വിഷ്ണു മ‍ഞ്ചുവിനെ പ്രധാന കഥാപാത്രമാക്കി മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘കണ്ണപ്പ’യിലെ മോഹൻലാലിന്റെ ഫസ്റ്റ്ലുക്ക് എത്തി. കിരാതയെന്നാണ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. മോഹൻലാലിനെ കൂടാതെ ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളായ അക്ഷയ് കുമാര്‍, പ്രഭാസ് തുടങ്ങിയവർ സിനിമയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഷ്ണു മ‍ഞ്ചുവിനെ പ്രധാന കഥാപാത്രമാക്കി മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘കണ്ണപ്പ’യിലെ മോഹൻലാലിന്റെ ഫസ്റ്റ്ലുക്ക് എത്തി. കിരാതയെന്നാണ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. മോഹൻലാലിനെ കൂടാതെ ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളായ അക്ഷയ് കുമാര്‍, പ്രഭാസ് തുടങ്ങിയവർ സിനിമയിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. ശിവനായി അക്ഷയ് കുമാർ ചിത്രത്തിലെത്തുന്നു.

100 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം യഥാർഥ സംഭവ കഥയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള സമർപ്പണം എന്ന നിലയിലാണ് ഒരുങ്ങുന്നത്. വിഷ്ണു മഞ്ചുവിന്‍റെ  ഏഴുവര്‍ഷത്തെ മുന്നൊരുക്കങ്ങള്‍ക്കൊടുവിലാണ് കണ്ണപ്പ റിലീസിനൊരുങ്ങുന്നത്.

ADVERTISEMENT

ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് വേണ്ടി കാമറ ചലിപ്പിക്കുന്നത്. കെച്ചയാണ് ആക്ഷന്‍  കൊറിയോഗ്രാഫര്‍. ചിത്രം അടുത്ത വർഷം ഏപ്രിൽ 25ന് തിയറ്ററുകളിലെത്തും.

മോഹൻബാബുവിന്റെ ഉടസ്ഥതയിലെ 24 ഫ്രെയിംസ് ഫാക്ടറി, എവിഎ എന്റർടെയ്ൻ‌മെന്റ് എന്നീ ബാനറുകളിലാണ് നിർമാണം. ബോളിവുഡ് സംവിധായകനും നിർമാതാവുമായ മുകേഷ് കുമാർ സിങിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് കണ്ണപ്പ. മുകേഷ് കുമാർ സിങ്, വിഷ്ണു മഞ്ചു, മോഹൻ ബാബു എന്നിവർ ചേർന്നാണ് സംഭാഷണം. മണിശർമ്മയും മലയാളത്തിന്‍റെ സ്റ്റീഫൻ ദേവസിയുമാണ് സംഗീത സംവിധാനം.

English Summary:

Kannappa: Mohanlal turns into the powerful Kirata