വയസ്സ് 50; ചെയ്ത 12 സിനിമകളും സൂപ്പർഹിറ്റ്; രാജമൗലി എന്ന ബ്രാൻഡ്
50 വയസ്സിനുളളില്‍ ആകെ ചെയ്തത് 12 സിനിമകള്‍. ചെയ്ത സിനിമകളെല്ലാം സൂപ്പര്‍ഹിറ്റ്. ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സംവിധായകന്‍. പത്മശ്രീ പുരസ്‌കാരം. അതിലുപരി ലോകത്ത് ഏറ്റവുമധികം ആളുകള്‍ കണ്ട് കയ്യടിച്ച ഇന്ത്യന്‍ ചിത്രം ബാഹുബലിയുടെ സൃഷ്ടാവ്. സമാനതകളില്ലാത്ത പ്രതിഭാസമായി മാറുകയാണ് എസ്.എസ്.രാജമൗലി.
50 വയസ്സിനുളളില്‍ ആകെ ചെയ്തത് 12 സിനിമകള്‍. ചെയ്ത സിനിമകളെല്ലാം സൂപ്പര്‍ഹിറ്റ്. ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സംവിധായകന്‍. പത്മശ്രീ പുരസ്‌കാരം. അതിലുപരി ലോകത്ത് ഏറ്റവുമധികം ആളുകള്‍ കണ്ട് കയ്യടിച്ച ഇന്ത്യന്‍ ചിത്രം ബാഹുബലിയുടെ സൃഷ്ടാവ്. സമാനതകളില്ലാത്ത പ്രതിഭാസമായി മാറുകയാണ് എസ്.എസ്.രാജമൗലി.
50 വയസ്സിനുളളില്‍ ആകെ ചെയ്തത് 12 സിനിമകള്‍. ചെയ്ത സിനിമകളെല്ലാം സൂപ്പര്‍ഹിറ്റ്. ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സംവിധായകന്‍. പത്മശ്രീ പുരസ്‌കാരം. അതിലുപരി ലോകത്ത് ഏറ്റവുമധികം ആളുകള്‍ കണ്ട് കയ്യടിച്ച ഇന്ത്യന്‍ ചിത്രം ബാഹുബലിയുടെ സൃഷ്ടാവ്. സമാനതകളില്ലാത്ത പ്രതിഭാസമായി മാറുകയാണ് എസ്.എസ്.രാജമൗലി.
50 വയസ്സിനുളളില്‍ ആകെ ചെയ്തത് 12 സിനിമകള്‍. ചെയ്ത സിനിമകളെല്ലാം സൂപ്പര്‍ഹിറ്റ്. ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സംവിധായകന്‍. പത്മശ്രീ പുരസ്‌കാരം. അതിലുപരി ലോകത്ത് ഏറ്റവുമധികം ആളുകള്‍ കണ്ട് കയ്യടിച്ച ഇന്ത്യന്‍ ചിത്രം ബാഹുബലിയുടെ സൃഷ്ടാവ്. സമാനതകളില്ലാത്ത പ്രതിഭാസമായി മാറുകയാണ് എസ്.എസ്.രാജമൗലി.
ഇനി മറ്റൊരു ചരിത്രം സൃഷ്ടിച്ച് മുന്നേറാനുളള നീക്കങ്ങളും അണിയറയില്‍ നടക്കുന്നു. ഹോളിവുഡ് സിനിമകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടും അനുകരിച്ചും ആരാധിച്ചും മുന്നോട്ട് പോകുന്ന ഇന്ത്യന്‍ ചലച്ചിത്രകാരന്‍മാരില്‍ പലരും ഒരു ഹോളിവുഡ് പടം ഒരുക്കാനായി ഭഗീരഥ പ്രയത്‌നങ്ങള്‍ നടത്തിയിട്ട് വിജയം കണ്ടില്ല. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഹോളിവുഡിലെ ഭീമന്‍ നിര്‍മാണക്കമ്പനിയായ ട്വന്റിയത്ത് സെഞ്ച്വറി ഫോക്‌സ് തങ്ങളുടെ ഒരു ചിത്രം ഒരുക്കാന്‍ രാജമൗലിയെ ക്ഷണിച്ചു പോലും. അദ്ദേഹം ചുമതല ഏറ്റെടുത്തോ എന്നറിയില്ല. ആ വാര്‍ത്തയ്ക്ക് പിന്നീട് അപ്‌ഡേറ്റ്സ് ഒന്നും ഉണ്ടായില്ല. എന്നിരുന്നാലും ഒരു തെന്നിന്ത്യന്‍ സംവിധായകന്‍ ആ തലത്തില്‍ ക്ഷണിക്കപ്പെടുക എന്നത് തന്നെ ഇന്ത്യന്‍ സിനിമയ്ക്ക് ലഭിക്കാവുന്ന വലിയ അംഗീകാരമാണ്.
എവിടെയാണ് രാജമൗലി മറ്റ് ചലച്ചിത്രകാരന്‍മാരില്‍ നിന്ന് വ്യത്യസ്തനാവുന്നത്? കാഴ്ചയുടെ അപരിമേയമായ അനുഭവം പ്രദാനം ചെയ്യുന്ന സിനിമകള്‍ ഒരുക്കുന്നതില്‍ അദ്ദേഹത്തെ മറികടക്കാന്‍ കഴിയുന്ന മറ്റൊരാളില്ല എന്നതാണ് വസ്തുത. കറതീര്‍ന്ന ഒരു ഷോമാന്‍. അതിലുപരി ആരും ചിന്തിക്കാത്ത ഇതിവൃത്തങ്ങള്‍ ആരും വിഭാവനം ചെയ്യാത്ത തലത്തില്‍ ദൃശ്യവത്കരിക്കാന്‍ മൗലിക്ക് അറിയാം. ഈച്ച മുഖ്യകഥാപാത്രമായ സിനിമയില്‍ വി.എഫ്.എക്‌സിന്റെ സാധ്യതകള്‍ നന്നായി ഉപയോഗിച്ചുകൊണ്ട് ഉദ്വേഗജനകമായ ചലച്ചിത്രാനുഭവം സൃഷ്ടിക്കാന്‍ മൗലിക്ക് കഴിഞ്ഞു.
