കിങ് ഓഫ് കൊത്തയ്ക്ക് ശേഷം വീണ്ടും ദുൽഖർ സൽമാൻ; ലക്കി ഭാസ്‍കർ ബോക്സ് ഓഫിസിൽ വാഴുമോ അതോ വീഴുമോ?
കിങ് ഓഫ് കൊത്തയ്ക്കു ശേഷം പുതിയ ചിത്രവുമായി നടൻ ദുൽഖർ സൽമാൻ പ്രേക്ഷകർക്കു മുന്നിലേക്ക്. പാൻ ഇന്ത്യൻ ചിത്രമായ ‘ലക്കി ഭാസ്‍കർ’ ഒക്ടോബർ 31ന് പ്രദർശനത്തിനെത്തും. ചിത്രം റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടക്കവെ ദുൽഖർ ബോക്സ് ഓഫിസിൽ വാഴുമോ, അതോ വീഴുമോ എന്ന ചോദ്യമാണ് സിനിമാപ്രേമികളുടെ മനസ്സിൽ

കിങ് ഓഫ് കൊത്തയ്ക്കു ശേഷം പുതിയ ചിത്രവുമായി നടൻ ദുൽഖർ സൽമാൻ പ്രേക്ഷകർക്കു മുന്നിലേക്ക്. പാൻ ഇന്ത്യൻ ചിത്രമായ ‘ലക്കി ഭാസ്‍കർ’ ഒക്ടോബർ 31ന് പ്രദർശനത്തിനെത്തും. ചിത്രം റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടക്കവെ ദുൽഖർ ബോക്സ് ഓഫിസിൽ വാഴുമോ, അതോ വീഴുമോ എന്ന ചോദ്യമാണ് സിനിമാപ്രേമികളുടെ മനസ്സിൽ മുഴങ്ങുന്നത്.
റിലീസ് ചെയ്ത സമയത്ത് ഏറെ നെഗറ്റിവ് കമന്റുകൾ ഏറ്റുവാങ്ങിയ ചിത്രമായിരുന്നിട്ടു കൂടി ബോക്സ് ഓഫിസിൽ നേട്ടം കൊയ്ത ചിത്രമായിരുന്നു ‘കിങ് ഓഫ് കൊത്ത’. അതിനുശേഷം ലക്കി ഭാസ്കറുമായി ദുൽഖർ എത്തുമ്പോൾ ഏവരും ആകാംഷയോടെ കാത്തിരിക്കുന്നത് ഈ ചിത്രത്തിനു ലഭിക്കുന്ന പ്രേക്ഷക പ്രതികരണം എന്തായിരിക്കും എന്നറിയാനാണ്. വീണ്ടും ഒരു ദുൽഖർ ചിത്രം വിമർശനങ്ങൾ ഏറ്റു വാങ്ങുമോ?, ബോക്സ് ഓഫിസിൽ എത്ര വലിയ വിജയത്തിലേക്ക് ഈ പാൻ ഇന്ത്യൻ ചിത്രത്തിനു കുതിക്കാനാകും? എന്നതൊക്കെ അറിയാൻ കൗതുകത്തോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
ഇതിനോടകം മുപ്പത്തിയാറോളം ചിത്രങ്ങളിൽ വേഷമിട്ട ദുൽഖർ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി തന്നെ പത്തിന് മുകളിൽ ചിത്രങ്ങൾ ചെയ്ത് കഴിഞ്ഞു. ഇതിൽ ബഹുഭൂരിപക്ഷവും വലിയ വിജയങ്ങളുമാണ്. ദുൽഖറിന് ഇന്ത്യയിലുടനീളമുള്ള ഈ ജനപ്രീതി ലക്കി ഭാസ്കറിനെയും തുണയ്ക്കുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. കിങ് ഓഫ് കൊത്തയിലൂടെ ഏറ്റുവാങ്ങിയ വിമർശനങ്ങൾക്ക് ഒരു ഗംഭീര വിജയത്തിലൂടെ മറുപടി നൽകാൻ ദുൽഖറിന് സാധിക്കുമോ എന്നതും ആരാധകരുടെ മനസ്സിലെ പ്രധാന ചോദ്യങ്ങളിലൊന്നാണ്. യുവപ്രേക്ഷകരുടെ വമ്പൻ പിന്തുണയുള്ള നടന്, ലക്കി ഭാസ്കറിലൂടെ കുടുംബ പ്രേക്ഷകരെയും ആകർഷിക്കാൻ സാധിക്കുമോ എന്നതും കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.