സമൂഹമാധ്യമത്തിലൂടെ പരിഹസിക്കാൻ ശ്രമിച്ചയാൾക്ക് മറുപടി നൽകി സംവിധായകൻ ഒമർ ലുലു. നടിയും നിർമാതാവുമായ ഷീലു എബ്രഹാമിന് ഒപ്പമുള്ള ചിത്രം പങ്കുവച്ചപ്പോഴായിരുന്നു, ശ്രദ്ധിച്ചില്ലെങ്കിൽ കേസ് വരുമെന്ന മുന്നറിയിപ്പ് നൽകിക്കൊണ്ടുള്ള കമന്റ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ കണ്ടക ശനി തീർന്നെന്നാണ് ഒമർ ഇതിനു മറുപടിയായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമൂഹമാധ്യമത്തിലൂടെ പരിഹസിക്കാൻ ശ്രമിച്ചയാൾക്ക് മറുപടി നൽകി സംവിധായകൻ ഒമർ ലുലു. നടിയും നിർമാതാവുമായ ഷീലു എബ്രഹാമിന് ഒപ്പമുള്ള ചിത്രം പങ്കുവച്ചപ്പോഴായിരുന്നു, ശ്രദ്ധിച്ചില്ലെങ്കിൽ കേസ് വരുമെന്ന മുന്നറിയിപ്പ് നൽകിക്കൊണ്ടുള്ള കമന്റ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ കണ്ടക ശനി തീർന്നെന്നാണ് ഒമർ ഇതിനു മറുപടിയായി പറഞ്ഞത്. 

‘ഞാന്‍ ഇതുവരെ ചെയ്ത സിനിമകളിൽ ഏറ്റവും കൂടുതൽ താരങ്ങൾ ഒന്നിച്ച, ബജറ്റ് കൂടിയ ചിത്രമാണ് “Bad Boyz”. സിനിമ ഷൂട്ടിംഗിനിടയിൽ ഒരുപാട്‌ പ്രതിസന്ധികൾ ഉണ്ടായെങ്കിലും എനിക്ക്‌ ധൈര്യം തന്ന് എന്റെ കൂടെ നിന്ന പ്രൊഡ്യൂസർ,’ എന്ന അടിക്കുറിപ്പോടെയാണ് ഒമർ ലുലു ചിത്രം പങ്കുവച്ചത്. ‘ചങ്ങായി തോളിലൊക്കെ കയ്യിട്ട് നിൽക്കുമ്പോ ശ്രദ്ധിച്ചോ. അല്ലങ്കിൽ അടുത്ത കേസ് വരും.. നിങ്ങൾക്ക് കണ്ടക ശനി ആണ്’ എന്നായിരുന്നു ചിത്രത്തിന് താഴെ വന്ന ഒരു കമന്റ്. എന്നാൽ ഇതിനു മറുപടിയായി കണ്ടക ശനി തീർന്നെന്ന് ഒമർ‍ ലുലു കുറിച്ചു. ‘അംബാനെ ശ്രദ്ധിക്ക്’, ‘ഒമറെ ശ്രദ്ധിക്ക്’ എന്നിങ്ങനെയുള്ള കമന്റുകളും ചിത്രത്തിനു താഴെ പ്രത്യക്ഷപ്പെട്ടു. 

ADVERTISEMENT

സിനിമയിൽ അവസരം നൽകാമെന്ന പേരിൽ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് അടുത്തിടെയാണ് ഒരു യുവനടി ഒമർ ലുലുവിനെതിരെ കേസ് കൊടുത്തത്. എന്നാൽ, പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നാണ് ഒമര്‍ ലുലുവിന്റെ വാദം. 2022 മുതൽ പരാതിക്കാരിയുമായി അടുപ്പമുണ്ടെന്ന് ഒമർ ലുലു ഹൈക്കോടതിയിൽ നല്‍കിയ ഹർജിയിൽ വ്യക്തമാക്കി.

റഹ്മാൻ നായകനാകുന്ന ‘ബാഡ്ബോയ്സ്’ ആണ് ഒമർ ലുലുവിന്റെ പുതിയ പ്രോജക്ട്. ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് സിനിമയുടെ നിർമാണം.

English Summary:

Director Omar Lulu Claps Back at Mocking Comment Over Photo with Sheila Abraham