ചരിത്രപശ്ചാത്തലമുളള ബാഹുബലിയില്‍ രണ്ട് പരീക്ഷണങ്ങളാണ് അദ്ദേഹം നടത്തിയത്. ഒന്ന് ചരിത്രകഥയുടെ വിരസതയും മടുപ്പും ഒഴിവാക്കി കൊണ്ട് അതീവ രസകരവും ആകാംക്ഷാജനകവുമായ ഒരു തിരക്കഥ രൂപപ്പെടുത്തി. ചരിത്രത്തെ അതേപടി പിന്‍തുടരാതെ ഭാവനാത്മകമായി പൂരിപ്പിച്ചു. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ക്കൊപ്പം സൗന്ദര്യാത്മകമായി ദൃശ്യവത്കരണം നടത്തി.
സിനിമ കാഴ്ചയുടെ ഉത്സവമാണെന്ന് പറയാറുണ്ട്. വാണിജ്യസിനിമയെ സംബന്ധിച്ച് അത് അക്ഷരംപ്രതി സത്യമാണ്. ഈ സത്യത്തെ ഏറ്റവും സമര്‍ത്ഥമായി ചൂഷണം ചെയ്യാന്‍ കഴിയുന്നു എന്നതാണ് മൗലിയുടെ വിജയരഹസ്യം. വാസ്തവം പറഞ്ഞാല്‍ അസാധാരണമായ ഒന്നും അദ്ദേഹം ചെയ്യുന്നില്ല. ഒരു സിനിമ ഏത് തരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന വിധത്തില്‍ പാകപ്പെടുത്തുക എന്ന ലളിതമായ ദൗത്യമാണ് അദ്ദേഹം നിര്‍വഹിക്കുന്നത്. ആസ്വാദ്യകരമായ തിരക്കഥയും മികച്ച വിഷ്വല്‍ ഇംപാക്ടും വി.എഫ്.എക്‌സിന്റെ സമര്‍ത്ഥമായ വിനിയോഗവും കൂടി ചേര്‍ന്ന ഒരു തരം ഗിമ്മിക്ക് മൂവികളാണ് മൗലിയുടേത്.
തെലുങ്ക് സിനിമയുടെ തലവര മാറ്റിയ മൗലി
ബുദ്ധിജീവി നാട്യങ്ങളില്ലാത്ത മൗലി തെലുങ്ക് ഫിലിം ഇന്‍ഡസ്ട്രിയുടെ സാധ്യതകള്‍ പരമാവധി വളര്‍ത്താനാണ് ശ്രമിക്കുന്നത്. ബാഹുബലി റിലീസ് ചെയ്ത ഘട്ടം വരെ സഹസ്രകോടികളുടെ കലക്‌ഷൻ എന്നത് ഒരു ബോളിവുഡ് സിനിമയ്ക്കു മാത്രം പ്രാപ്യമായ ഒന്നായിരുന്നു. എന്നാല്‍ ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങള്‍ വന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാ പ്ലാറ്റ്‌ഫോം എന്ന ക്രെഡിറ്റ് ബോളിവുഡിന് നഷ്ടപ്പെടുകയും പകരം തെലുങ്ക് ഫിലിം ഇന്‍ഡസ്ട്രി ആധിപത്യം ഉറപ്പിക്കുകയും ചെയതതില്‍ മൗലിയുടെ പങ്ക് നിര്‍ണായകമാണ്. വലിയ ബാനറിന്റെയും സമാന്തയെപ്പോലെ സ്റ്റാര്‍ഡമുളള നായികയുടെയും പിന്‍ബലത്തില്‍ പുറത്തിറങ്ങിയ നളദമയന്തി എന്ന തെലുങ്ക് പടം കച്ചിയടിക്കാതെ പോകുന്ന കാഴ്ചയും നാം കണ്ടു. അതേ സമയം പിന്നാലെ വന്ന ഹനു-മാന്‍ മികച്ച കലക്‌ഷൻ നേടുകയും ചെയ്തു. സിനിമ തെലുങ്ക് സംസാരിച്ചതു കൊണ്ട് മാത്രം വിപണി പിടിക്കാന്‍ കഴിയില്ലെന്നും അതിന്റെ ദൃശ്യപ്പൊലിമയും ഒപ്പം ആസ്വാദനക്ഷമതയും ഹൃദ്യതയും നിര്‍ണായകമാണെന്ന് മൗലി തന്റെ സിനിമകളിലൂടെ നിരന്തരം ആവര്‍ത്തിച്ച് കാണിച്ചു തന്നു.
ഒരേ ഫോര്‍മാറ്റിലുളള തട്ടുപൊളിപ്പന്‍ ഫോര്‍മുലാ ചിത്രങ്ങള്‍ മാത്രം ഒരുക്കിയാല്‍ ബ്ലോക്ക്ബസ്റ്ററാവും എന്നു തെറ്റിദ്ധരിച്ച തെലുങ്കിലെ പല സംവിധായകരും നിര്‍മാതാക്കളും കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ കഴിയാത്തവരാണ്. സിനിമ എന്ത് പറയുന്നു എന്നതും എങ്ങിനെ പറയുന്നു എന്നതും മർമപ്രധാനമാണെന്നും തിരക്കഥയാണ് അതിന്റെ നട്ടെല്ലെന്നും പലര്‍ക്കും അറിയില്ല. ഇന്നും നേരം വെളുക്കാത്ത ഇവര്‍ ചിരഞ്ജീവിയെയും അല്ലു അര്‍ജുനെയും പോലുളള ക്രൗഡ് പുളേളഴ്‌സിന്റെ ഡേറ്റുണ്ടെങ്കില്‍ സൂപ്പര്‍ഹിറ്റ് റെഡി എന്ന് കരുതുന്നു.
ഈച്ചയെ നായകനാക്കി സിനിമയെടുത്ത മൗലി അടുത്ത ചരിത്രവിജയത്തില്‍ ഒപ്പം കൂട്ടിയത് അന്നു വരെ നായകനിരയില്‍ അത്ര തലയെടുപ്പില്ലാതിരുന്ന പ്രഭാസിനെയായിരുന്നു. ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ ഗണത്തിലേക്ക് ഒറ്റ ചിത്രം കൊണ്ട് അദ്ദേഹം പ്രഭാസിനെ ഉയര്‍ത്തി. ബാഹുബലി എല്ലാ അര്‍ത്ഥത്തിലും ഒരു രാജമൗലി ചിത്രം തന്നെയായിരുന്നു. ആത്യന്തികമായി സിനിമയുടെ സൃഷ്ടാവും വിജയശില്‍പിയും സംവിധായകന്‍ മാത്രമാണെന്ന് അദ്ദേഹം തെളിയിച്ചു. താരങ്ങളുടെ മാത്രം പിന്‍ബലത്തില്‍ സിനിമകള്‍ വിജയിക്കുകയും സിനിമാ ബിസിനസ് നടക്കുകയും ചെയ്യുന്ന തെലുങ്ക് ഫിലിം ഇന്‍ഡസ്ട്രിയില്‍ ഇത് ഒരു മഹാത്ഭുതം എന്നതിലുപരി ചരിത്രപരമായ വഴിത്തിരിവ് തന്നെയായിരുന്നു.
തമിഴിലും മലയാളത്തിലും കന്നടയിലും എന്തിന് മറാഠിയില്‍ വരെ വേറിട്ട പരീക്ഷണങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്ന കാലത്തും വന്‍താരങ്ങളുടെ ഔദാര്യത്തില്‍ മാത്രം ചലിച്ചിരുന്ന തെലുങ്ക് സിനിമാ വ്യവസായം രാജമൗലിയുടെ വരവോടെ വിപ്ലവകരമായ ചില മാറ്റങ്ങള്‍ക്ക് വേദിയായി.
സംവിധായകനാണ് താരം
മൗലിയുടെ സിനിമകള്‍ സംസാരിക്കുന്ന ഭാഷ തെലുങ്കാണെങ്കിലും അത് ലോകത്ത് എല്ലാവരുടെയും സിനിമകളായിരുന്നു. ആ തരത്തിലാണ് അദ്ദേഹം തന്റെ ചിത്രങ്ങള്‍ രൂപകല്‍പന ചെയ്തിട്ടുളളത്. ഡബ്ബ് ചെയ്താലും ഇല്ലെങ്കിലും അതിലെ ദൃശ്യഭാഷ എല്ലായിടങ്ങളിലും ആസ്വദിക്കപ്പെടുന്നു. ബാഹുബലിയും ഈച്ചയും അടക്കമുളള സിനിമകള്‍ ഓരോ സംസ്ഥാനത്തും അതത് ഭാഷകളില്‍ നിർമിക്കുന്ന പടങ്ങളുടെ കലക്ഷന്‍ റെക്കോര്‍ഡുകള്‍ മറികടന്നു. ദൃശ്യകലയായ സിനിമയ്ക്ക് ഭാഷാപരമായ അതിരുകള്‍ ഒരു തടസമല്ലെന്ന് മൗലി തെളിയിച്ചു. വിദേശത്ത് അടക്കം അദ്ദേഹത്തിന്റെ സിനിമകള്‍ വലിയ ചലനം സൃഷ്ടിച്ചു. 1810 കോടിയാണ് ബാഹുബലിക്ക് ആഗോളതലത്തില്‍ ലഭിച്ച കലക്ഷനെന്ന് പറയപ്പെടുന്നു. 1968 കോടി നേടിയ ദംഗല്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന കലക്‌ഷന്‍ ലഭിച്ച സിനിമയാണിതെന്ന് വിലയിരുത്തപ്പെടുന്നു.
ദംഗലിന്റെയും പഠാന്റെയും മഹാവിജയത്തില്‍ ആമിര്‍ഖാന്‍, ഷാരൂഖ് ഖാന്‍ എന്നീ വടവൃക്ഷങ്ങളുടെ പിന്‍ബലമുണ്ടായിരുന്നെങ്കില്‍ ബാഹുബലിക്ക് ലഭിച്ച വ്യാപക സ്വീകാര്യത രാജമൗലിക്ക് മാത്രം അവകാശപ്പെട്ടതാണ്. താരങ്ങളെ മറികടക്കുന്ന സംവിധായകന്റെ പ്രഭാവത്തെക്കുറിച്ച് നമ്മുടെ 'ഉദയനാണ് താരം' എന്ന സിനിമ പറയുന്നുണ്ട്. അത് യാഥാര്‍ത്ഥ്യമാക്കിയത് രാജമൗലിയാണ്.
23 വര്‍ഷം മുന്‍പ് 2021ല്‍ 'സ്റ്റുഡന്റ്' എന്ന സിനിമയുമായാണ് മൗലിയുടെ അരങ്ങേറ്റം. മര്യാദ രമണ്ണ, മഗധീര, യമദോങ്ക, ഛത്രപതി അടക്കം ഏതാനും സിനിമകള്‍ ഒരുക്കിയ മൗലി തെലുങ്കിലെ മറ്റേതൊരു സംവിധായകനെയും പോലെ അവരിലൊരാളായി തുടര്‍ന്നു. എന്നാല്‍ എടുത്ത ഒരു സിനിമയും പരാജയത്തിന്റെ രുചി അറിഞ്ഞില്ല എന്നതായിരുന്നു മൗലി മാജിക്ക്.
2012ല്‍ പുറത്തു വന്ന 'ഈഗ' അദ്ദേഹത്തിന്റെ കരിയര്‍ മാറ്റി മറിച്ചു. എല്ലാവരും സഞ്ചരിച്ച വഴികളില്‍ നിന്ന് പൊടുന്നനെ പിന്‍തിരിഞ്ഞ് നടക്കുന്ന മൗലിയെ കണ്ട് തെലുങ്കര്‍ മാത്രമല്ല ഇന്ത്യന്‍ സിനിമാ ലോകം ഒന്നാകെ ഞെട്ടി. ബ്രഹ്‌മാണ്ഡ സിനിമകളിലുടെ ദൃശ്യവിസ്മയങ്ങള്‍ സൃഷ്ടിക്കുക വഴി മികച്ച കലക്ഷനും അതുവഴി ലഭ്യമായ മീഡിയ ഹൈപ്പുമാണ് രാജമൗലിയെ സമാനതകളില്ലാത്ത ഉയരങ്ങളില്‍ പ്രതിഷ്ഠിച്ചത്. അതിനപ്പുറം കലാപരമായ പൂര്‍ണതയും സമുന്നതമായ ധാരണകളുമുളള ചലച്ചിത്രകാരനാണ് അദ്ദേഹമെന്ന് പറയാനാവില്ല. നമ്മുടെ നാട്ടില്‍ പണ്ട് ഏറെ പ്രചാരമുണ്ടായിരുന്ന ബാലെ എന്ന ആര്‍ട്ട് ഫോമിന്റെ സിനിമാറ്റിക് വേര്‍ഷനാണ് വാസ്തവത്തില്‍ മൗലിയുടെ ചിത്രങ്ങള്‍.
മണിരത്‌നത്തെ പോലെ ഒരു സംവിധായകന്‍ മുന്നോട്ട് വച്ച ഭാവുകത്വപരമായ സവിശേഷതകളും സൗന്ദര്യത്തികവും ആഖ്യാനപരമായ നിലവാരവുമൊന്നും മൗലിയുടെ സിനിമകള്‍ക്കില്ല. ഉത്സവ സമാനമായ ആഘോഷങ്ങളും തദനുബന്ധിയായ ബഹളങ്ങളിലുമാണ് അദ്ദേഹത്തിന്റെ ഫോകസ്. സിനിമയില്‍ ഒരാള്‍ വലിയ സംവിധായകനാകുന്നത് ബോക്സ് ഓഫിസ് ഗ്രാഫിന്റെ മാത്രം അടിസ്ഥാനത്തിലാണ്. അതുകൊണ്ട് ആ സംവിധായകന്‍ മഹാനായ ചലച്ചിത്രകാരനാണെന്ന് അര്‍ത്ഥമില്ല. മൗലിയുടെ ദൃശ്യപരിചരണത്തില്‍ ഉടനീളം നിറയുന്നത് ബഹളമയമായ 'ഗിമ്മിക്കല്‍ മേക്കിങ്' കള്‍ച്ചറാണ്. മിതത്വത്തിന്റെയും ധ്വനനശേഷിയുടെയും നിശ്ശബ്ദതയുടെ പോലും സാധ്യതകള്‍ തിരയുന്ന മണിരത്‌നവും ബാലയും മുതല്‍ കാക്കാമുട്ടൈ എന്ന പടം ചെയ്ത മണികണ്ഠന്‍ വരെയുളളവര്‍ നമ്മെ അനുഭവിപ്പിച്ച കലാപരമായ ആഖ്യാനത്തികവ് മൗലിക്ക് അവകാശപ്പെടാനില്ല. തെലുങ്ക് സിനിമകളില്‍ അത്തരം പരീക്ഷണങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് പറഞ്ഞൊഴിയാം. എന്നാല്‍ അതുകൊണ്ട് മാത്രം സംഭവിക്കുന്നതല്ല ഇത്. വാണിജ്യസിനിമയുടെ ഫോര്‍മാറ്റില്‍ നിന്നുകൊണ്ട് തന്നെ ക്ലാസിക്കല്‍ ട്രീറ്റ്‌മെന്റ് നല്‍കാമെന്ന് പല സംവിധായകരും തെളിയിച്ചിട്ടുണ്ട്. അവരുമായി മൗലിയെ താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ല. ഓരോ സംവിധായകനും അവരവരുടെ വഴിയെ സഞ്ചരിക്കുന്നു എന്നതാണ് വസ്തുത.
തന്റെ സിനിമകള്‍ ഉന്നതമായ കലാസൃഷ്ടികളാണോ എന്നതല്ല മൗലിയുടെ പരിഗണനാവിഷയം. അവ എത്ര കണ്ട് പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്നു എന്നതാണ്. അതിനായുളള അദ്ദേഹത്തിന്റെ ഒരുക്കങ്ങളും ശ്രമങ്ങളും അപാരമാണ്. സൂകരപ്രസവം പോലെ സിനിമകള്‍ ചെയ്തു കൂട്ടാറില്ല മൗലി. 2012 മുതല്‍ 2021 വരെയുളള 9 വര്‍ഷങ്ങള്‍ക്കിടയില്‍ അദ്ദേഹം ആകെ ചെയ്തത് നാലു സിനിമകള്‍ മാത്രം. ഈച്ച, ബാഹുബലി, ബാഹുബലി 2, ആര്‍ആര്‍ആര്‍. നാലും കലക്ഷനില്‍ സൃഷ്ടിച്ച വന്‍മുന്നേറ്റം ഇന്ത്യന്‍ ചലച്ചിതവ്യവസായത്തെ സംബന്ധിച്ച് സുവർണ ലിപികളില്‍ അടയാളപ്പെടുത്തേണ്ട ഏടാണ്.
ബാഹുബലി വന്‍വിജയം കൊയ്തപ്പോള്‍ അക്കാലം വരെ ചെറിയ താരമായിരുന്ന പ്രഭാസ് തന്റെ പ്രതിഫലം കുത്തനെ വർധിപ്പിച്ചു. തന്റെ സാന്നിധ്യം ഈ സിനിമകളുടെ വിജയത്തില്‍ നിര്‍ണായകമാണെന്ന പറയാതെ പറച്ചിലുകള്‍ പ്രഭാസിന്റെ സംഭാഷണങ്ങളിലും ശരീരഭാഷയിലും കടന്നു വന്നു. എന്നാല്‍ പിന്നീട് മറ്റ് സംവിധായകരുടെ സിനിമകളില്‍ പ്രഭാസ് എന്ന പ്രതിഭാസത്തിന്റെ നിറം മങ്ങുന്ന കാഴ്ചയും നാം കണ്ടു. അദ്ദേഹത്തിന്റെ സാന്നിധ്യമില്ലാതെ എന്‍.ടി.രാമറാവു ജൂനിയര്‍, രാംചരണ്‍ എന്നിവരെ മുഖ്യവേഷത്തില്‍ സഹകരിപ്പിച്ച് മൗലി ഒരുക്കിയ ആര്‍.ആര്‍.ആര്‍ പ്രതീക്ഷകള്‍ക്കപ്പുറത്ത് വിജയം നേടിയതോടെ താരം രാജമൗലി തന്നെയെന്ന് തെളിയിക്കപ്പെട്ടു.
ലാളിത്യം മുഖമുദ്രയാക്കിയ മൗലി
ബുദ്ധിജീവികള്‍ എന്തൊക്കെ ന്യായവാദങ്ങള്‍ നിരത്തിയാലും സിനിമ ആത്യന്തികമായും അടിസ്ഥാനപരമായും ഒരു വ്യവസായം തന്നെയാണ്. അതിന്റെ കലാപരമായ സാധ്യതകള്‍ മറ്റൊരു വിഷയമാണ്. വന്‍മുതല്‍മുടക്ക് വേണ്ടി വരുന്ന ഒരു വ്യവസായത്തെ സംബന്ധിച്ച് എത്ര തിരിച്ചുപിടിച്ചു എന്നത് ഏറെ പ്രധാനമാണ്. വ്യവസായം എന്നതിലുപരി ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന മേഖല കൂടിയാണ്.
ഒരു പേനയും പേപ്പറുമുളള ആര്‍ക്കും കഥയും കവിതയും എഴുതാം. ബ്രഷും ക്യാന്‍വാസുമുണ്ടെങ്കില്‍ ചിത്രം വരയ്ക്കാം. സിനിമ അങ്ങനെയല്ല. ഒരു ലോ–ബജറ്റ് സിനിമയുടെ പോലും നിര്‍മാണച്ചിലവ് 5 മുതല്‍ 8 കോടി വരെയാണ്. രാജമൗലിയെ പോലുളളവരുടെ പടം തീര്‍ക്കാന്‍ ശതകോടികള്‍ തന്നെ വേണം. ഇത്രയും ഭീമമായ തുക ചിലവഴിച്ച് ഒരുക്കുന്ന ചിത്രം അര്‍ഹിക്കുന്ന വിധത്തില്‍ സ്വീകരിക്കപ്പെട്ടില്ലെങ്കില്‍ അത് ഒരു നിർമാതാവിന് മാത്രമല്ല ആ മേഖലയ്ക്ക് തന്നെയുണ്ടാക്കുന്ന തിരിച്ചടി ഭയാനകമാണ്. ബോളിവുഡ് പോലും ഒന്ന് കാലിടറി നിന്ന സന്ദര്‍ഭത്തിലാണ് മഹാവിജയങ്ങളുടെ പരമ്പര തന്നെ സൃഷ്ടിച്ചുകൊണ്ട് രാജമൗലി ശ്രദ്ധേയനായത്.
സിനിമകളുടെ വിജയത്തിളക്കം രാജമൗലിയെ തെല്ലും ബാധിച്ചിട്ടില്ല. നൂറുകോടിയിലധികം പ്രതിഫലം വാങ്ങുന്ന സ്റ്റാര്‍ ഡയറക്ടറായി ഉയര്‍ന്നിട്ടും തീര്‍ത്തും ലളിത ജീവിതം നയിക്കുന്ന വ്യക്തിയാണ് മൗലി. വേഷവിധാനത്തിലും ജീവിതസൗകര്യങ്ങളിലും മുന്‍പ് എങ്ങനെയായിരുന്നോ അങ്ങനെ കഴിയാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. താന്‍ ഒരു മഹാസംവിധായകനാണെന്ന ഭാവം തീരെയില്ല അദ്ദേഹത്തിന്. അനുദിനം സിനിമ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ത്ഥി മാത്രമാണ് താനെന്നും മലയാള സിനിമകള്‍ തന്റെ പാഠപുസ്തകങ്ങളാണെന്നും തുറന്ന് പറയാന്‍ മൗലിക്ക് മടിയില്ല.
പ്രേമലു എന്ന മലയാള സിനിമ തെലുങ്കിലും വന്‍ഹിറ്റായപ്പോള്‍ അതിന്റെ പ്രവര്‍ത്തകരെ വിളിച്ചു വരുത്തി അഭിനന്ദിക്കാനും അദ്ദേഹം മടിച്ചില്ല. ചെറിയ സിനിമകള്‍ പോലും പരാജയപ്പെടുന്നു എന്നതാണ് ഇന്ന് ഇന്ത്യന്‍ സിനിമ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. സാറ്റലൈറ്റ്-ഒ.ടി.ടി ബിസിനസുകളും കുറഞ്ഞതോടെ തിയറ്ററില്‍ ഹിറ്റാകുക എന്നതാണ് ഏതു ഭാഷയിലും സിനിമകള്‍ നേരിടുന്ന വെല്ലുവിളി. തിയറ്ററില്‍ ആളെ നിറയ്ക്കാന്‍ മഹത്തായ സിനിമകള്‍ക്ക് കഴിയണമെന്നില്ല. ഉളെളാഴുക്ക് പോലെ മികച്ച സിനിമകള്‍ പ്രബുദ്ധകേരളത്തില്‍ വീണടിയുന്നതിന് നാം സമീപകാലത്ത് പോലും സാക്ഷ്യം വഹിച്ചു കഴിഞ്ഞു. ആ സ്ഥാനത്ത് പ്രേമലു കൊയ്തത് നൂറുകോടിയില്‍ അധികമാണ്. ഒരു പ്രാദേശിക ഭാഷാ ചിത്രത്തിന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്നും ആഗോള വിപണിയില്‍ നിന്നുമായി 2000 കോടിക്കടുത്ത് കലക്ട് ചെയ്യാമെന്ന് രാജമൗലി തെളിയിച്ചു കഴിഞ്ഞു. അതിന്റെ പരിധി എത്ര വരെ ഉയരാം എന്ന് മാത്രമേ ഇനി നോക്കേണ്ടതുളളു.
പല തലങ്ങളിലാണ് മൗലി പ്രസക്തനാവുന്നത്. ഇതുവരെ ചെയ്ത പടങ്ങളെല്ലാം സൂപ്പര്‍ഹിറ്റ്. നടന്റെ ഡേറ്റിനായി നിര്‍മാതാക്കള്‍ ക്യൂ നില്‍ക്കുന്ന പ്രവണതയ്ക്ക് വിരാമം കുറിച്ച മനുഷ്യന്‍. എല്ലാറ്റിലുമുപരി പകലന്തിയോളം പണിയെടുത്ത ശേഷം വിനോദത്തിനായി വലിയ ടിക്കറ്റ് ചാര്‍ജ് നല്‍കി തിയറ്ററില്‍ കയറുന്ന പ്രേക്ഷകന്റെ മനസ് നിറയുന്ന സിനിമകള്‍ നല്‍കുന്നു. ഒപ്പം ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിന് ആഗോള മാര്‍ക്കറ്റില്‍ വലിയ സാധ്യതകള്‍ സൃഷ്ടിക്കുക വഴി ഈ മേഖലയെ മറ്റൊരു വിതാനത്തിലേക്ക് ഉയര്‍ത്തുന്നു. അങ്ങനെ കൊടൂരി ശ്രീശൈലം അഥവാ എസ്.എസ്.രാജമൗലി എന്നത് ഒരു വ്യക്തിയുടെ പേര് എന്നതിലുപരി ഒരു ചരിത്രനിയോഗം കൂടിയായി മാറുന്നു.
വളര്‍ച്ചയുടെ പടവുകള്‍
വലിയ താരങ്ങള്‍ മൗലിക്ക് മുന്നില്‍ തലകുനിക്കുന്ന കാഴ്ചയും പല കുറി സിനിമാ രംഗം കണ്ടു. ഈച്ച എന്ന തെലുങ്ക് പടം ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യാനായി ബോളിവുഡ് താരം അജയ് ദേവ് ഗണിന്റെ ശബ്ദം ഉപയോഗിക്കാമെന്ന് തീരുമാനമായി. ഷൂട്ടിങ് സെറ്റില്‍ ചെന്ന് മൗലി അദ്ദേഹത്തെ കണ്ടു. പടം കണ്ട ശേഷം തീരുമാനിക്കാമെന്ന് അജയ് വാക്ക് കൊടുത്തു. സിനിമ കണ്ട അജയ്, മൗലിയോട് ചോദിച്ചു, 'സര്‍ എനിക്ക് നിങ്ങളുടെ അടുത്ത സിനിമയില്‍ ഒരു വേഷം തരുമോ?'
കാര്യം ഇതൊക്കെയാണെങ്കിലും ഈഗ എന്ന മൗലികമായ സിനിമ ഒഴിച്ചു നിര്‍ത്തിയാല്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വില്‍ക്കുന്ന വാണിജ്യ മനസുളള സംവിധായകന്‍ തന്നെയാണ് മൗലി. ഒരു കാലത്ത് ഉദയായും നവോദയയും ഒപ്പം തമിഴ്, തെലുങ്ക്, ഹിന്ദി സിനിമാക്കാരും പരീക്ഷിച്ച ചരിത്ര-പുരാണ കഥകളുടെ ദൃശ്യാവിഷ്‌കാരം നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ എത്ര മാത്രം ഇഫക്ടീവായി നിര്‍വഹിക്കാമെന്നാണ് മൗലി നോക്കുന്നത്. ചടുലമായും ഹൃദ്യമായും കഥ പറയാനുളള സാമര്‍ത്ഥ്യം അദ്ദേഹത്തിനുണ്ട്.
ഏത് പഴങ്കഥയും പുതിയ രീതിയില്‍ പറയാന്‍ അദ്ദേഹത്തിനറിയാം. ഈ ഘടകങ്ങളെല്ലാം ഒത്തു ചേര്‍ന്നപ്പോള്‍ രാജമൗലി എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഡയറക്ടര്‍ പിറന്നു. 'ഊണിലും ഉറക്കത്തിലും മാത്രമല്ല ഓരോ ശ്വാസനിശ്വാസങ്ങളില്‍ പോലും സിനിമ ഒപ്പം കൊണ്ട് നടക്കുന്ന ദൃശ്യങ്ങളോട് പരിധികളില്ലാത്ത അഭിനിവേശം സൂക്ഷിക്കുന്ന തനി ഭ്രാന്തന്‍' എന്നാണ് നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയില്‍ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ എന്റെ കഥകളുടെ അടിമയെന്നാണ് രാജമൗലി സ്വയം വിശേഷിപ്പിക്കുന്നത്.
മൗലിയുടെ മെഗാഹിറ്റുകളുടെ പിന്നില്‍ ഒരു വിജയശില്‍പി കൂടിയുണ്ട്. തിരക്കഥാകൃത്തായ പിതാവ് വിജയേന്ദ്രപ്രസാദ്. സുഹൃത്തുക്കളെ പോലെയാണ് ഈ അച്ഛനും മകനും. കഥയുടെ ഓരോ സൂക്ഷ്മാംശവും ചര്‍ച്ച ചെയ്ത് തിരക്കഥ രുപപ്പെടുത്തും. മൗലി അത് അതിമനോഹരമായി ക്യാമറയില്‍ പകര്‍ത്തും.
കർണാടകയില്‍ ജനിച്ച രാജമൗലിയുടെ പഠനം ആന്ധ്രയിലായിരുന്നു. അവിടെ നിന്ന് കുടുംബം ചെന്നെയിലേക്ക് കുടിയേറി. കേവലം ഏഴാം വയസില്‍ തന്നെ കഥ പറയാനുളള മൗലിയുടെ മിടുക്ക് സഹപാഠികള്‍ ശ്രദ്ധിച്ചിരുന്നു. താന്‍ കേട്ട കഥകള്‍ പൊടിപ്പും തൊങ്ങലും വച്ച് സരസമായി പറഞ്ഞുകൊടുക്കുമായിരുന്നു ആ ബാലന്‍.
മുതിര്‍ന്നപ്പോള്‍ സിനിമയില്‍ തിരക്കഥാകൃത്തായിരുന്ന പിതാവ് വിജയേന്ദ്രപ്രസാദിന്റെ സഹായിയായി ഒപ്പം കൂടി. അച്ഛന്റെ പല തിരക്കഥകളിലും മൗലി തന്റേതായ സംഭാവനകള്‍ നല്‍കി. മകന്റെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഏറെ കൗതുകത്തോടെയാണ് അച്ഛന്‍ നോക്കി കണ്ടത്. ചില പടങ്ങള്‍ക്ക് മൗലി സ്വന്തമായി തിരക്കഥയെഴുതി. അപ്പോഴും കഥകള്‍ ദൃശ്യവത്കരിക്കാനുളള കൗതുകമായിരുന്നു ആ മനസില്‍. അധികം വൈകാതെ അദ്ദേഹം സംവിധാനരംഗത്തേക്ക് ചുവടുകള്‍ വച്ചു. തെലുങ്ക് സംവിധായകന്‍ രാഘവേന്ദ്രറാവുവിനൊപ്പം ചില പടങ്ങളില്‍ സഹസംവിധായകനായി. അക്കാലത്ത് പൊതുജനങ്ങളെ ബോധവത്കരിക്കാനായി ആന്ധ്ര സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്യാനുളള അവസരം അദ്ദേഹത്തിന് ലഭിച്ചു. അങ്ങനെ ലഭിച്ച ആത്മവിശ്വാസത്തില്‍ അദ്ദേഹം ഒരു ടിവി ഷോ ഒരുക്കിയെങ്കിലും തന്റെ മേഖല അതല്ലെന്ന് വളരെ വേഗം തിരിച്ചറിഞ്ഞു.
സ്വന്തമായി ഒരു ഫീച്ചര്‍ ഫിലിം ചെയ്യാനായി ഒരു നിര്‍മാതാവിനെ കണ്ടെത്തുക എളുപ്പമല്ലെന്ന തിരിച്ചറിവില്‍ ഒരു ലോ–ബജറ്റ് സിനിമ ചെയ്യാന്‍ തീരുമാനിച്ചു. 1 കോടി 80 ലക്ഷത്തില്‍ തീര്‍ത്ത 'സ്റ്റുഡന്റ് നമ്പര്‍ വണ്‍' ആയിരുന്നു ആദ്യചിത്രം. മൗലിയെ തന്നെ ഞെട്ടിച്ചുകൊണ്ട് പടം 12 കോടിയിലേറെ കലക്ട് ചെയ്തു. പിന്നീടങ്ങോട്ട് എടുക്കുന്ന ഓരോ പടവും ഹിറ്റും സൂപ്പര്‍ഹിറ്റും മെഗാഹിറ്റുമാകുന്ന കാഴ്ച കണ്ട് ചലച്ചിത്രലോകം അമ്പരന്നു. ഏത് കൊലകൊമ്പന്‍ സംവിധായകന്റെയും കരിയറില്‍ വന്‍ഹിറ്റുകള്‍ക്കൊപ്പം വന്‍ ഫ്‌ളോപ്പുകളും പതിവാണ്. എന്നാല്‍ മൗലി ഇതുവരെ ചെയ്ത 12 സിനിമകളില്‍ ഒന്നു പോലും പരാജയമായില്ല എന്നത് ഇന്ത്യയില്‍ ഒരു സംവിധായകനും അവകാശപ്പെടാനാവാത്ത റെക്കാര്‍ഡാണ്.
