നടനും രാഷ്ട്രീയ നേതാവുമായ ശരത്കുമാറിനെതിരെ പരാതിയുമായി നടന്‍ ധനുഷിന്‍റെ മാതാവ് വിജയലക്ഷ്മി. ചെന്നൈ ത്യാഗരാജ നഗര്‍ രാജമന്നാര്‍ സ്ട്രീറ്റിലെ അപ്പാര്‍ട്ട്മെന്‍റിലാണ് വിജയലക്ഷ്മി ഭര്‍ത്താവുമൊത്ത് താമസിക്കുന്നത്. അപ്പാര്‍ട്ട്മെന്‍റിലെ മുഴുവന്‍ അന്തേവാസികള്‍ക്കും പൊതുവായി ഉപയോഗിക്കാനുള്ള മുകളിലത്തെ നില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടനും രാഷ്ട്രീയ നേതാവുമായ ശരത്കുമാറിനെതിരെ പരാതിയുമായി നടന്‍ ധനുഷിന്‍റെ മാതാവ് വിജയലക്ഷ്മി. ചെന്നൈ ത്യാഗരാജ നഗര്‍ രാജമന്നാര്‍ സ്ട്രീറ്റിലെ അപ്പാര്‍ട്ട്മെന്‍റിലാണ് വിജയലക്ഷ്മി ഭര്‍ത്താവുമൊത്ത് താമസിക്കുന്നത്. അപ്പാര്‍ട്ട്മെന്‍റിലെ മുഴുവന്‍ അന്തേവാസികള്‍ക്കും പൊതുവായി ഉപയോഗിക്കാനുള്ള മുകളിലത്തെ നില ശരത്കുമാര്‍ കൈവശം വയ്ക്കുകയും വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുകയുമാണെന്നാണ് പരാതി. 

വിജയലക്ഷ്മിയും അപ്പാർട്ട്‌മെന്റിലെ മറ്റുചില താമസക്കാരും ശരത്കുമാറിനെതിരെ ചെന്നൈ കോർപ്പറേഷൻ മാനേജ്‌മെൻ്റിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ കോർപ്പറേഷന്റെ ഭാഗത്തു നിന്ന് നടപടയൊന്നും ഉണ്ടായില്ലെന്ന് വിജയലക്ഷ്മി പറയുന്നു. ഇതാണ് തുടർ നടപടികളിലേക്ക് നയിച്ചത്.

ADVERTISEMENT

മദ്രാസ് ഹൈക്കോടതിയിലാണ് വിജയലക്ഷ്മിയും അപ്പാർട്ട്‌മെൻ്റിലെ മറ്റു താമസക്കാരും പരാതി നൽകിയിരിക്കുന്നത്. ജസ്റ്റിസുമാരായ എസ്.എസ്.സുന്ദർ, എൻ.സെന്തിൽകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. താമസസ്ഥലത്തെ പൊതുസ്ഥലങ്ങൾ മറ്റുതാമസക്കാർ കയ്യേറി ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കോർപറേഷൻ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം.

ചെന്നൈ കോർപ്പറേഷൻ അധികൃതരോടും നടൻ ശരത്കുമാറിനോടും അവരുടെ ഭാഗം വ്യക്തമാക്കാൻ ഉത്തരവിട്ട കോടതി, വാദം കേൾക്കുന്നത് നാലാഴ്ചത്തേക്ക് മാറ്റിവച്ചു.

English Summary:

Dhanush's mother lodges complaint against Sarathkumar