayan