കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘ഒറ്റക്കൊമ്പൻ’ ചിത്രീകരണം ആരംഭിക്കുന്നു. സെപ്റ്റംബർ ഒന്നിന് തുടങ്ങുന്ന ചിത്രത്തിൽ, സുരേഷ് ഗോപി ആറാം തിയതിയോടു കൂടി ചേരും. കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെ വാർഷിക ജനറൽ ബോഡി യോഗത്തിൽവച്ചാണ് സുരേഷ് ഗോപി ഇക്കാര്യം വെളിപ്പെടുത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘സിനിമ ഞാൻ ചെയ്യും. അനുവാദം ചോദിച്ചിട്ടുണ്ട്, കിട്ടിയിട്ടില്ല. പക്ഷേ സെപ്റ്റംബർ ആറാം തിയതി ഞാൻ ഒറ്റക്കൊമ്പൻ തുടങ്ങുകയാണ്. എല്ലാവരുടെയും ആശീർവാദം ഉണ്ടാകണം. ഏതാണ്ട് 20, 22 സിനിമകളുടെ സ്ക്രിപ്റ്റ് ആർത്തിയോടെ ചെയ്യണമെന്ന് ആഗ്രഹിച്ച് സമ്മതിച്ചിട്ടുണ്ട്. എത്ര പടം ചെയ്യാനുണ്ടെന്ന് അമിത് ഷാ ചോദിച്ചു. 22 എണ്ണമെങ്കിലും ചെയ്യേണ്ടി വരുമെന്നു പറഞ്ഞപ്പോൾ അദ്ദേഹം ആ പേപ്പറ് കെട്ട് അങ്ങനെ അങ്ങ് എടുത്ത് സൈഡിലേക്ക് എറിഞ്ഞു. പക്ഷേ അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ െസപ്റ്റംബർ ആറിന് ഇങ്ങോട്ടു പോരും. എന്റെ ജോലി ചെയ്യാനായി മിനിസ്ട്രിയിൽ നിന്നുള്ള മൂന്നോ നാലോ പേർക്കൊരു ക്യാബിൻ ഞാനോ നിർമാതാവോ എടുത്ത് കൊടുക്കണം. ഇനി അതിന്റെ പേരില്‍ പറഞ്ഞയയ്ക്കുമെങ്കിൽ ഞാൻ രക്ഷപ്പെട്ടു. തൃശൂരുകാരെ എനിക്ക് കൂടുതൽ പരിഗണിക്കാൻപറ്റും. ഞാൻ ഇതൊന്നും ആഗ്രഹിച്ചതുമല്ല, മോഹിച്ചതുമല്ല. എന്റെ വിജയം ഒരു ചരിത്രമാണെന്ന് അവർ പറഞ്ഞു. അതിന്റെ മഹത്വം പറഞ്ഞപ്പോൾ എനിക്ക് വഴങ്ങേണ്ടിവന്നു. ഞാൻ എന്നും എന്റെ നേതാക്കളെ അനുസരിക്കും. സിനിമ എനിക്കു പാഷനാണ്. അതില്ലെങ്കിൽ ഞാൻ ചത്തുപോകും.’ സുരേഷ് ഗോപി പറഞ്ഞു. 

ADVERTISEMENT

മാത്യു തോമസ് സംവിധാനം നിർവഹിക്കുന്ന സിനിമയാണ് ഒറ്റക്കൊമ്പൻ. 2020–ഡൽ പ്രഖ്യാപിച്ച ചിത്രം പിന്നീട് മുടങ്ങിപ്പോയിരുന്നു. 250–ാമത് സുരേഷ് ഗോപി ചിത്രമെന്ന രീതിയിൽ നേരത്തെ സിനിമയുടെ ടീസർ പുറത്തിറങ്ങി വലിയ ഹിറ്റായിരുന്നു. തുടർന്ന് ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രമായ കടുവയുമായി സാമ്യമുണ്ടെന്ന ആരോപണത്തെ തുടർന്ന് ചിത്രം കോടതി കയറി. പാലാ, കൊച്ചി, മംഗളൂരു, മലേഷ്യ എന്നീ ലൊക്കേഷനുകളിലായിരിക്കും ചിത്രീകരണം. 25 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ക്യാമറ ഷാജികുമാർ. സംഗീത സംവിധാനം: ഹർഷവർധൻ രാമേശ്വർ. ഗാനരചന: അനിൽ ലാൽ. ‌നിര്‍മാണം ടോമിച്ചൻ മുളകുപാടം.

സുരേഷ് ഗോപിയെ കൂടാതെ ബിജു മേനോൻ, മുകേഷ്, വിജയരാഘവൻ, രൺജി പണിക്കർ, ജോണി ആന്റണി, സുധി കോപ്പ എന്നിവരും ചിത്രത്തിലുണ്ടാവും. നായികയും വില്ലനും ബോളിവുഡിൽ നിന്നായിയിരിക്കും. സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്നാണ് അണിയറക്കാർ അവകാശപ്പെടുന്നത്.

English Summary:

Suresh Gopi Back in Action: 'Ottakkomban' Shooting Begins September 1st