‘മഹാരാജ’ 50 കോടി ക്ലബ്ബിലേക്ക്; വിജയ് സേതുപതിയുടെ കരിയർ ബ്ലോക്ബസ്റ്റർ
ബോക്സ്ഓഫിസിൽ തല ഉയർത്തി വിജയ് സേതുപതിയുടെ ‘മഹാരാജ’. ആഗോള ബോക്സ്ഓഫിസിൽ നിന്നും സിനിമയുടെ വേൾഡ് വൈഡ് കലക്‌ഷൻ 42 കോടി രൂപയാണ്. ചിത്രം വിജയ് സേതുപതിയുടെ കരിയർ ബ്ലോക് ബസ്റ്ററായി മാറുമെന്നാണ് കോളിവുഡിൽ നിന്നുള്ള റിപ്പോർട്ട്. നിരൂപകർ അടക്കമുള്ളവർ ഈ വർഷത്തെ ഏറ്റവും മികച്ച തമിഴ് സിനിമയെന്നാണ് ‘മഹാരാജ’യെ

ബോക്സ്ഓഫിസിൽ തല ഉയർത്തി വിജയ് സേതുപതിയുടെ ‘മഹാരാജ’. ആഗോള ബോക്സ്ഓഫിസിൽ നിന്നും സിനിമയുടെ വേൾഡ് വൈഡ് കലക്‌ഷൻ 42 കോടി രൂപയാണ്. ചിത്രം വിജയ് സേതുപതിയുടെ കരിയർ ബ്ലോക് ബസ്റ്ററായി മാറുമെന്നാണ് കോളിവുഡിൽ നിന്നുള്ള റിപ്പോർട്ട്.
നിരൂപകർ അടക്കമുള്ളവർ ഈ വർഷത്തെ ഏറ്റവും മികച്ച തമിഴ് സിനിമയെന്നാണ് ‘മഹാരാജ’യെ വിശേഷിപ്പിക്കുന്നത്. കരിയറിലെ തുടർച്ചയായ പരാജയത്തിനു ശേഷം വിജയ് സേതുപതിയുടെ ശക്തമായ തിരിച്ചുവരവ് കൂടിയാണിത്. നടന്റെ അൻപതാം സിനിമയെന്ന പ്രത്യേകതയും മഹാരാജയ്ക്കുണ്ട്.
‘കുരങ്ങു ബൊമൈ’ സംവിധായകൻ നിതിലൻ സ്വാമിനാഥന്റെ മേക്കിങ് ആണ് ചിത്രത്തെ വേറിട്ടതാക്കുന്നത്. പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപ് ആദ്യമായി വിജയ് സേതുപതിയുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മഹാരാജ.
മംമ്ത മോഹൻദാസ്, നാട്ടി നടരാജ്, അഭിരാമി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ, അജനീഷ് ലോകനാഥാണ് സംഗീത സംവിധായകൻ. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരമാണ് ചിത്രം നിർമിക്കുന്നത്.