ഈ ജയറാം ചിത്രത്തെ തമിഴ്ജനത ഏറ്റെടുത്തു; യൂട്യൂബിൽ കണ്ടത് പത്ത് ലക്ഷം ആളുകള്‍
ജയറാം–കണ്ണൻതാമരക്കുളം ചിത്രം ‘പട്ടാഭിരാമന്’ തമിഴ് പ്രേക്ഷകർ നൽകിയ സ്വീകരത്തില്‍ പ്രതികരണവുമായി ധർമജൻ ബോൾഗാട്ടി. തമിഴ്നാട്ടിലെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത സിനിമയുടെ തമിഴ്പതിപ്പ് ഇതുവരെ കണ്ടത് പത്ത് ലക്ഷത്തിനു മുകളിൽ ആളുകളാണ് കണ്ടത്. ‘‘പട്ടാഭിരാമൻ എന്ന മലയാള സിനിമ ഒരു നല്ല കഥയായിരുന്നു സമൂഹത്തിൽ

ജയറാം–കണ്ണൻ താമരക്കുളം ചിത്രം ‘പട്ടാഭിരാമന്’ തമിഴ് പ്രേക്ഷകർ നൽകിയ സ്വീകരണത്തില്‍ പ്രതികരണവുമായി ധർമജൻ ബോൾഗാട്ടി. തമിഴ്നാട്ടിലെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത സിനിമയുടെ തമിഴ് പതിപ്പ് ഇതുവരെ കണ്ടത് പത്ത് ലക്ഷത്തിനു മുകളിൽ ആളുകളാണ്.
‘‘പട്ടാഭിരാമൻ എന്ന മലയാള സിനിമയുടേത് ഒരു നല്ല കഥയായിരുന്നു, സമൂഹത്തിൽ വെളിപ്പെടുത്തേണ്ട ഒരു കഥയായിരുന്നു. തിരക്കഥാകൃത്ത് ദിനേശേട്ടൻ രചിച്ചത് വളരെ ഭംഗിയായി കണ്ണൻ താമരക്കുളം അഭ്രപാളികളിൽ എത്തിക്കുകയും ചെയ്തു.
ഞാൻ അതിൽ വെറുമൊരു ചെറിയ അഭിനേതാവാണ്. ജയറാമേട്ടനാണ് അതിലെ നായകൻ. നമ്മുടെ മലയാളി സമൂഹം അധികം കാണാതെ പോയ സിനിമയാണ്, കാണേണ്ട സിനിമയായിരുന്നു. പക്ഷേ, അതു നാളുകൾക്ക് ശേഷം തമിഴ് ജനത ഏറ്റെടുത്ത് അവിടെ വലിയ സംഭവമാക്കി തീർത്തു. അതിൽ വലിയ സന്തോഷമുണ്ട്.
മലയാളികൾ ഇന്നെങ്കിലും ഈ സിനിമ ടിവിയിൽ വന്നാലെങ്കിലും കണ്ടിട്ട് അഭിപ്രായങ്ങൾ അറിയിക്കണം നന്ദി. പട്ടാഭിരാമന്റെ ഫുൾ ടീമിന് ആശംസകൾ.’’–ധർമജന്റെ വാക്കുകൾ.
ആനുകാലിക പ്രസക്തമായ ഒരു വിഷയം ഹാസ്യവും ഉദ്വേഗവും സമാസമം ചേർത്തവതരിപ്പിച്ച സിനിമയാണ് ‘പട്ടാഭിരാമൻ’. കേരളത്തിൽ വർധിച്ചു വരുന്ന ജീവിതശൈലീരോഗങ്ങളും ഇവിടുത്തെ ഹോട്ടലുകളിൽ വിളമ്പുന്ന വർണശബളമായ ഭക്ഷണവും തമ്മിലുളള അവിശുദ്ധ ബന്ധം തുറന്നു കാട്ടുന്ന സിനിമയ്ക്ക് തിയറ്ററുകളിൽ ഭേദപ്പെട്ട പ്രതികരണമാണ് ലഭിച്ചത്.