ഭാഗ്യം ചെയ്ത അച്ഛനും അമ്മയ്ക്കും ജനിച്ച മകനാണ് ആസിഫ് അലിയെന്ന് നടി ശീലു എബ്രഹാം. എന്തുകാരണം കൊണ്ടാണെങ്കിലും രമേശ് നാരായണൻ ചെയ്തത് മോശമായിപ്പോയെന്നും ശീലു സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ‘‘അമ്മ മീറ്റിങിൽ പലപ്പോഴും കണ്ടു പുഞ്ചിരിച്ചിട്ടുണ്ടെങ്കിലും ഈയടുത്ത കാലത്താണ് ഞാൻ ആസിഫിനെ നേരിട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാഗ്യം ചെയ്ത അച്ഛനും അമ്മയ്ക്കും ജനിച്ച മകനാണ് ആസിഫ് അലിയെന്ന് നടി ശീലു എബ്രഹാം. എന്തുകാരണം കൊണ്ടാണെങ്കിലും രമേശ് നാരായണൻ ചെയ്തത് മോശമായിപ്പോയെന്നും ശീലു സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

‘‘അമ്മ മീറ്റിങിൽ പലപ്പോഴും കണ്ടു പുഞ്ചിരിച്ചിട്ടുണ്ടെങ്കിലും ഈയടുത്ത കാലത്താണ് ഞാൻ ആസിഫിനെ നേരിട്ട് പരിചയപ്പെടുന്നത്‌.  മുംബൈ എയർപോർട്ടിൽ, അദ്ദേഹത്തിന്റെ ഫാമിലിയും ഒപ്പം ഉണ്ടായിരുന്നു. ഏറ്റവും കൂടുതൽ എളിമയും വിനയവും മര്യാദയും അറിയാവുന്ന ഒരു വ്യക്തിയെ ആണ് അന്ന് ഞാൻ അവിടെ കണ്ടത്. എന്നോട് മാത്രമല്ല, എയർപോർട്ടിൽ ആരാധകരോടും, ബാക്കി ഉള്ള എല്ലാ യാത്രക്കാരോടും അദ്ദേഹം പെരുമാറുന്നത് കണ്ടു ഞാൻ അത്ഭുതത്തോടെ നോക്കി നിന്നു കൊച്ചിയിൽ എത്തുന്നത് വരെ. 

ADVERTISEMENT

ഭാഗ്യം ചെയ്ത  അച്ഛനും അമ്മയ്ക്കും ജനിച്ച മകൻ എന്നാണ് എനിക്ക് തോന്നിയത്. ഫിലിം ഇൻഡസ്ട്രിയിൽ ഉള്ള എന്റെ അടുത്ത ഒരു സുഹൃത്തിനോട്‌ ഞാൻ വാതോരാതെ ഇദ്ദേഹത്തെപറ്റി പറയുകയും ചെയ്തു.  ഇപ്പോൾ ഇങ്ങനെ ഒരു പോസ്റ്റ് ഇടാനുള്ള കാരണം നിങ്ങൾക്ക് മനസ്സിലായി കാണും. രമേശ് നാരായൺ എന്ത് കാരണം കൊണ്ട് ആണെങ്കിലും ചെയ്തത് വളരെ മോശം ആയിപ്പോയി.  

ആസിഫ് അലി കൊടുത്ത അതെ മൊമെന്റോ രമേശ് നാരായൺ ആവശ്യപ്പെട്ടതനുസരിച്ചു ആ നിമിഷം തന്നെ ഇങ്ങനെ ഒരു പോതുവേദിയിൽ വച്ചു വാങ്ങി അദ്ദേഹത്തിന് നൽകിയ ജയരാജ് എന്ന വ്യക്തിയും ചെയ്തത് മോശം. രമേശ് നാരായണന് ഇല്ലാതെ പോയ വകതിരിവ്  ജയരാജിന് എങ്കിലും ഉണ്ടാവേണ്ടതായിരുന്നു. അത്യന്തം വെറുപ്പുളവാക്കുന്നത്. സോറി രമേശ് നാരായണൻ, ജയരാജ്. ആസിഫ് അലി ചിരിച്ചുകൊണ്ടേയിരിക്കുക, സ്നേഹം മാത്രം.’’–ശീലു എബ്രഹാമിന്റെ വാക്കുകൾ.

English Summary:

Sheelu Abraham Support Asif Ali