ബോക്‌സ് ഓഫിസ് വിജയങ്ങള്‍ക്കൊപ്പം പുരസ്‌കാരങ്ങളുടെ പെരുക്കപ്പട്ടികയിലും രാജമൗലി സമകാലികരില്‍ നിന്നും ഏറെ മുന്നിലാണ്.സിവിലിയന്‍ ബഹുമതിക്ക് പുറമെ മികച്ച ഫീച്ചര്‍ ഫിലിമിനുളള ദേശീയ അവാര്‍ഡ്, ജനപ്രിയ സിനിമയ്ക്കുളള ദേശീയ ബഹുമതി, മികച്ച സംവിധായകനുളള ദേശീയ പുരസ്‌കാരം, ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് അങ്ങനെ ആ ലിസ്റ്റ് അനന്തമായി നീളുന്നു.
പുരസ്‌കാരങ്ങളേക്കാളുപരി രാജമൗലി ജനമനസുകളില്‍ നിലനില്‍ക്കുന്നത് ഒരേയൊരു കാരണത്താലാണ്. വിനോദം തേടി തിയറ്ററുകളിലെത്തുന്ന കാണികളെ ആദ്യന്തം പിടിച്ചിരുത്തുന്ന രസകരമായ അസല്‍ സിനിമകളുടെ രാജശില്‍പി. ബാക്കിയൊന്നും അവരുടെ പരിഗണനാ വിഷയമല്ല. ഉച്ചപ്പടങ്ങള്‍ മാത്രം മഹത്തരമായി കൊണ്ടാടപ്പെടുന്ന ഒരു രാജ്യത്ത് നാളെ ചരിത്രം എങ്ങനെയാവും മൗലിയെ അടയാളപ്പെടുത്തുക എന്നറിയില്ല. എങ്ങനെയായാലും അതൊന്നും കൂസാത്ത ചലച്ചിത്രകാരനാണ് അദ്ദേഹം. സ്ഥായിയായ ഒരു പുഞ്ചിരി മുഖത്ത് സൂക്ഷിക്കുന്ന മൗലിയ്ക്ക് ലക്ഷ്യം ഒന്നേയുളളു. തന്റെ സിനിമ കണ്ട് തിയറ്റര്‍ വിട്ടിറങ്ങുന്ന പ്രേക്ഷകന്റെ മുഖത്തും ഒരു പുഞ്ചിരി വിടരണം. അതിനപ്പുറം എന്ത് ധന്യതയാണ് ഒരു ചലച്ചിത്രകാരന് വേണ്ടത്?
അനുബന്ധം
കോസ്റ്റ്യൂം ഡിസൈനറായ രമയാണ് അദ്ദേഹത്തിന്റെ ഭാര്യ. മൗലിയുടെ സിനിമകളിലെ ഏറ്റവും മികച്ച ഘടകങ്ങളിലൊന്നായ സംഗീതം രുപപ്പെടുത്തുന്നതാവട്ടെ ബന്ധുവായ കീരവാണിയും. മകന്‍ എസ്.എസ്. കാര്‍ത്തികേയ ലൈന്‍ പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു.
ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത ചിലത് കൂടി ബാഹുബലി എന്ന സിനിമയുമായി ബന്ധപ്പെട്ട് പറഞ്ഞു കേള്‍ക്കുന്നു. യഥാക്രമം പ്രഭാസ്, റാണ, രമ്യ കൃഷ്ണന്‍, സത്യരാജ് എന്നിവര്‍ അഭിനയിച്ച റോളുകള്‍ ഹൃത്വിക് റോഷന്‍, ജോണ്‍ ഏബ്രഹാം, ശ്രീദേവി, മോഹന്‍ലാല്‍ എന്നിവര്‍ നിരസിച്ചതാണ് പോലും.
രാജമൗലി ചിത്രങ്ങളുടെ മുതല്‍മുടക്കും കലക്ഷനും
സ്റ്റുഡന്റ് നമ്പര്‍ വണ്‍ : 1 കോടി 80 ലക്ഷം/ 12 കോടി
സിംഹാദ്രി : 8 കോടി/ 35 കോടി
സയേ: 10 കോടി/ 15 കോടി
ഛത്രപതി : 12 കോടി/ 26 കോടി
വിക്രമാര്‍കുഡു : 11 കോടി / 30 കോടി
യാമാ ഡോങ്കാ : 10 കോടി / 37 കോടി
മഗ്ധീര: 40 കോടി / 150 കോടി
മര്യാദ രമണ്ണ: 12 കോടി/ 40 കോടി
ഈഗ : 35 കോടി / 130 കോടി
ബാഹുബലി : 180 കോടി / 650 കോടി
ബാഹുബലി 2 : 250 കോടി / 1810 കോടി
ആര്‍ആര്‍ആര്‍ : 550 കോടി/ 1387 കോടി