ബ്ലോക്ബസ്റ്റർ ഹിറ്റിലേക്കു കുതിച്ച് ‘കിഷ്കിന്ധാ കാണ്ഡം’; ആസിഫിന്റെ ആദ്യ 50 കോടി ഒരുങ്ങുന്നു
ബ്ലോക്ബസ്റ്റർ ഹിറ്റിലേക്കു കുതിച്ച് ആസിഫ് അലി ചിത്രം ‘കിഷ്കിന്ധാ കാണ്ഡം’. ആസിഫിന്റെ കരിയർ ബെസ്റ്റ് ചിത്രമെന്ന റെക്കോർഡിലേക്കാണ് സിനിമ കുതിക്കുന്നത്. ഇതുവരെ 30 കോടിയാണ് ആഗോള കലക്‌ഷനായി നേടിയത്. ഈ തേരോട്ടം തുടരുകയാണെങ്കിൽ ആസിഫ് അലിയുടെ ആദ്യ 50 കോടി ചിത്രമായി ‘കിഷ്കിന്ധാ കാണ്ഡം’ മാറും. ദിന്‍ജിത്ത്

ബ്ലോക്ബസ്റ്റർ ഹിറ്റിലേക്കു കുതിച്ച് ആസിഫ് അലി ചിത്രം ‘കിഷ്കിന്ധാ കാണ്ഡം’. ആസിഫിന്റെ കരിയർ ബെസ്റ്റ് ചിത്രമെന്ന റെക്കോർഡിലേക്കാണ് സിനിമ കുതിക്കുന്നത്. ഇതുവരെ 30 കോടിയാണ് ആഗോള കലക്‌ഷനായി നേടിയത്. ഈ തേരോട്ടം തുടരുകയാണെങ്കിൽ ആസിഫ് അലിയുടെ ആദ്യ 50 കോടി ചിത്രമായി ‘കിഷ്കിന്ധാ കാണ്ഡം’ മാറും.
ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രത്തിന് ടിക്കറ്റ് പോലും കിട്ടാത്ത അവസ്ഥയാണ്. പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമായ ബുക്ക് മൈ ഷോയില്‍ കഴിഞ്ഞ രണ്ട് ദിവസമെടുത്തു നോക്കിയാൽ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ ചിത്രമാണ് ‘കിഷ്കിന്ധാ കാണ്ഡം’.
രണ്ട് ലക്ഷത്തിനടുത്ത് ടിക്കറ്റുകളാണ് അവസാന 48 മണിക്കൂറിനിടെ വിറ്റുപോയത്. ഇതോടെ ഇന്ത്യയില്‍ എല്ലാ ഭാഷകളിലുമായി നിലവില്‍ തിയറ്ററുകളിലുള്ള ചിത്രങ്ങളുടെ ബുക്കിങില്‍ ‘കിഷ്കിന്ധാ കാണ്ഡം’ ഒന്നാമത് എത്തി. ആളുകള്‍ തമ്മില്‍ പറഞ്ഞാണ് ചിത്രത്തിന് കൂടുതലും പ്രമോഷന്‍ കിട്ടുന്നത് എന്നതാണ് ശ്രദ്ധേയം. റിലീസായി രണ്ടാം വാരത്തിലും നിറഞ്ഞ സദസ്സുകളിലാണ് ചിത്രം ഓടിക്കൊണ്ടിരിക്കുന്നത്.
‘‘കിഷ്കിന്ധാ കാണ്ഡം ഓണം വിന്നർ മാത്രമല്ല, ഈ വർഷത്തെ ഏറ്റവും ലാഭകരമായ ചിത്രങ്ങളിൽ ഒന്നാണ്. ആദ്യ ആഴ്‌ചയുടെ അവസാനം, അതിന്റെ തിയറ്റർ ഷെയറിൽ നിന്ന് മാത്രം ചിത്രം ലാഭകരമായി മാറുമായിരുന്നു. സ്റ്റാർ പവറിനേക്കാൾ ദൃഢമായ തിരക്കഥയും ആഖ്യാനവുമാണ് വിജയത്തിനു കാരണമാകുന്നതെന്ന് ഒരിക്കൽ കൂടി അവിശ്വസനീയമാംവിധം തെളിയിക്കുന്നു.’’–പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള ട്വീറ്റ് ചെയ്തു.
രോമാഞ്ചത്തിനു ശേഷം ഗുഡ്‌വില്‍ എന്റർടെയ്ൻമെന്റ്സിനു മറ്റൊരു സൂപ്പർഹിറ്റ് കൂടി സംഭവിച്ചിരിക്കുന്നു. ബജറ്റ് വച്ച് നോക്കിയാലും മുതൽ മുടക്ക് ഇപ്പോൾ തന്നെ തിരിച്ചുപിടിച്ചതായാണ് റിപ്പോർട്ട്. ഒടിടി റൈറ്റ്സും മറ്റും ഇനിയും വിറ്റുപോകാനുണ്ട്. ഇന്ത്യയിൽ മാത്രമല്ല വിദേശത്തും സിനിമയ്ക്ക് അതിഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്.