അമേരിക്കയിലെ പ്രശസ്തമായ ഫ്രൈറ്റ്‌ നൈറ്റ്‌ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സൂപ്പര്‍ നാച്ചുറൽ ത്രില്ലര്‍ വിഭാഗത്തിൽ വിജയിയായിരിയ്ക്കുകയാണ്. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്‌ ഫ്രൈറ്റ്‌ നൈറ്റ്‌ ഫെസ്റ്റിലേക്ക്‌ കേരളത്തില്‍ നിന്നൊരു ചിത്രം വിജയിക്കുന്നത്. മലയാളത്തില്‍ നിന്നുള്ള വടക്കൻ എന്ന സിനിമ. സജീദ്‌ എ. സംവിധാനം ചെയ്ത്‌ കിഷോറും ശ്രുതി മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമ നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദര്ശിപ്പിക്കപ്പെട്ടിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക പ്രശസ്ത കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മാര്‍ഷെ ദു ഫിലിം 2024-ല്‍ ഹൊറര്‍, ഫാന്റസി സിനിമകള്‍ക്കായുള്ള പ്രത്യേക വിഭാഗമായ ഫന്റാസ്റ്റിക്‌ പവലിയനില്‍ വടക്കന്റെ എക്സ്ക്ലൂസിവ്‌, ഇന്‍വൈറ്റ്‌ ഒണ്‍ലി മാര്‍ക്കറ്റ്‌ പ്രീമിയര്‍ അടുത്തിടെ നടന്നിരുന്നു. സെലിബ്രിറ്റികളും ഹൊറര്‍ സിനിമ പ്രേമികളും ബോളിവുഡ്‌, ഹോളിവുഡ്‌ താരങ്ങളും പങ്കെടുത്ത ഗാല സ്ക്രിനിങ്ങില്‍ 7 സിനിമകളില്‍ ഒന്നായാണ്‌ വടക്കന്‍ തെരഞ്ഞെടുക്കപ്പെട്ടത്‌. പ്രശസ്ത ബോളിവുഡ്‌ താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസ്‌, ഐഡിജിറ്റല്‍ ഫിലിംസ്‌ സിഇഒ ഗബ്രിയേല്‍ സെബാസ്റ്റ്യ റയീസ്‌ തുടങ്ങിയവര്‍ കാനില്‍ ചിത്രം കണ്ട്‌ മികച്ച പ്രതികരണം അറിയിച്ചിരുന്നു. 

ADVERTISEMENT

ബ്രസല്‍സ്‌ ഇന്റര്‍നാഷണല്‍ ഫന്റാസ്റ്റിക്‌ ഫിലിം ഫെസ്റ്റിവലിലും വടക്കന്‍ ഓദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഹൊറര്‍, ത്രില്ലര്‍, സയന്‍സ്‌ ഫിക്ഷന്‍ സിനിമകള്‍ക്ക്‌ മാത്രമായുള്ള വേദിയാണ്‌ ബ്രസല്‍സ്‌ ഇന്റര്‍നാഷണല്‍ ഫന്റാസ്റ്റിക്‌ ഫിലിം ഫെസ്റ്റിവല്‍. കേരളീയ പശ്ചാത്തലത്തിലാണെങ്കിലും ഹോളിവുഡിനെ വെല്ലുന്ന സാങ്കേതിക തികവാണ്‌ നിര്‍മാതാക്കളായ ഓഫ്ബീറ്റ്‌ സ്റ്റുഡിയോസ്‌ ഒരുക്കിയിരിക്കുന്നതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെട്ടിരുന്നു.

സിനിമയുടെ സംവിധായകൻ സജീദ് മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു;  ''വടക്കൻ ഒരു സൂപ്പർ നാച്ചുറൽ ത്രില്ലറാണ്. വടക്കൻ മലബാറിന്റെ ഫോക്‌ലോർ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് ഇതിന്റേത്. ഒരു നാട്ടിലേക്ക് എത്തുന്ന പാരാനോർമൽ അന്വേഷകനും അയാളിലൂടെ വെളിപ്പെടുന്ന ഭീകര കഥയാണ് വടക്കൻ സിനിമയുടേത്. ഈ സിനിമ പ്രത്യേക വിഭാഗത്തിൽ പെടുത്താനാകുന്നതുകൊണ്ടുതന്നെ അത്തരത്തിൽ വിഷയാധിഷ്ഠിതമായ പല അന്തർദേശീയ ചലച്ചിത്രമേളകളിലും ചിത്രം പ്രദർശിപ്പിക്കുകയും, വൻ പ്രേക്ഷകപ്രീതി നേടുകയും ചെയ്തു. സിനിമ തിയറ്ററുകളിലേക്ക് പ്രദർശനത്തിന് എത്താൻ ഇനിയും ദിവസങ്ങളെടുക്കും. 

ADVERTISEMENT

പലപ്പോഴായി ഈ സിനിമയിലേക്ക് എത്തിയവരൊക്കെ അവരവരുടെ മേഖലയിൽ പ്രഗത്ഭരാണ്. ശബ്ദമിശ്രണം ചെയ്തത് റസൂൽ പൂക്കുട്ടിയാണ്. കിക്കോ നകഹര എന്ന ജാപ്പനീസ് ഛായാഗ്രാഹകയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ബിജിബാല്‍, ഉണ്ണി ആര്‍ തുടങ്ങി മലയാളത്തിലെ പ്രശസ്തരായ സിനിമ പ്രവർത്തകരും ചിത്രത്തിന്റെ അണിയറയിലുണ്ട്. ആഗോളതലത്തില്‍ ശ്രദ്ധേയയായ പാക്‌ ഗായിക സെബ്‌ ബംഗാഷ്‌ ബിജിബാലിനും ബോളിവുഡിലെ പ്രശസ്ത ഗാനരചയിതാവായ ജെല്ലെയ്ക്കുമൊപ്പം ഒരുക്കിയ ഒരു പ്രണയ ഗാനം വടക്കനില്‍ ആലപിച്ചിട്ടുണ്ട്‌.

ഇന്ത്യയിലും വിദേശത്തുമുള്ള ഏറ്റവും മികച്ച സിജിഐ ടിമാണ്‌ ചിത്രത്തിന്റെ വിഎഫ്‌എക്സ്‌ ഒരുക്കുന്നത്‌. ആറ്‌ മാസത്തോളമായി ലോകത്താകമാനമുള്ള ശ്രദ്ധേയ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ചിത്രം വൈകാതെ കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനായി എത്തും. മലയാളം കൂടാതെ കന്നഡ, തമിഴ്‌, തെലുങ്ക്‌ ഭാഷകളിലേക്ക്‌ മൊഴിമാറ്റിയും ചിത്രം റിലീസിനായി ഒരുങ്ങുന്നുണ്ട്‌

ADVERTISEMENT

സിനിമയുടെ കൂടെ ചെയ്ത യാത്രകളിലെല്ലാം ഓരോ ഫെസ്ടിവലുകളിലും പ്രേക്ഷകരുടെ അഭിപ്രായം കേൾക്കുമ്പോൾ വല്ലാത്ത ഒരു അഭിമാനമൊക്കെ തോന്നിയിട്ടുണ്ട്. അത് എന്റെ ഭാഷയിലെ പ്രേക്ഷകരും കാണണം ആസ്വദിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.''

English Summary:

'Vadakan' comes with international awards

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT