ചിരഞ്ജീവി ഒരു കോടിയും അല്ലു അർജുൻ 25 ലക്ഷവും; വയനാടിന് കൈത്താങ്ങ്
വയനാട് ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന കൈമാറി തെന്നിന്ത്യൻ താരങ്ങളായ ചിരഞ്ജീവിയും രാം ചരണും അല്ലു അർജുനും. ചിരഞ്ജീവിയും രാം ചരണും ചേർന്ന് ഒരു കോടിയും അല്ലു അർജുൻ 25 ലക്ഷവുമാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകിയത്.

വയനാട്ടിലെ പ്രകൃതിദുരന്തത്തിൽ ജീവൻ നഷ്ടമായവരെക്കുറിച്ചോർക്കുമ്പോൾ ഹൃദയം നുറുങ്ങുകയാണെന്ന് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പിൽ ചിരഞ്ജീവി പറഞ്ഞു.
ചിരഞ്ജീവിയുടെ വാക്കുകൾ: "കേരളത്തിലെ പ്രകൃതിക്ഷോഭത്തിൽ ജീവൻ നഷ്ടപ്പെട്ട നൂറുകണക്കിനു പേരുടെ വിയോഗത്തിൽ അതീവമായി ദുഃഖിക്കുന്നു. വയനാട് ദുരന്തത്തിന് ഇരയായവരെ ഓർത്ത് ഹൃദയം നുറുങ്ങുകയാണ്. ദുരിതബാധിതരായവരോടുള്ള ഞങ്ങളുടെ പിന്തുണയുടെ അടയാളമായി ഞാനും ചരണും ചേർന്ന് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുകയാണ്. ഈ വേദനകളിൽ നിന്നു മുക്തി നേടാൻ എന്റെ പ്രാർഥനകൾ."
കേരളത്തിലെ ജനങ്ങളുടെ സുരക്ഷയ്ക്കും കരുത്തിനുമായി പ്രാർഥിക്കുന്നു എന്ന കുറിപ്പോടെയാണ് അല്ലു അർജുൻ മലയാളികളോടുള്ള കരുതൽ പ്രകടിപ്പിച്ചത്. "വയനാട്ടിൽ ഈയടുത്തുണ്ടായ ഉരുൾപ്പൊട്ടൽ എന്നെ ഏറെ വേദനിപ്പിച്ചു. കേരളം എന്നും എനിക്ക് ഒരുപാട് സ്നേഹം തന്നിട്ടുണ്ട്. ഈയവസരത്തിൽ എന്റെ ചെറിയൊരു സഹായം പങ്കുവയ്ക്കാൻ ആഗ്രഹിക്കുകയാണ്. പുനരധിവാസ പ്രവർത്തനങ്ങൾക്കായി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവനയായി നൽകുന്നു," അല്ലു അർജുൻ കുറിച്ചു.
വയനാട്ടിലെ ദുരിതബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായങ്ങള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് എത്തുകയാണ്. നേരത്തെ കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ നൽകുകയുണ്ടായി. നടൻ വിക്രം 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നൽകി.