ബോളിവുഡ് താരം ദീപിക പദുകോണിനെ സഹായിക്കാൻ ഓടിയെത്തി പ്രഭാസും അമിതാഭ് ബച്ചനും. മുംബൈയിൽ നടന്ന 'കൽക്കി 2898 AD'യുടെ പ്രി റിലീസ് ചടങ്ങിലാണ് മനോഹരമായ നിമിഷങ്ങൾ പിറന്നത്. ഗർഭിണിയായ ദീപിക വേദിയിൽ സംസാരിച്ചു മടങ്ങുമ്പോഴാണ് സംഭവം. താരങ്ങളുടെ പരസ്പര കരുതലും നർമമുഹൂർത്തങ്ങളും നിറഞ്ഞ വിഡിയോ സമൂഹമാധ്യമത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് താരം ദീപിക പദുകോണിനെ സഹായിക്കാൻ ഓടിയെത്തി പ്രഭാസും അമിതാഭ് ബച്ചനും. മുംബൈയിൽ നടന്ന 'കൽക്കി 2898 AD'യുടെ പ്രി റിലീസ് ചടങ്ങിലാണ് മനോഹരമായ നിമിഷങ്ങൾ പിറന്നത്. ഗർഭിണിയായ ദീപിക വേദിയിൽ സംസാരിച്ചു മടങ്ങുമ്പോഴാണ് സംഭവം. താരങ്ങളുടെ പരസ്പര കരുതലും നർമമുഹൂർത്തങ്ങളും നിറഞ്ഞ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായി. 

വേദിയിൽ സംസാരിച്ച്, മൈക്ക് റാണാ ദഗ്ഗുബതിക്ക് കൈമാറിയതിനു ശേഷം പടികൾ ഇറങ്ങാൻ ദീപികയ്ക്ക് അൽപം പ്രയാസം നേരിട്ടു. ഇതു മനസിലാക്കിയ പ്രഭാസ് സദസിൽ നിന്ന് എഴുന്നേറ്റ് ദീപികയുടെ കൈ പിടിക്കാൻ ഓടിയെത്തി. ദീപികയെ സഹായിക്കാൻ അമിതാഭ് ബച്ചനും എഴുന്നേറ്റെങ്കിലും ആദ്യമെത്തിയത് പ്രഭാസ് ആയിരുന്നു. അമിതാഭ് ബച്ചനെ പ്രഭാസ് കണ്ടിരുന്നുമില്ല. പ്രഭാസിനെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചപ്പോഴാണ് അമിതാഭ് ബച്ചൻ തനിക്കു പിന്നിലുണ്ടെന്ന് പ്രഭാസ് തിരിച്ചറിഞ്ഞത്. പ്രഭാസിനോട് എന്തോ ബച്ചൻ പറയുകയും ചെയ്തു. ഇതു കേട്ട പ്രഭാസും ദീപികയും പൊട്ടിച്ചിരിക്കുന്നതാണ് വിഡിയോയിൽ ഉള്ളത്. 

ADVERTISEMENT

ഗർഭിണിയായ ദീപികയുടെ കൈ പിടിക്കാൻ ഓടിയെത്തിയ പ്രഭാസിന്റെ പ്രവൃത്തിയെ പലരും പ്രശംസിച്ചു. അതിനോടുള്ള അമിതാഭ് ബച്ചന്റെ രസകരമായ പ്രതികരണവും ആരാധകർക്ക് കൗതുകമായി. ദീപികയെ വേദിയിലേക്ക് സംസാരിക്കാൻ ക്ഷണിച്ചപ്പോൾ കൈ പിടിച്ചു കയറ്റിയത് അമിതാഭ് ബച്ചനായിരുന്നു. 

'കൽക്കി 2898 AD'യിൽ പ്രഭാസിന്റെ നായികയാണ് ദീപിക പദുകോൺ. ഇതാദ്യമായാണ് ഇരുവരും ഒന്നിക്കുന്നത്. പ്രി റിലീസ് ചടങ്ങിന്റെ ശ്രദ്ധാകേന്ദ്രവും ദീപികയും പ്രഭാസുമായിരുന്നു. അമിതാബ് ബച്ചൻ, കമൽ ഹാസൻ തുടങ്ങിയ പ്രധാന താരങ്ങളും പ്രി റിലീസിന് എത്തിയിരുന്നു. വൈജയന്തി മൂവീസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ വമ്പൻ താരങ്ങൾ അണിനിരക്കുന്നുണ്ട്. ജൂൺ 27ന് ചിത്രം ലോകമെമ്പാടും റിലീസിനെത്തും. വേഫറർ മൂവീസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

English Summary:

Amitabh Bachchan teases Prabhas as he helps Deepika at 'Kalki 2898 AD' event: Video